പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
കേന്ദ്ര പൊതുജന പരാതി പരിഹാര, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, സി.പി.ജി.ആർ.എം.എസ് എ.ഐ-അധിഷ്ഠിത ശബ്ദ 'ചാറ്റ്ബോട്ട്' 'സമാധാൻ ദീദി' പുറത്തിറക്കി: ഇന്ത്യയിലെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ജനാധിപത്യവത്കരണം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു
പോസ്റ്റഡ് ഓണ്‍:
30 MAY 2026 4:37PM by PIB Thiruvananthpuram
കേന്ദ്രഭരണ പരിഷ്കാര, പൊതുജന പരാതി പരിഹാര വകുപ്പ്(ഡി.എ.ആർ.പി.ജി) 'ഭാഷിണി'യുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സി.പി.ജി.ആർ.എം.എസ് എ.ഐ-അധിഷ്ഠിത ശബ്ദ 'ചാറ്റ്ബോട്ട്' "സമാധാൻ ദീദി" ഇന്ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവനിൽ വെച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ സ്വതന്ത്രചുമതല വഹിക്കുന്ന സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ - പൊതുജനപരാതി പരാതി പരിഹാര, പെൻഷൻ, ആണവോർജ-ബഹിരാകാശ മന്ത്രാലയങ്ങളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് പുറത്തിറക്കി.

സി.പി.ജി.ആർ.എം.എസ് എ.ഐ-അധിഷ്ഠിത ശബ്ദ ചാറ്റ്ബോട്ടിലേക്കുള്ള പരിവർത്തനത്തെ രാജ്യത്തെ "പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ജനാധിപത്യവൽക്കരണം" എന്ന് മുഖ്യ പ്രഭാഷണം നടത്തവേ ഡോ.ജിതേന്ദ്ര സിംഗ് വിശേഷിപ്പിച്ചു. പൗരന്മാർക്ക് പൊതുസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ മാറ്റമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളുടെ കേന്ദ്രബിന്ദുവായി പൗരകേന്ദ്രീകൃത സമീപനം എപ്പോഴും നിലനിന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുഭരണത്തില്‍ സാങ്കേതികവിദ്യയുടെ പരിവര്‍ത്തനാത്മക പങ്കിനെ അടിവരയിട്ടുകൊണ്ട്, പരാതി പരിഹാരത്തിന്റെ ജനാധിപത്യവത്കരണത്തിന് നിര്‍മ്മിത ബുദ്ധി നേതൃത്വം നല്‍കുന്നുണ്ടെന്നും അത് അതിനെ ' കൂടുതല്‍ അഭിഗമ്യവും, പ്രതികരണശേഷിയുള്ളതും കാര്യക്ഷമവുമാക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കൂടാതെ എ.ഐ അധിഷ്ഠിത ഉപകരണങ്ങള്‍ പൗരന്മാരുടെ ഇടപെടല്‍ ശക്തിപ്പെടുത്തുകയും പരാതി പരിഹാരത്തിന്റെ ഗുണനിലവാരവും വേഗതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഈ നടപടികള്‍ കേന്ദ്ര ഗവൺമെന്റിന്റെ സമഗ്ര പങ്കാളിത്ത സമീപനത്തിന്റെ തെളിവാണെന്ന് എടുത്തു പറഞ്ഞ മന്ത്രി, സംസ്ഥാനങ്ങളും മറ്റ് പങ്കാളികളും അവസാനത്തെ വ്യക്തികളിലേക്കും എത്തിച്ചേരുന്നതിനായി 'സമാധാൻ ദീദി' പോലുള്ള എ.ഐ അധിഷ്ഠിത, ശബ്ദ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ അവരുടെ സ്വന്തം സംസ്ഥാനതല പരാതി പരിഹാര പോര്‍ട്ടലുകളില്‍ സ്വീകരിക്കാനും സംയോജിപ്പിക്കാനും അഭ്യര്‍ത്ഥിച്ചു.
2014 ല്‍ മോദിഗവൺമെൻറ് അധികാരമേറ്റപ്പോള്‍, പരാതി പരിഹാര സംവിധാനത്തില്‍ പൊതുജന പങ്കാളിത്തം പരിമിതമായിരുന്നുവെന്നും പ്രതിവര്‍ഷം ഏകദേശം 2 ലക്ഷം പരാതികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂവെന്നും എന്നാല്‍, സി.പി.ജി.ആര്‍.എം.എസ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിനുശേഷം, ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികളുടെ എണ്ണം ഇപ്പോള്‍ പലമടങ്ങ് വര്‍ദ്ധിച്ച് ഓരോ വര്‍ഷവും 25 ലക്ഷത്തിലധികമായെന്നും, മോദി ഗവൺമെന്റിന്റെ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യത്തെ പൊതുജന പരാതി പരിഹാര സംവിധാനത്തിലുണ്ടായ മാതൃകാപരമായ മാറ്റം എടുത്തുകാണിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു,

പരാതി പരിഹാര നിരക്ക് ഇപ്പോള്‍ 95% കവിഞ്ഞിരിക്കെ, കേന്ദ്ര ഗവൺമെന്റിന്റെ പ്രതികരണശേഷിയുള്ളതും പൗരകേന്ദ്രീകൃതവുമായ സമീപനത്തിലുള്ള പൊതുജന വിശ്വാസം വളരുന്നതിന്റെ പ്രതിഫലനമാണ് ഈ മാറ്റം എന്ന് അദ്ദേഹം അടിവരയിട്ടു.
അവസാനത്തെ പൗരനിലേക്കും എത്തുന്ന ഭരണത്തോടുള്ള പ്രതിബദ്ധതയാണ് ചാറ്റ്‌ബോട്ട് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി നിരീക്ഷിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഒരു തടസ്സമാകുന്നതിനുപകരം അഭിഗമ്യതയേകുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പൗരന്റെയും ശബ്ദം സ്വന്തം വാക്കുകളിലും സ്വന്തം ഭാഷയിലും കേള്‍ക്കുന്ന സ്വയംപര്യാപ്തവും സാങ്കേതികമായി പരമാധികാരവുമുള്ള ഇന്ത്യയുടെ ആത്മാവിനെ ഇത് ഉള്‍ക്കൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.
സി.പി.ജി.ആര്‍.എം.എസ് പ്ലാറ്റ്ഫോമില്‍ ഭാഷാപരമായ അഭിഗമ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകള്‍ക്ക് പുറമെ, വൈവിധ്യമാര്‍ന്ന ഭാഷാ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ വ്യാപക പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കിക്കൊണ്ട്, ഭോജ്പുരി, ഗാരോ, ഖാസി, മിജോ, ബോധി തുടങ്ങിയ പ്രാദേശിക, തദ്ദേശീയ ഭാഷകള്‍ ഘട്ടം ഘട്ടമായി ഉള്‍പ്പെടുത്തിവരുന്നു.
പൗരകേന്ദ്രീകൃത ഭരണത്തിന് ആഗോളതലത്തില്‍ മാതൃകയായി സി.പി.ജി.ആര്‍.എം.എസ് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും, സാങ്കേതികവിദ്യയില്‍, അധിഷ്ഠിതമായ ഭരണത്തിന് സുതാര്യത, ഉത്തരവാദിത്തം, പ്രതികരണശേഷി എന്നിവ വര്‍ദ്ധിപ്പിക്കാനും പൗരന്മാര്‍ക്കും ഗവൺമെന്റിനുമിടയില്‍ വിശ്വാസം ശക്തിപ്പെടുത്താനും കഴിയുമെന്ന് ഇത് തെളിയിക്കുന്നുവെന്നും ഡോ. ജിതേന്ദ്ര സിംഗ് തുടർന്ന് അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളുടെ പരാതി പരിഹാര സംവിധാനം ലളിതവും, കൂടുതല്‍ അഭിഗമ്യതവും, യഥാര്‍ത്ഥത്തില്‍ ബഹുഭാഷാപരവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ചാറ്റ്‌ബോട്ട്. ഒരു പൗരന് ഇപ്പോള്‍ സ്വന്തം ഭാഷയില്‍ സംസാരിച്ചുകൊണ്ട്, ലളിതമായ വാക്കുകളില്‍ ആശങ്ക വിവരിച്ചുകൊണ്ട് - ഏത് മന്ത്രാലയം, വകുപ്പ്, വിഭാഗം അല്ലെങ്കില്‍ ഉപവിഭാഗം എന്നിവയില്‍ പെട്ടതാണെന്ന് അറിവില്ലാതെ, തന്നെ പരാതി സമര്‍പ്പിക്കാന്‍ കഴിയും.
ചാറ്റ്‌ബോട്ട് ആശങ്ക മനസ്സിലാക്കുകയും, ചില വ്യക്തതയേകുന്ന പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുകയും അനുയോജ്യമായ മന്ത്രാലയം, വകുപ്പ്, വിഭാഗം, ഉപവിഭാഗം എന്നിവ സ്വയമേവ തിരിച്ചറിയുകയും ശരിയായ അധികാരിയോട് പരാതി സമർപ്പിക്കുകയും ചെയ്യുന്നു.
ഭാഷിണിയുടെ ഭാഷാ ശേഷികളെ സി.പി.ജി.ആര്‍.എം.എസ് ഡാറ്റയില്‍ പരിശീലിപ്പിച്ച പരാതി-വര്‍ഗ്ഗീകരണ മാതൃകകളുമായി സംയോജിപ്പിക്കുന്ന ഈ സംവിധാനം, ഇന്ത്യന്‍ ഭാഷകളിലുടനീളം സുഗമമായ അനുഭവം സാധ്യമാക്കുന്നു. ഡാറ്റ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സുരക്ഷിതമായ ഗവൺമെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ളിലാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഉദ്ഘാടന പരിപാടിയില്‍, ചാറ്റ്‌ബോട്ട് തത്സമയം അവതരിപ്പിച്ച് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷിച്ചു. ഡി.എ.ആര്‍.പി.ജി സെക്രട്ടറി നിവേദിത ശുക്ല വര്‍മ്മ; ഡി.എ.ആര്‍.പി.ജി അഡീഷണല്‍ സെക്രട്ടറി പുനീത് യാദവ്; ഡി.എ.ആര്‍.പി.ജി.യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍; ഭാഷിണിയുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
****
( റിലീസ് ഐ.ഡി: 2267163)
സന്ദര്‍ശക കൗണ്ടര്‍ : 5