ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മാളവ്യ നഗർ തീപിടിത്തം: ജീവഹാനിയിൽ ഉപരാഷ്ട്രപതി അതീവദുഃഖം രേഖപ്പെടുത്തി

प्रविष्टि तिथि: 03 JUN 2026 3:03PM by PIB Thiruvananthpuram
ഡൽഹി മാളവ്യ നഗറിലുണ്ടായ തീപിടിത്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തീവ്രദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവനുകൾ പൊലിഞ്ഞത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിയോഗവ്യഥയിൽ കഴിയുന്ന കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും, ഈ ദുരന്ത ഘട്ടത്തിൽ അവർക്ക് ധൈര്യവും കരുത്തും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഉപരാഷ്ട്രപതി പ്രാർത്ഥിച്ചു.
 
*****

(रिलीज़ आईडी: 2268545) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil