തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026 ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: 2.3 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഹോം വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തും

പോസ്റ്റഡ് ഓണ്‍: 30 MAR 2026 5:02PM by PIB Thiruvananthpuram

1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും 6 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള തീയതികള്‍ 2026 മാര്‍ച്ച് 15 ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) പ്രഖ്യാപിച്ചു. 2026 ഏപ്രില്‍ 9 ന് അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കും.

2. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 60 (c) പ്രകാരം, 85 വയസ്സിന് മുകളില്‍ പ്രായമായ വോട്ടര്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കും (PwDs) വീട്ടില്‍ വോട്ടുചെയ്യാനുള്ള സൗകര്യം കമ്മീഷന്‍ നല്‍കുന്നു. അവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. അത്തരം വോട്ടര്‍മാര്‍ വിജ്ഞാപനം വന്ന തീയതി മുതല്‍ 5 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം

 3. അതനുസരിച്ച്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ 2.37 ലക്ഷത്തിലധികം വോട്ടര്‍മാര്‍ക്ക് ഇതുവരെ ഹോം വോട്ടിംഗ് സൗകര്യത്തിനായി റിട്ടേണിംഗ് ഓഫീസര്‍മാര്‍ (ആര്‍ഒ) അനുമതി  നല്‍കിയിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച്, (അതായത് 2026 മാര്‍ച്ച് 30 വരെയുള്ള) വിശദാംശങ്ങള്‍ ഇപ്രകാരമാണ്:

സംസ്ഥാനങ്ങള്‍

ഹോം വോട്ടിംഗിന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ അനുമതി നല്‍കിയ 85 വയസിലധികം പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം

85 വയസിലധികം പ്രായമുള്ള ആകെയുള്ള വോട്ടര്‍മാരില്‍ വീട്ടില്‍ വോട്ട് ചെയ്യാന്‍ പോകുന്നവരുടെ ശതമാനം ഹോം വോട്ടിംഗിന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ അനുമതി നല്‍കിയ പിഡബ്ല്യുഡി വോട്ടര്‍മാരുടെ എണ്ണം ആകെയുള്ള പിഡബ്ല്യുഡി വോട്ടര്‍മാരില്‍ വീട്ടില്‍ വോട്ട് ചെയ്യാന്‍ പോകുന്ന പിഡബ്ല്യുഡി വോട്ടര്‍മാരുടെ ശതമാനം

 കേരളം

1,45,521

71.27%

62,240

25.50%

 അസം

19,774

19.32%

6,638

3.23%

 പുതുച്ചേരി

2,066

34.31%

1,621

11.6%

ആകെ

1,67,361

53.5%

70,499

15.22%

 

4. ഹോം വോട്ടിങ്ങിന്റെ തീയതി മുന്‍കൂട്ടി വോട്ടറെ അറിയിക്കുകയും വോട്ട് രേഖപ്പെടുത്തി സമാഹരിക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വോട്ടറുടെ വസതി സന്ദര്‍ശിക്കുകയും ചെയ്യും.

5. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഏപ്രില്‍ 5ന് ഇത് പൂര്‍ത്തിയാകും. ആദ്യ സന്ദര്‍ശനത്തില്‍ വോട്ടര്‍ വീട്ടില്‍ ഇല്ലെങ്കില്‍ രണ്ടാമതും ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.

6. പോളിംഗ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരോടൊപ്പം ഒരു വീഡിയോഗ്രാഫറും സംഘത്തില്‍ ഉണ്ടാകും. വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് പരമാവധി സുതാര്യത ഉറപ്പാക്കുന്നതിന് വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ വീഡിയോഗ്രാഫര്‍ പകര്‍ത്തും.

7. ഹോം വോട്ടിംഗ് സൗകര്യം ഉപയോഗിക്കുന്ന വോട്ടര്‍മാരുടെ പട്ടിക, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കും. നടപടിക്രമം അനുസരിച്ച്, പോളിംഗ് സംഘത്തിന്റെ സന്ദര്‍ശന തീയതിയെ കുറിച്ച് എല്ലാ സ്ഥാനാര്‍ത്ഥികളെയും അറിയിക്കും. അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ഫോം 10ല്‍ റിട്ടേണിംഗ് ഓഫീസറെ അറിയിച്ച ശേഷം പോളിംഗ് സംഘത്തെ അനുഗമിക്കാന്‍ അവരുടെ പ്രതിനിധിയെ നിയോഗിക്കാം.

8. ഹോം വോട്ടിംഗ് സൗകര്യം തിരഞ്ഞെടുക്കാത്ത 85 വയസ്സിനു മുകളിലുള്ളവര്‍ക്കും പിഡബ്ല്യുഡി വോട്ടര്‍മാര്‍ക്കും സുഗമമായ വോട്ടിംഗ് അനുഭവം ഉറപ്പാക്കുന്നതിന് പോളിംഗ് സ്‌റ്റേഷനുകളില്‍, വീല്‍ചെയറുകള്‍, സന്നദ്ധ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ മറ്റ് സഹായം എന്നിവയടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതാണ്.

**കുറിപ്പ്: (i) പശ്ചിമ ബംഗാള്‍ ഘട്ടം1, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 30.03.26ന് പുറപ്പെടുവിച്ചു.

(ii) പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 02.04.26ന് പുറപ്പെടുവിക്കും.

 

***


( റിലീസ് ഐ.ഡി: 2247127) സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Assamese , Tamil