പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷാ ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 27 MAR 2026 7:59PM by PIB Thiruvananthpuram

നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബാലേന്ദ്ര ഷാ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “താങ്കൾ ഈ പദവി ഏറ്റെടുക്കുന്നത് നേപ്പാളിലെ ജനങ്ങൾ താങ്കളുടെ നേതൃത്വത്തിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്,” ശ്രീ മോദി പ്രസ്താവിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദവും സഹകരണവും പുതിയ ഉയരങ്ങളിലെത്തുമെന്നും അത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര താൽപ്പര്യത്തിന് ഗുണകരമാകുമെന്നും തനിക്ക് ഉറപ്പുണ്ടെന്ന് ശ്രീ മോദി ആവർത്തിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

“नेपाल के प्रधानमंत्री पद की शपथ लेने पर बालेंद्र शाह जी को हार्दिक बधाई!

आपका कार्यभार संभालना नेपाल की जनता द्वारा आपके नेतृत्व में भरोसे को जताता है। मुझे विश्वास है कि हम मिलकर भारत-नेपाल की मित्रता और सहयोग को एक नई ऊंचाई पर ले जाएंगे, जो दोनों देशों के लोगों के पारस्परिक हित में है।”

***

SK


( റിലീസ് ഐ.ഡി: 2248305) സന്ദര്‍ശക കൗണ്ടര്‍ : 15