ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ഭാരത് ടെക്സ് 2026 മൊബൈൽ ആപ്പ് പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
20 MAY 2026 2:25PM by PIB Thiruvananthpuram
ടെക്സ്റ്റൈൽസ് മന്ത്രാലയം സെക്രട്ടറി ശ്രീമതി നീലം ഷാമി റാവു ഇന്ന് ഭാരത് ടെക്സ് 2026 പരിപാടിയുടെ ആപ്പ് പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ആഗോള ടെക്സ്റ്റൈൽ മേളയിൽ എത്തുന്നവർ, അന്താരാഷ്ട്ര പ്രതിനിധികൾ, പ്രഭാഷകർ, സോഴ്സിംഗ് കൺസൾട്ടൻ്റുമാർ, പങ്കാളികൾ, പ്രദർശകർ, സന്ദർശകർ എന്നിങ്ങനെ പങ്കെടുക്കുന്നവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇത്.


ഈ ഔദ്യോഗിക ഭാരത് ടെക്സ് 2026 ആപ്പ്, പരിപാടിയുടെ ഡിജിറ്റൽ മുൻഗണനാ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ, ബിസിനസ്സ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും പങ്കെടുക്കുന്നവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും ഡാറ്റാധിഷ്ഠിത ഇടപെടൽ സാധ്യമാക്കുന്നതിലും ഭാരത് ടെക്സ് 2026-ൻ്റെ മൊത്തത്തിലുള്ള വ്യാപ്തിയേയും അഭിലാഷത്തേയും പിന്തുണയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കും.
ഭാരത് ടെക്സ് 2026-ന് വേണ്ടിയുള്ള ഒരു സമഗ്ര ഡിജിറ്റൽ സഹായിയായാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത പങ്കാളികൾക്ക് പരിപാടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും, പ്രദർശകരെ കണ്ടെത്താനും, മീറ്റിംഗുകൾ നിശ്ചയിക്കാനും, വേദികൾ മനസ്സിലാക്കാനും, ബിസിനസ്സ് സാധ്യതകൾ കണ്ടെത്താനും, വിജ്ഞാന സെഷനുകളിൽ പങ്കെടുക്കാനും, തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കാനും ഒരൊറ്റ മൊബൈൽ ഇൻ്റർഫേസിലൂടെ ഇത് അവസരമൊരുക്കുന്നു. പ്രദർശകർ, പ്രഭാഷകർ, അന്താരാഷ്ട്ര പ്രതിനിധികൾ, വിദേശത്ത് നിന്ന് വാങ്ങാൻ എത്തുന്നവർ, രാജ്യത്തിനകത്തു നിന്നുള്ള മൊത്തക്കച്ചവടക്കാർ, സോഴ്‌സിങ് (ആവശ്യമുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്നതിനായി വിതരണക്കാരെ കണ്ടെത്തുകയും അവരുമായി കരാറിലെത്തുകയും ചെയ്യുന്ന) കൺസൾട്ടൻ്റുമാർ, പൊതു സന്ദർശകർ എന്നിങ്ങനെ എല്ലാ പങ്കാളികൾക്കുമായി പ്രത്യേകമായി ക്രമീകരിച്ച വ്യക്തിഗത ആക്‌സസ്, കാഴ്ചകൾ, ഇടപെടൽ ഉപകരണങ്ങൾ എന്നിവ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
.


പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഭാഷണ സഹായിയായി രൂപകൽപ്പന ചെയ്തിട്ടുള്ള എഐ സ്മാർട്ട് അസിസ്റ്റൻ്റ് ഈ ആപ്പിൻ്റെ ഒരു പ്രധാന സവിശേഷതയാണ്. ഉപഭോക്താക്കൾക്ക് ലളിതമായ ഭാഷയിൽ പരിപാടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും പരിപാടി, വേദി, സമയക്രമം, ദിശാസൂചനകൾ, മറ്റ് പ്രധാന കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. ഉപഭോക്തൃ സൗഹൃദവും വേഗത്തിൽ പ്രതികരിക്കുന്നതുമായ ഡിജിറ്റൽ ഇൻ്റർഫേസിലൂടെ ദേശീയ, അന്തർദേശീയ പങ്കാളികൾക്ക് ഈ സവിശേഷത ഒരുപോലെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിലെ നെറ്റ്‌വർക്കിംഗ്, മീറ്റിംഗ് മോഡ്യൂളുകൾ വഴി ഘടനാപരമായ ബിസിനസ്സ് ഇടപെടലുകളേയും ഈ ആപ്പ് പിന്തുണയ്ക്കും. പ്രദർശകർക്കും, വാങ്ങാൻ എത്തുന്നവർക്കും, പ്രതിനിധികൾക്കും തങ്ങൾക്ക് അനുയോജ്യരായ ബിസിനസ്സ് പങ്കാളികളെ കണ്ടെത്താനും, മീറ്റിംഗുകൾ നിശ്ചയിക്കാനും, തങ്ങളുടെ ലഭ്യത ക്രമീകരിക്കാനും, മീറ്റിംഗ് അഭ്യർത്ഥനകൾ സ്വീകരിക്കാനും, സ്ഥിരീകരിച്ച കൂടിക്കാഴ്ചകൾ ട്രാക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. ഇതിലെ ലീഡ് വാലറ്റും ക്യുആർ അധിഷ്ഠിത ലീഡ് ക്യാപ്‌ചർ സവിശേഷതയും വഴി പ്രദർശകർക്കും പങ്കാളികൾക്കും ഡിജിറ്റൽ ബാഡ്ജുകൾ സ്കാൻ ചെയ്യാനും പരിപാടിക്ക് ശേഷമുള്ള തുടർനടപടികൾക്കായി ഘടനാപരമായ കോൺടാക്റ്റ് വിവരങ്ങൾ സൂക്ഷിക്കാനും കഴിയും.
ഭാരത് മണ്ഡപത്തിലുടനീളം നൂതന നാവിഗേഷനും വേ ഫൈൻഡിംഗ് പിന്തുണയും ഈ ആപ്പ് വാഗ്ദാനം ചെയ്യും. പങ്കാളികൾക്ക് ഫ്ലോർ പ്ലാനുകൾ കാണാനും, ബൂത്തുകൾ തെരയാനും, കമ്പനികളെ കണ്ടെത്താനും, വേദിയ്ക്കുള്ളിലെ സ്റ്റാളുകളിലേക്കുള്ള കൃത്യമായ ദിശാസൂചനകൾ മനസ്സിലാക്കാനും ഇതിലൂടെ കഴിയും.
ഭാരത് ടെക്സ് ആപ്പ് ലിങ്ക് : https://onelink.to/zcrm4s

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻ്റെ പിന്തുണയോടെ, 11 ടെക്സ്റ്റൈൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലുകളുടേയും വ്യവസായ സംഘടനകളുടേയും കൂട്ടായ്മയായ ഭാരത് ടെക്സ് ട്രേഡ് ഫെഡറേഷനാണ് ഭാരത് ടെക്സ് 2026 സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ 'ഫാം ടു ഫൈബർ ടു ഫാക്ടറി ടു ഫാഷൻ ടു ഫോറിൻ' എന്ന 5F കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിശ്വസനീയവും സുസ്ഥിരവും നൂതനാശയങ്ങളിൽ അധിഷ്ഠിതവുമായ ആഗോള ടെക്സ്റ്റൈൽ സോഴ്സിംഗ്, നിക്ഷേപ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
2026 ജൂലൈ 14 മുതൽ 17 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഭാരത് ടെക്സ് 2026, ആഗോള ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയിലുടനീളമുള്ള 7,000-ത്തിലധികം അന്താരാഷ്ട്ര വ്യാപാരികളെയും 1,30,000-ത്തിലധികം വ്യാപാര സന്ദർശകരേയും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈബറുകൾ, നൂലുകൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഗാർഹിക തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ, സുസ്ഥിര തുണിത്തരങ്ങൾ, ബുദ്ധിപരമായ നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സംയോജിത ടെക്സ്റ്റൈൽ മൂല്യ ശൃംഖല ഈ പരിപാടി പ്രദർശിപ്പിക്കും. ഭാരത് ടെക്സ് 2026 എക്സ്പോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.bharat-tex.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
****
( റിലീസ് ഐ.ഡി: 2263235)
സന്ദര്‍ശക കൗണ്ടര്‍ : 13