പ്രധാനമന്ത്രിയുടെ ഓഫീസ്
ഹൈദരാബാദിൽ സിന്ധു ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സിന്ധു ആശുപത്രിയിൽ അത്യാധുനിക സാങ്കേതികവിദ്യയ്ക്കും നൂതനാശയങ്ങൾക്കും നൽകുന്ന പ്രാധാന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
10 MAY 2026 7:07PM by PIB Thiruvananthpuram
ഹൈദരാബാദിലെ സിന്ധു ആശുപത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രശംസനീയമായ ശ്രമമാണ് ഈ ആശുപത്രിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയും നൂതനാശയങ്ങളും സംയോജിപ്പിക്കുന്നതിൽ ആശുപത്രി അധികൃതർ നൽകുന്ന പ്രാധാന്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ഹൈദരാബാദിൽ സിന്ധു ആശുപത്രി ഉദ്ഘാടനം ചെയ്തു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രശംസനീയമായ ശ്രമമാണിത്. അത്യാധുനിക സാങ്കേതികവിദ്യയും നൂതനാശയങ്ങളും സംയോജിപ്പിക്കുന്നതിൽ ആശുപത്രി അധികൃതർ നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണ്.”
-SK-
(रिलीज़ आईडी: 2259595)
आगंतुक पटल : 39
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada