രാജ്യരക്ഷാ മന്ത്രാലയം
കൊച്ചി തീരത്ത് വാണിജ്യ എണ്ണക്കപ്പലില്‍നിന്ന് പൊട്ടാത്ത മിസൈൽ വാര്‍ഹെഡ് സുരക്ഷിതമായി പുറത്തെടുത്ത് ഇന്ത്യൻ നാവികസേന
प्रविष्टि तिथि:
11 JUN 2026 7:20PM by PIB Thiruvananthpuram
അസംസ്കൃത എണ്ണക്കപ്പല്‍ 'എം.ടി ഒളിമ്പിക് ലൈഫി'ൽ നിന്ന് ഇന്ത്യൻ നാവികസേന സങ്കീർണ ദൗത്യത്തിലൂടെ പൊട്ടാത്ത മിസൈൽ വാര്‍ഹെഡ് വിജയകരമായി പുറത്തെടുത്തു.
കപ്പലില്‍ ഇന്ത്യൻ പൗരന്മാർ ആരുമില്ലായിരുന്നു. മാർഷൽ ദ്വീപ് പതാകയേന്തിയ ഈ എണ്ണക്കപ്പല്‍ യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് 2026 മെയ് 26-ന് ഒമാൻ തീരത്തുവെച്ച് കപ്പലിന്റെ പാര്‍ശ്വഭാഗത്ത് സ്ഫോടനമുണ്ടായതായി റിപ്പോർട്ട് ചെയ്തത്.
കൊച്ചിയിലേക്ക് യാത്ര തുടരുന്നതിനിടെ പൊട്ടാത്ത ഒരു സ്ഫോടകവസ്തു കപ്പലിലുണ്ടെന്ന വിവരം കപ്പൽ അധികൃതർ അറിയിക്കുകയായിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ (IFC-IOR) വഴി വിവരം ലഭിച്ചയുടൻ ഏകോപിത പ്രതികരണ നടപടികൾക്ക് ഇന്ത്യൻ നാവികസേന തുടക്കമിട്ടു. കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധനയ്ക്ക് സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ചു. മിസൈലിന് സമാനമായ ആയുധം കപ്പലിന്റെ പാര്‍ശ്വഭാഗം തുളച്ചുകയറി ഒന്നിലേറെ കമ്പാർട്ടുമെന്റുകൾ കടന്ന് ഇന്ധന ടാങ്കിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് നാവികസേന സംഘം സ്ഥിരീകരിച്ചു.
പൊട്ടാത്ത മിസൈൽ വാര്‍ഹെഡ് കപ്പലിലെ ഇന്ധനം സംഭരിച്ച ടാങ്കിനകത്ത് എത്തിയതിലെ അപകടസാധ്യത കണക്കിലെടുത്ത് കപ്പലിന്റെയും ജീവനക്കാരുടെയും പരിസരത്തെ തുറമുഖ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സംഘം അതീവ ജാഗ്രതയോടെ ഘട്ടം ഘട്ടമായാണ് ഇടപെടല്‍ നടത്തിയത്.
നിർദിഷ്ട സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിപുലമായ പരിശോധനാ രീതികളിലൂടെ സ്ഫോടന സംവിധാനം തിരിച്ചറിയുകയും വേർപെടുത്തുകയും ചെയ്തു. പിന്നീടാണ് മിസൈല്‍ഭാഗവും അവശിഷ്ടങ്ങളും സുരക്ഷിതമായി പുറത്തെടുത്തത്.
പുറത്തെടുത്ത സ്ഫോടകവസ്തു വിശദമായ പരിശോധനകൾക്കായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അതീവ സൂക്ഷ്മതയോടെ സമയമെടുത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയ അപകടസാധ്യതയേറിയ ഈ ദൗത്യം സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിലെ ഇന്ത്യൻ നാവികസേനയുടെ പ്രാവീണ്യവും സാങ്കേതിക വൈദഗ്ധ്യവും സങ്കീർണ സമുദ്ര പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതില്‍ ഏജന്‍സികള്‍ക്കിടയിലെ മികച്ച ഏകോപനവും അടിവരയിടുന്നു.
കപ്പലിലെ ജീവനക്കാരുടെ രാജ്യമോ 'എം.ടി ഒളിമ്പിക് ലൈഫി’ന്റെ ഉടമസ്ഥതയോ നോക്കാതെ അടിയന്തര സമുദ്ര സാഹചര്യങ്ങളോട് ദ്രുതഗതിയില്‍ നടത്തിയ പ്രതികരണം ആഗോള സമുദ്ര സുരക്ഷയില്‍ ഉത്തരവാദിത്തം പുലര്‍ത്തുന്ന സമുദ്രസേനയെന്ന നിലയില്‍ ഇന്ത്യൻ നാവികസേനയുടെ പങ്കും മേഖലയിലെ വിശ്വസ്ത സുരക്ഷാ പങ്കാളിയെന്ന പദവിയും ആവര്‍ത്തിച്ചുറപ്പിക്കുന്നു.
(10)8QAI.jpeg)
(11)U7BR.jpeg)
(9)YMS2.jpeg)
****
(रिलीज़ आईडी: 2271930)
आगंतुक पटल : 5