പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിയമനിർമ്മാണ സഭകളിൽ വനിതാ സംവരണത്തിനുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് നാരീശക്തിക്കുള്ള കത്ത് പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 14 APR 2026 9:29AM by PIB Thiruvananthpuram

നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് സംവരണം ഉറപ്പാക്കാനുള്ള നീക്കത്തെ ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയിലെ നാരീശക്തിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത് പങ്കുവെച്ചുകൊണ്ട്, പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ഈ തീരുമാനം നടപ്പിലാക്കാനുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

2029-ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുതൽ വനിതാ സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തെ രാജ്യമെമ്പാടുമുള്ള അമ്മമാരും സഹോദരിമാരും പുത്രിമാരും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യയിലെ നാരീശക്തിക്കായി സമർപ്പിച്ച കത്തിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഈ വാഗ്ദാനം എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ അദ്ദേഹം പൗരന്മാരുമായി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ എഴുതി;

“നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കാനുള്ള നീക്കത്തെ ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾ അഭിനന്ദിക്കുന്നു.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ഈ തീരുമാനം നടപ്പിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, ഇന്ത്യയിലെ നാരീശക്തിക്ക് ഞാൻ എഴുതിയ കത്ത് ഇവിടെ പങ്കുവെക്കുന്നു...”

 

 

“देशभर की हमारी माताएं-बहनें और बेटियां, साल 2029 के लोकसभा और विधानसभा चुनाव से महिला आरक्षण सुनिश्चित करने के निर्णय की सराहना कर रही हैं।

भारत की नारी शक्ति को समर्पित अपने इस पत्र में मैंने दशकों से लंबित इस संकल्प को जल्द साकार करने के विषय में देशवासियों के साथ अपनी भावनाएं साझा की हैं…”

 

 

***

NK


( റിലീസ് ഐ.ഡി: 2252424) സന്ദര്‍ശക കൗണ്ടര്‍ : 7