സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

2024, 2025 വർഷങ്ങളിലെ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, അക്കാദമി പുരസ്‌കാരം, ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം എന്നിവ  പ്രഖ്യാപിച്ചു

प्रविष्टि तिथि: 10 JUN 2026 9:09PM by PIB Thiruvananthpuram

2026 മാർച്ച് 22 മുതൽ 26 വരെ ന്യൂഡൽഹിയിൽ ചേർന്ന കേന്ദ്ര സംഗീത നാടക അക്കാദമി  ജനറൽ കൗൺസിൽ യോഗം , അരങ്ങുകലാരംഗത്തെ 7 പ്രമുഖ വ്യക്തിത്വങ്ങളെ അക്കാദമി ഫെലോഷിപ്പിന്  ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.അക്കാദമിയുടെ ഈ ഫെലോഷിപ്പ് ഏറ്റവും അഭിമാനകരവും അപൂർവവുമായ ഒരു ബഹുമതിയാണ്.ഒരേസമയം പരമാവധി 40  പ്രമുഖർക്ക് മാത്രമായി ഇതിലെ അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു.


2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി പുരസ്കാരത്തിന് അരങ്ങുകലാരംഗത്തെ വിവിധ മേഖലകളിൽ നിന്നുള്ള 108 കലാകാരന്മാരെ ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. സംഗീതം, നൃത്തം, നാടകം, പരമ്പരാഗത/നാടോടി/ഗോത്ര കലകൾ, പാവകളി എന്നിവയ്ക്ക് പുറമെ ഈ രംഗത്തെ സമഗ്ര സംഭാവനയും ഗവേഷണങ്ങളും  മുൻനിർത്തിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിഭകളെ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ജേതാക്കളെ  തിരഞ്ഞെടുത്തത്.സംഗീതം, നൃത്തം, നാടകം എന്നിവയ്ക്ക് പുറമെ തനത് നാടോടി-ഗോത്ര കലകൾ, പാവകളി, അണിയറപ്രവർത്തനം ഉൾപ്പെടെയുള്ള അനുബന്ധ നാടക കലാരൂപങ്ങൾ  തുടങ്ങി അരങ്ങുകലകളുടെ മുഴുവൻ ശ്രേണിയെയും  പ്രതിനിധീകരിക്കുന്നവരാണ് അവാർഡിന് അർഹരായ ഈ പ്രമുഖ കലാകാരന്മാർ.

2024, 2025 വർഷങ്ങളിലെ 'ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാര'ത്തിനായി രാജ്യത്തെ 106 യുവ കലാകാരന്മാരെ സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു. അക്കാദമി ചെയർമാൻ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങിൽ  ഈ യുവ പുരസ്കാരങ്ങൾ വിതരണം ചെയ്യും .1952 മുതലാണ് രാജ്യത്ത് അക്കാദമി അവാർഡുകൾ നൽകിത്തുടങ്ങിയത്. കേവലം ഒരു താൽക്കാലിക നേട്ടത്തിനപ്പുറം, അരങ്ങുകലകളിൽ ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി വർഷങ്ങളായി നടത്തുന്ന നിരന്തരമായ വ്യക്തിഗത സംഭാവനകളെയും അർപ്പണബോധത്തെയുമാണ് ഈ പുരസ്കാരങ്ങൾ അടയാളപ്പെടുത്തുന്നത്.അക്കാദമി ഫെലോഷിപ്പിന്  മൂന്ന് ലക്ഷം രൂപയും അക്കാദമി പുരസ്‌കാരത്തിന് ഒരു ലക്ഷം രൂപയും  സമ്മാനമായി ലഭിക്കും.ഈ തുകയോടൊപ്പം  താമ്രപത്രവും അംഗവസ്ത്രവും സമ്മാനമായി ലഭിക്കും.

 ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരത്തിന്   ഇരുപത്തയ്യായിരം രൂപ,താമ്രപത്രം,അംഗവസ്ത്രം എന്നിവ  സമ്മാനമായി ലഭിക്കും

 കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പും അവാർഡുകളും രാഷ്ട്രപതി ഒരു പ്രത്യേക ബഹുമതി ചടങ്ങിൽ സമ്മാനിക്കുമെന്ന്  അക്കാദമി അറിയിച്ചു

അവാർഡ് ജേതാക്കളുടെ പട്ടിക

 

SKY

 

******


(रिलीज़ आईडी: 2271496) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , English , Urdu , हिन्दी