പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ ആത്മവീര്യത്തിന്റെ ആവിഷ്കാരമായി സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 MAY 2026 11:47AM by PIB Thiruvananthpuram
നവ സ്വതന്ത്ര്യ ഇന്ത്യയിലെ ദേശീയ ആത്മവീര്യത്തിന്റെ ആദ്യകാല ആവിഷ്കാരങ്ങളിലൊന്നായി സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ ഉയർത്തിക്കാട്ടുന്ന, കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
രാജ്യം സോമനാഥ് അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ, എതിർപ്പുകൾ നേരിട്ടിട്ടും പുനർനിർമ്മിച്ച ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്ന് ഈ ലേഖനം വ്യക്തമാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ചരിത്ര നാഴികക്കല്ലാണ് ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന്റെയും അഭിമാനത്തിന്റെയും വിത്തുകൾ പാകിയതെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"രാജ്യം സോമനാഥ് അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ നവ സ്വതന്ത്ര്യ ഇന്ത്യയിലെ ദേശീയ ആത്മവീര്യത്തിന്റെ ആദ്യകാല ആവിഷ്കാരങ്ങളിലൊന്നായി സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെ കേന്ദ്രമന്ത്രി ശ്രീ @PiyushGoyal വിശേഷിപ്പിക്കുന്നു.
അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് എതിർപ്പുകൾ നേരിട്ടിട്ടും പുനർനിർമ്മിച്ച ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നും ഇത് ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന്റെയും അഭിമാനത്തിന്റെയും വിത്തുകൾ പാകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു."
***
NK
( റിലീസ് ഐ.ഡി: 2259716)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada