പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദാമനിലെ നാമോ വിമാനത്താവളത്തിൽ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 05 JUN 2026 10:18PM by PIB Thiruvananthpuram

ദാമനിലെ നാമോ വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ പുതിയ സംവിധാനം കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ടെർമിനൽ മന്ദിരം മേഖലയിലെ വിനോദസഞ്ചാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് വൻ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുന്ന അത്യാധുനിക ടെർമിനൽ മന്ദിരം ദാമനിലെ നാമോ വിമാനത്താവളത്തിന് സ്വന്തമായിരിക്കുന്നു. വിനോദസഞ്ചാര, വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇത് കരുത്തുപകരും. ഈ ടെർമിനൽ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം."

 

-SK-

(रिलीज़ आईडी: 2269693) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada