വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രോഗ്രാം, പരസ്യ ചട്ടങ്ങൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന 140-ലധികം ടെലിവിഷൻ നിയമലംഘനങ്ങളിൽ നടപടിയെടുത്തു

പോസ്റ്റഡ് ഓണ്‍: 01 APR 2026 5:38PM by PIB Thiruvananthpuram

1995-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് (റെഗുലേഷൻ) ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള പ്രോഗ്രാം കോഡും പരസ്യ കോഡും സ്വകാര്യ ടെലിവിഷൻ ചാനലുകൾ പാലിക്കേണ്ടതുണ്ട്. താഴെപ്പറയുന്ന ഉള്ളടക്കങ്ങൾ അടങ്ങിയ പരിപാടികൾ സ്വകാര്യ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് പ്രോഗ്രാം കോഡ് വ്യവസ്ഥ ചെയ്യുന്നു:

  • അശ്ലീലം
  • മതങ്ങൾക്കോ സമുദായങ്ങൾക്കോ നേരെയുള്ള ആക്രമണം
  • മതവിഭാഗങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ അല്ലെങ്കിൽ വാക്കുകൾ
  • വർഗീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം
  • ഏതെങ്കിലും വ്യക്തിയെ നേരിട്ടോ അല്ലെങ്കിൽ രാജ്യത്തിൻ്റെ സാമൂഹികവും പൊതുവും ധാർമ്മികവുമായ മേഖലകളിലെ പ്രത്യേക വിഭാഗങ്ങളെയോ ഗ്രൂപ്പുകളെയോ വിമർശിക്കുകയോ അപകീർത്തിപ്പെടുത്തുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ള  ഉള്ളടക്കം.


കൂടാതെ, എല്ലാ പരസ്യങ്ങളിലും അശ്ലീലമോ, സഭ്യമല്ലാത്തതോ, മോശം സൂചനകൾ നല്കുന്നതോ, വെറുപ്പുളവാക്കുന്നതോ അല്ലെങ്കിൽ ആക്ഷേപകരമോ ആയ പ്രമേയങ്ങളോ ചിത്രീകരണങ്ങളോ ഒഴിവാക്കണമെന്ന് പരസ്യ കോഡ് വ്യവസ്ഥ ചെയ്യുന്നു.

പ്രോഗ്രാം, പരസ്യ കോഡുകളുടെ ലംഘനം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു നിയമപരമായ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് തലങ്ങളിലുള്ള പരാതി പരിഹാര സംവിധാനമനുസരിച്ച്, സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ താഴെ പറയുന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്:

  • ലെവൽ-I: ബ്രോഡ്കാസ്റ്റർ നേരിട്ട് പരാതികൾ സ്വീകരിക്കുകയും തീർപ്പാക്കുകയും ചെയ്യുന്നു.
  • ലെവൽ-II: ബ്രോഡ്കാസ്റ്റർമാരുടെ സ്വയം നിയന്ത്രണ സ്ഥാപനങ്ങൾ
  • ലെവൽ-III: കേന്ദ്ര സർക്കാരിൻ്റെ മേൽനോട്ടത്തിലുള്ള സംവിധാനം.


നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, ക്ഷമാപണം സ്ക്രോൾ ചെയ്യാനുള്ള ഉത്തരവുകൾ, സംപ്രേഷണം തടയൽ തുടങ്ങിയവയിലൂടെ സർക്കാർ സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നു. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കുന്നതിനായി മന്ത്രാലയം കൃത്യമായ ഇടവേളകളിൽ സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് നിർദ്ദേശങ്ങൾ നല്കുന്നുണ്ട്.

പ്രോഗ്രാം കോഡിൻ്റേയും പരസ്യ കോഡിൻ്റേയും എല്ലാവിധ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 5 വർഷത്തിനിടെ ഈ മന്ത്രാലയം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

 

ക്രമ നമ്പർ  

വിവരം

2021

2022

2023

2024

2025

ആകെ

1

 പ്രത്യേക ചാനലുകൾക്ക് നല്കിയ നിർദ്ദേശങ്ങൾ             

5

7

14

3

6

35

2

മുന്നറിയിപ്പുകൾ 

25

6

17

1

1

50

3

ക്ഷമാപണം സ്ക്രോൾ ചെയ്യാനുള്ള ഉത്തരവുകൾ         

11

39

3

 -

1

54

4

സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ             

 -

 -

3

 -

 -

3

5

 പ്രവർത്തനാനുമതി റദ്ദാക്കൽ                                                 

1

 -

 -

 -

 -

1

6

ഡിസ്ക്ലൈമർ നല്കാനുള്ള  ഉത്തരവ്                                       

1

 -

 -

 -

 -

1

ആകെ

43

52

37

4

8

144



ഇവ കൂടാതെ, മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ നിയമലംഘനങ്ങൾ തടയാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • അച്ചടി മാധ്യമങ്ങൾ: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുള്ള മാധ്യമപ്രവർത്തന പെരുമാറ്റച്ചട്ടങ്ങൾ പത്രങ്ങൾ പാലിക്കേണ്ടതുണ്ട്. വ്യാജമോ, അപകീർത്തികരമോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഈ ചട്ടങ്ങൾ തടയുന്നു. പിസിഐ നിയമത്തിലെ വകുപ്പ് 14 പ്രകാരം, ചട്ടങ്ങളുടെ ലംഘനം നടന്നതായി ആരോപിക്കപ്പെട്ടാൽ കൗൺസിൽ അന്വേഷണം നടത്തുകയും, സാഹചര്യം അനുസരിച്ച് പത്രത്തിനോ എഡിറ്റർമാർക്കോ പത്രപ്രവർത്തകർക്കോ മുന്നറിയിപ്പ് നല്കുകയോ, താക്കീത് ചെയ്യുകയോ, കുറ്റം ചുമത്തുകയോ ചെയ്യാം.
  • ഡിജിറ്റൽ മീഡിയ: ഡിജിറ്റൽ മീഡിയയിൽ വാർത്തകളും സമകാലിക വിഷയങ്ങളും പ്രസിദ്ധീകരിക്കുന്നവർക്കും ഓൺലൈൻ ക്യൂറേറ്റഡ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്കും 2021-ലെ ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ (ഐടി നിയമങ്ങൾ, 2021) ഒരു പെരുമാറ്റച്ചട്ടത്തോടൊപ്പം  പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി മൂന്ന് തലങ്ങളിലുള്ള സ്ഥാപനപരമായ സംവിധാനവും വ്യവസ്ഥ ചെയ്യുന്നു.

ശ്രീ കല്യാൺ ബാനർജി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്‌സഭയിൽ രേഖാമൂലം സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
****
 

( റിലീസ് ഐ.ഡി: 2248003) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Telugu , Kannada