പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തരാഖണ്ഡിൽ തെഹ്‌രി ഗഡ്‍വാളിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


PMNRF-ൽ നിന്നും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 23 APR 2026 7:24PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിൽ തെഹ്‌രി ഗഡ്‍വാൾ ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഉത്തരാഖണ്ഡിൽ തെഹ്‌രി ഗഡ്‍വാൾ ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനി അങ്ങേയറ്റം സങ്കടകരമാണ്. ഈ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുന്നതാണ്: പ്രധാനമന്ത്രി @narendramodi"

***

SK


( റിലീസ് ഐ.ഡി: 2255149) സന്ദര്‍ശക കൗണ്ടര്‍ : 4