പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 07 JUN 2026 2:06PM by PIB Thiruvananthpuram

ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ (UNIFIL) എൻഗേജ്‌മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും മേജർ ബരാക് സേവനമനുഷ്ഠിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
 
ഈ ബഹുമതി അവരുടെ മാതൃകാപരമായ സേവനത്തിനുള്ള അംഗീകാരം മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന ശ്രമങ്ങളിൽ ഇന്ത്യ നൽകിവരുന്ന ദീർഘകാല സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

അവരുടെ ഈ നേട്ടം രാജ്യത്തെയും മാനവരാശിയെയും സേവിക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവതയ്ക്ക്, പ്രത്യേകിച്ച് രാജ്യത്തിന്റെ പുത്രിമാർക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഐക്യരാഷ്ട്രസഭയുടെ 'മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിന് അഭിനന്ദനങ്ങൾ. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ (UNIFIL) എൻഗേജ്‌മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും മേജർ ബരാക് സേവനമനുഷ്ഠിക്കുകയാണ്. ഈ ബഹുമതി അവരുടെ മാതൃകാപരമായ സേവനത്തിനുള്ള അംഗീകാരം മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന ശ്രമങ്ങളിൽ ഇന്ത്യ നൽകിവരുന്ന ദീർഘകാല സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ്. അവരുടെ ഈ നേട്ടം രാജ്യത്തെയും മാനവരാശിയെയും സേവിക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവജനങ്ങൾക്ക്‌, പ്രത്യേകിച്ച് നമ്മുടെ പുത്രിമാർക്ക് വലിയൊരു പ്രചോദനമാണ്."

 

-SK-

(रिलीज़ आईडी: 2270001) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Gujarati , Tamil , Kannada