സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാത സാധ്യതകളിൽ നിന്ന് എംഎസ്എംഇ-കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി അവലോകനം ചെയ്തു
प्रविष्टि तिथि:
03 JUN 2026 8:09PM by PIB Thiruvananthpuram
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി, എംഎസ്എംഇ സഹമന്ത്രി ശോഭ കരന്ദ്ലാജെയ്ക്കൊപ്പം 2026 ജൂൺ രണ്ടിന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവനിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു ഉന്നതതല അവലോകന യോഗം നടത്തി. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യയുടെ എം.എസ്.എം.ഇ മേഖലയിലുണ്ടാക്കുന്ന ആഘാതം വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചുചേർത്തത്.
ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മൂലമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും അവയുടെ വിലയും, കയറ്റുമതിയും ഇറക്കുമതിയും, വാതകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഗതാഗതവും ലോജിസ്റ്റിക്സും, എം.എസ്.എം.ഇ മേഖലയുടെ പ്രവർത്തന മൂലധന ആശങ്കകൾ എന്നിവ യോഗത്തിൽ സമഗ്രമായി അവലോകനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആഗോള സംഭവവികാസങ്ങളിൽ നിന്ന് ഉണ്ടാകാനിടയുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് സമയബന്ധിതവും അനുയോജ്യവുമായ തന്ത്രങ്ങൾ രൂപീകരിക്കാനും മന്ത്രി നിർദ്ദേശം നല്കി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ എം.എസ്.എം.ഇ മേഖലയ്ക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് യോഗത്തെ അഭിസംബോധന ചെയ്യവേ മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഈ മേഖലയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എം.എസ്.എം.ഇ മേഖല ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിൻ്റെ ഉത്പാദന മേഖലയ്ക്കും കയറ്റുമതിക്കും ഗണ്യമായ സംഭാവന നല്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എസ്.എം.ഇ സംരംഭകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ മേഖലയുടെ സുസ്ഥിരമായ വളർച്ചയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആത്മനിർഭർ ഭാരത്, സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരൻ്റി പദ്ധതി, ഡിജിറ്റൽ ശാക്തീകരണം, സാമ്പത്തിക ഉൾച്ചേർക്കൽ തുടങ്ങിയ സംരംഭങ്ങൾ എം.എസ്.എം.ഇ മേഖലയുടെ പ്രതിരോധശേഷിയും ആഗോള മത്സരശേഷിയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീ മാഞ്ചി എടുത്തുപറഞ്ഞു.
***
(रिलीज़ आईडी: 2268696)
आगंतुक पटल : 3