പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
17 APR 2026 8:53AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ ചന്ദ്രശേഖറിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.
ചന്ദ്രശേഖർ ജിയുടെ നൂറാം ജന്മവാർഷികത്തിന് ഈ വർഷം തുടക്കമിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സമൃദ്ധവും നീതിയുക്തവുമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത ആവർത്തിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു.
ചന്ദ്രശേഖർ ജി ധീരതയും ദൃഢനിശ്ചയവും ജനാധിപത്യ മൂല്യങ്ങളോടുള്ള അഗാധമായ പ്രതിബദ്ധതയുമുള്ള ഒരു ജനകീയ നേതാവായി ഓർമ്മിക്കപ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ പാരമ്പര്യം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ മണ്ണിൽ ഉറച്ചുനിന്നുകൊണ്ടും സാധാരണ പൗരന്മാരുടെ അഭിലാഷങ്ങളോട് സംവേദനക്ഷമത പുലർത്തിയും പൊതുജീവിതത്തിൽ ലാളിത്യവും വ്യക്തതയും കൊണ്ടുവന്ന വ്യക്തിയായിരുന്നു ചന്ദ്രശേഖർ ജിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ചന്ദ്രശേഖർ ജിയെ നേരിൽ കാണാനും രാജ്യത്തിന്റെ വികസനത്തിനായി ആശയങ്ങൾ പങ്കുവെക്കാനും തനിക്ക് അവസരം ലഭിച്ച സന്ദർഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ത്യയുടെ പുരോഗതിക്കായി ചന്ദ്രശേഖർ ജി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ചും കൂടുതൽ വായിക്കാൻ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു.
ഒരു എക്സ് പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമം. ഈ വർഷം അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിന്റെ തുടക്കമാണ്. സമൃദ്ധവും നീതിയുക്തവുമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുള്ള സമയമാണിത്. ധീരതയും ദൃഢനിശ്ചയവും ജനാധിപത്യ മൂല്യങ്ങളോടുള്ള അഗാധമായ പ്രതിബദ്ധതയും കൈമുതലായുള്ള ഒരു ജനകീയ നേതാവായാണ് ചന്ദ്രശേഖർ ജി ഓർമ്മിക്കപ്പെടുന്നത്. ഇന്ത്യൻ മണ്ണിൽ ഉറച്ചുനിന്നുകൊണ്ടും സാധാരണ പൗരന്മാരുടെ അഭിലാഷങ്ങളോട് സംവേദനക്ഷമത പുലർത്തിയും പൊതുജീവിതത്തിൽ ലാളിത്യവും വ്യക്തതയും അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ആശയങ്ങൾ പങ്കുവെക്കാനും എനിക്ക് അവസരം ലഭിച്ച സന്ദർഭങ്ങളെ ഞാൻ ഈ അവസരത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ ചിന്തകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ വായിക്കാൻ ഞാൻ ഇന്ത്യയിലെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നു."
***
NK
( റിലീസ് ഐ.ഡി: 2252834)
സന്ദര്‍ശക കൗണ്ടര്‍ : 10