പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 31 MAR 2026 10:58AM by PIB Thiruvananthpuram

ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിയുടെ ജന്മശതാബ്ദിയുടെ സവിശേഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജി സേവനത്തിനും ആത്മീയതയ്ക്കുമായി സ്വയം സമർപ്പിക്കുകയും സമൂഹത്തിൽ ശാശ്വത സ്വാധീനം ചെലുത്തുകയും ചെയ്തതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ആദരണീയനായ സ്വാമിജി നിരവധി സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചുവെന്നും വിദ്യാഭ്യാസത്തിന്റെ ആനന്ദം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

വാരണസിയിലെ ശ്രീ കാശി മഠം സംസ്ഥാൻ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിയുടെ ജന്മശതാബ്ദിയുടെ സവിശേഷ വേളയിൽ അദ്ദേഹത്തിന് പ്രണാമമർപ്പിക്കുന്നു. അദ്ദേഹം തന്റെ ജീവിതം സേവനത്തിനും ആത്മീയതയ്ക്കുമായി സമർപ്പിച്ചു. നിരവധി സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിന്റെ ആനന്ദം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അതീവ തത്പരനായിരുന്നു. അദ്ദേഹത്തിന്റെ ബോധനങ്ങൾ ലാളിത്യം, ദയ, നീതിനിഷ്ഠ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. നമ്മുടെ മണ്ണിൽ ഉത്ഭവിച്ച ഭാരതീയ സംസ്കാരത്തെയും മൂല്യവ്യവസ്ഥകളെയും സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഒരുപോലെ പ്രശംസനീയമാണ്."

***

SK


( റിലീസ് ഐ.ഡി: 2247687) സന്ദര്‍ശക കൗണ്ടര്‍ : 17