പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ ഹരിവംശിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
10 APR 2026 2:20PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട രാഷ്ട്രപതിയാൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ ഹരിവംശിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
പത്രപ്രവർത്തനത്തിലും പൊതുജീവിതത്തിലും ശ്രീ ഹരിവംശ് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ആദരണീയനായ ഒരു ധിഷണാശാലിയായും ചിന്തകനായും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ചിന്തകളും ഉൾക്കാഴ്ചകളും സഭാനടപടികളെ വളരെയധികം സമ്പന്നമാക്കിയിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ നാമനിർദ്ദേശത്തിൽ തന്റെ ആത്മാർത്ഥമായ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ശ്രീ ഹരിവംശിൻ്റെ സാന്നിധ്യം പാർലമെന്ററി ചർച്ചകൾക്ക് തുടർന്നും ഗുണകരമാകുമെന്ന് ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"हरिवंश जी ने पत्रकारिता और सार्वजनिक जीवन में अमूल्य योगदान दिया है। वे एक सम्मानित बुद्धिजीवी और विचारक हैं। उन्होंने अपने गहन विचारों और अंतर्दृष्टि से पिछले कुछ वर्षों में सदन की कार्यवाही को समृद्ध किया है। मुझे प्रसन्नता है कि माननीय राष्ट्रपति जी ने उन्हें राज्यसभा के लिए मनोनीत किया है। आगामी संसदीय कार्यकाल के लिए उन्हें मेरी बहुत-बहुत शुभकामनाएं!"
-NK-
( റിലീസ് ഐ.ഡി: 2251413)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada