പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
09 MAY 2026 9:06AM by PIB Thiruvananthpuram
മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ മഹാനായ ആ പോരാളിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
മഹാറാണാ പ്രതാപ് ധീരതയുടെയും ശൗര്യത്തിന്റെയും അനശ്വര പ്രതീകമായി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാതൃരാജ്യത്തിന്റെ അഭിമാനവും അന്തസ്സും സംരക്ഷിക്കുന്നതിനായി മഹാനായ ആ പോരാളി തന്റെ ജീവിതം സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മഹാറാണാ പ്രതാപിന്റെ അജയ്യമായ ധൈര്യത്തിന്റെയും അചഞ്ചലമായ ആത്മാഭിമാനത്തിന്റെയും കഥകൾ രാജ്യത്തെ വരും തലമുറകളുടെ ഹൃദയങ്ങളിൽ ദേശസ്‌നേഹം ഉണർത്തുന്നത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“वीरता और पराक्रम के अमर प्रतीक, देश के महान योद्धा महाराणा प्रताप को उनकी जयंती पर आदरपूर्ण श्रद्धांजलि। उन्होंने मातृभूमि की आन-बान और शान की रक्षा के लिए अपना जीवन समर्पित कर दिया। उनके अदम्य साहस और अटूट स्वाभिमान की गाथाएं युगों-युगों तक देशवासियों के हृदय में राष्ट्रभक्ति का दीप प्रज्वलित करती रहेंगी।”
-SK-
( റിലീസ് ഐ.ഡി: 2259281)
സന്ദര്‍ശക കൗണ്ടര്‍ : 6