പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി PMNRF-ൽ നിന്നും ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
18 MAY 2026 1:45PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകുമെന്നും ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുണ്ടായ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അങ്ങേയറ്റം വേദന തോന്നി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi"
***
SK
( റിലീസ് ഐ.ഡി: 2262250)
സന്ദര്‍ശക കൗണ്ടര്‍ : 5