തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപ-തെരഞ്ഞെടുപ്പുകളും: തെരഞ്ഞെടുപ്പിന് ശേഷമുള്ള സൂക്ഷ്മപരിശോധന പൂര്‍ത്തിയായി, ഒരു ബൂത്തില്‍ മാത്രം വീണ്ടും വോട്ടെടുപ്പിന് ശുപാര്‍ശ
പോസ്റ്റഡ് ഓണ്‍:
10 APR 2026 7:54PM by PIB Thiruvananthpuram
1. സുതാര്യത ശക്തിപ്പെടുത്തുന്നതിനും പോളിംഗ് സ്‌റ്റേഷനുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ വീണ്ടും വോട്ടെടുപ്പിന് ശുപാര്‍ശ ചെയ്യുന്നതിനുമായി ഫോം 17 എ (വോട്ടര്‍മാരുടെ രജിസ്റ്റര്‍), വോട്ടെടുപ്പ് ദിവസത്തെ മറ്റ് രേഖകള്‍ എന്നിവയുടെ വോട്ടെടുപ്പിന് ശേഷമുള്ള സൂക്ഷ്മ പരിശോധന സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകീകൃത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
2. ഇതനുസരിച്ച്, നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ 296 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്ന കര്‍ണാടക, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ 4 മണ്ഡലങ്ങളിലും ഇന്ന് രേഖകളുടെ സൂക്ഷ്മപരിശോധന സുഗമമായി നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച 296 റിട്ടേണിംഗ് ഓഫീസര്‍മാരുടേയും 296 പൊതു നിരീക്ഷകരുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
3. പരിശോധനയില്‍ പങ്കെടുക്കുന്നതിനായി 1,899 സ്ഥാനാര്‍ത്ഥികളേയും സൂക്ഷ്മപരിശോധന നടക്കുന്ന തീയതി, സമയം, സ്ഥലം എന്നിവ മുന്‍കൂട്ടി അറിയിച്ചിരുന്നു.
4. ഇന്നലെ വോട്ടെടുപ്പ് നടന്ന 63,084 പോളിംഗ് സ്‌റ്റേഷനുകളില്‍, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഒരിടത്ത് മാത്രമാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തത്.
5. ഇതനുസരിച്ച്, അസമിലെ 123 കരിംഗഞ്ച് നോര്‍ത്ത് മണ്ഡലത്തിലെ 239 ബേബിലാന്‍ഡ് ഹൈ ഇംഗ്ലീഷ് സ്‌കൂള്‍ പോളിംഗ് സ്‌റ്റേഷനില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 2026 ഏപ്രില്‍ 11 (ശനിയാഴ്ച) വോട്ടെടുപ്പ് നടക്കും.
6. പരിശോധനയുടെ മുഴുവന്‍ നടപടികളും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഫോം 17എയും അനുബന്ധ വസ്തുക്കളും റിട്ടേണിംഗ് ഓഫീസറുടെ ഔദ്യോഗിക മുദ്ര പതിപ്പിച്ച് വീണ്ടും സീല്‍ ചെയ്തു.
****
( റിലീസ് ഐ.ഡി: 2251009)
സന്ദര്‍ശക കൗണ്ടര്‍ : 12