പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാത്മാ ജ്യോതിറാവു ഫൂലെയുടെ 200-ാം ജന്മവാർഷിക ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


സാമൂഹിക സമത്വത്തിനും ശാക്തീകരണത്തിനും വഴികാട്ടിയായ മഹാത്മാ ഫൂലെയുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനത്തിലൂടെ പ്രധാനമന്ത്രി തന്റെ ചിന്തകൾ പങ്കുവെച്ചു.

പോസ്റ്റഡ് ഓണ്‍: 11 APR 2026 9:14AM by PIB Thiruvananthpuram

മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സമത്വം, നീതി, വിദ്യാഭ്യാസം എന്നീ ആശയങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ദീർഘദർശിയായ സാമൂഹിക പരിഷ്കർത്താവായി അദ്ദേഹം ‌ഫൂലെയെ വിശേഷിപ്പിച്ചു.

സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പോരാടുന്നതിൽ മഹാത്മാ ഫൂലെ ഒരു വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലൂടെ വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ശക്തമായ ആയുധമായി മാറിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വർഷം ഈ മഹാനായ പരിഷ്കർത്താവിന്റെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങളുടെ സുപ്രധാനമായ തുടക്കമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ സന്ദർഭത്തോടനുബന്ധിച്ച്, മഹാത്മാ ഫൂലെ ഇന്നും നിരവധി ആളുകൾക്ക് എങ്ങനെ ഒരു വഴികാട്ടിയായി തുടരുന്നുവെന്നും വിദ്യാഭ്യാസം, പഠനം, എല്ലാവരുടെയും ക്ഷേമം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ ഇന്നത്തെ കാലഘട്ടത്തിലും എത്രത്തോളം പ്രസക്തമാണെന്നും വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു ലേഖനം എഴുതി. സാമൂഹിക പുരോഗതിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾ എല്ലാവരേയും  തുടർന്നും നയിക്കട്ടെയെന്ന് ശ്രീ മോദി പ്രാർത്ഥിക്കുകയും ചെയ്തു.

 എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ജന്മവാർഷികത്തിൽ സമത്വം, നീതി, വിദ്യാഭ്യാസം എന്നീ ആശയങ്ങൾക്കായി ജീവിതം സമർപ്പിച്ച ദീർഘദർശിയായ ആ സാമൂഹിക പരിഷ്കർത്താവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പോരാടുന്നതിൽ അദ്ദേഹം ഒരു വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലൂടെ വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ശക്തമായ ഒരു ഉപാധിയായി മാറി. ഈ വർഷം, അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങളുടെ തുടക്കം നമ്മൾ കുറിക്കുകയാണ്. സാമൂഹിക പുരോഗതിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾ എല്ലാവർക്കും എന്നും വഴികാട്ടിയാവട്ടെ."


"മഹാത്മാ ഫൂലെയുടെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങൾക്ക് നാം തുടക്കം കുറിക്കുമ്പോൾ അദ്ദേഹം എങ്ങനെയാണ് അനേകം ആളുകൾക്ക് ഒരു വഴികാട്ടിയാകുന്നതെന്നും വിദ്യാഭ്യാസം, പഠനം, എല്ലാവരുടെയും ക്ഷേമം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ ഇന്നത്തെ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണെന്നുമുള്ള ചില ചിന്തകൾ ഞാനിവിടെ കുറിക്കുന്നു."

 

 

"महात्मा ज्योतिराव फुले यांच्या जयंतीदिनी, समता, न्याय आणि शिक्षण या मूल्यांसाठी आपले जीवन समर्पित करणाऱ्या या द्रष्ट्या समाजसुधारकाला अभिवादन करतो. महिला आणि उपेक्षितांच्या हक्कांचा लढा सुरु करणारेही तेच होते. त्यांच्या प्रयत्नांमुळे शिक्षण हे सक्षमीकरणाचे एक शक्तिशाली साधन बनले."

 

 

"As we begin the 200th birth anniversary celebrations of Mahatma Phule, penned a few thoughts on how he is a guiding light for several people and how his emphasis on education, learning and welfare of all are relevant in today’s age"

 

 

"आपण महात्मा फुले यांच्या जयंतीच्या द्विशताब्दी वर्षात पाऊल ठेवत असल्याच्या पार्श्वभूमीवर, ते कशा प्रकारे अनेक लोकांसाठी मार्गदर्शक दीपस्तंभ ठरले आहेत तसेच त्यांनी शिक्षण, अध्ययन आणि सर्वांच्या कल्याणावर दिलेला भर आजच्या युगातही कसा समर्पक आहे, याबद्दलचे काही विचार लेखणीतून उतरवले"

 

 

महान समाज सुधारक महात्मा फुले की 200वीं जयंती वर्ष के समारोहों का शुभारंभ हो रहा है। उन्होंने अपना पूरा जीवन शिक्षा, ज्ञान और जन कल्याण को समर्पित कर दिया। वे कैसे आज भी करोड़ों देशवासियों के लिए प्रेरणापुंज बने हुए हैं, इसी को लेकर मैंने इस आलेख में अपने विचार रखे हैं।

 

 

-NK-

( റിലീസ് ഐ.ഡി: 2251437) സന്ദര്‍ശക കൗണ്ടര്‍ : 6