പ്രധാനമന്ത്രിയുടെ ഓഫീസ്
ശക്തിയുടെയും ശേഷിയുടെയും ഐക്യത്തിന് ഊന്നൽ നൽകിക്കൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
1998-ലെ ആണവ പരീക്ഷണങ്ങളെ നമ്മുടെ രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ നിർണ്ണായക നിമിഷമായി പ്രധാനമന്ത്രി അനുസ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
13 MAY 2026 10:44AM by PIB Thiruvananthpuram
1998 മേയിൽ പൊഖ്‌റാനിൽ ഇന്ത്യ നടത്തിയ ചരിത്രപരമായ ആണവ പരീക്ഷണങ്ങളെ നമ്മുടെ രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ നിർണ്ണായക നിമിഷമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുസ്മരിച്ചു. “മേയ് 11-ലെ പരീക്ഷണങ്ങൾക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തി, എന്നാൽ ഒരു ശക്തിക്കും ഇന്ത്യയെ വരുതിയിലാക്കാൻ കഴിയില്ലെന്ന് നമ്മൾ തെളിയിച്ചു”, ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഒരു സംസ്കൃത ശ്ലോകം പങ്കുവെച്ചു-
“एवं परस्परापेक्षा शक्तिशक्तिमतोः स्थिता ।
न शिवेन विना शक्तिर्न शक्त्या विना शिवः।।”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“1998 में इसी दिन भारत ने जो परमाणु परीक्षण किए थे, उनसे दुनिया को पता चला कि हमारे देश की इच्छाशक्ति कितनी अटल है! 11 मई के टेस्ट के बाद पूरी दुनिया का दबाव भारत पर था, लेकिन हमने दिखाया कि कोई भी ताकत भारत को झुका नहीं सकती।
एवं परस्परापेक्षा शक्तिशक्तिमतोः स्थिता ।
न शिवेन विना शक्तिर्न शक्त्या विना शिवः।।”
***
SK
( റിലീസ് ഐ.ഡി: 2260493)
സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada