പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

ലോകമെമ്പാടുമുള്ള നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്, അവയിൽ വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണ്: പ്രധാനമന്ത്രി

ഇത്തരമൊരു നിർണ്ണായക സാഹചര്യത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിൽ നിന്ന് സമാധാനത്തിന്റെയും ചർച്ചയുടെയും ഒരു ഏകീകൃത സ്വരം ലോകമെമ്പാടും എത്തേണ്ടത് അത്യന്താപേക്ഷിതമാണ്: പ്രധാനമന്ത്രി

ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശങ്കയാണ്: പ്രധാനമന്ത്രി

പശ്ചിമേഷ്യയിൽ ഈ യുദ്ധം ആരംഭിച്ചിട്ട് മൂന്നാഴ്ചയിലധികമായി. ഈ യുദ്ധം ലോകമെമ്പാടും ഗുരുതരമായ ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്: പ്രധാനമന്ത്രി

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല: പ്രധാനമന്ത്രി

സാധാരണക്കാർക്കും സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്കും ഊർജ്ജ-ഗതാഗത സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിട്ടുണ്ട്: പ്രധാനമന്ത്രി‌

യുദ്ധം തുടങ്ങിയത് മുതൽ പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുമായി രണ്ട് റൗണ്ട് സംഭാഷണങ്ങൾ നടത്തി: പ്രധാനമന്ത്രി

എല്ലാ ഗൾഫ് രാജ്യങ്ങളുമായും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്: പ്രധാനമന്ത്രി

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: പ്രധാനമന്ത്രി

സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ഞങ്ങൾ അവരുമായി ചർച്ച ചെയ്തിട്ടുണ്ട്: പ്രധാനമന്ത്രി

യുദ്ധത്തിന്റെ ഈ അന്തരീക്ഷത്തിൽ പോലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നയതന്ത്രത്തിലൂടെ ഇന്ത്യ തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണ്: പ്രധാനമന്ത്രി

യുദ്ധം തുടങ്ങിയത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം വളരെ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു. എന്നാൽ ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മുന്നോട്ടുള്ള വഴി കണ്ടെത്താൻ നമ്മുടെ ​ഗവൺമെന്റ്

പോസ്റ്റഡ് ഓണ്‍: 24 MAR 2026 3:37PM by PIB Thiruvananthpuram

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ നിന്ന് ഉടലെടുത്ത സാഹചര്യങ്ങളെക്കുറിച്ചുള്ള ​ഗവൺമെന്റിന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്നു ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കടുത്ത ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംഘർഷം ഇന്ത്യയുടെ വ്യാപാര പാതകളെ തടസ്സപ്പെടുത്തുന്നുണ്ടെന്നും പെട്രോൾ, ഡീസൽ, ഗ്യാസ്, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ പതിവുവിതരണത്തെ ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയും ഉപജീവനവും അതീവ ആശങ്കാജനകമായ കാര്യമായി തുടരുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്കിലെ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുടെ കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. "ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിന്റെയും ചർച്ചയുടെയും ഒരു ഏകീകൃത സ്വരം ലോകമെമ്പാടും എത്തേണ്ടത് അത്യന്താപേക്ഷിതമാണ്," എന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇന്ത്യ നടത്തിവരുന്ന ശക്തമായ നയതന്ത്ര ഇടപെടലുകളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി മിക്ക പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുമായി നേരിട്ട് രണ്ട് റൗണ്ട് ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയതായും എല്ലാ ഗൾഫ് രാജ്യങ്ങളുമായും ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവരുമായും ഇന്ത്യ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സഭയെ അറിയിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും പ്രത്യേക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യയുടെ ഉറച്ച നിലപാട് ഊന്നിപ്പറഞ്ഞുകൊണ്ട്, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്നും സാധാരണക്കാർക്കും സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്കും ഊർജ്ജ-ഗതാഗത സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഇന്ത്യ വ്യക്തമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. "ഈ യുദ്ധത്തിൽ മനുഷ്യജീവന് നേരിടുന്ന ഏത് ഭീഷണിയും മാനവികതയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്, അതിനാൽ എല്ലാ കക്ഷികളെയും എത്രയും വേഗം സമാധാനപരമായ പരിഹാരത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ നിരന്തരമായ ശ്രമം," എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ മുൻഗണന അടിവരയിട്ടുകൊണ്ട്, യുദ്ധം തുടങ്ങിയ ശേഷം 3,75,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി പ്രധാനമന്ത്രി പങ്കുവെച്ചു. ഇതിൽ ഇറാനിൽ നിന്നു മാത്രം മടങ്ങിയെത്തിയ 1,000-ത്തിലധികം പേർ ഉൾപ്പെടുന്നു, അവരിൽ 700-ലധികം പേർ യുവ മെഡിക്കൽ വിദ്യാർത്ഥികളാണ്. തങ്ങളുടെ മണ്ണിലുള്ള ഇന്ത്യക്കാർക്ക് എല്ലാ രാജ്യങ്ങളും പൂർണ്ണ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ആക്രമണങ്ങൾ കാരണം ഇന്ത്യൻ പൗരന്മാർക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തതിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ പൂർണ്ണ ജാഗ്രതയോടെയാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഉറപ്പുനൽകി. ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പരിക്കേറ്റവർക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നുമുണ്ടെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ തന്ത്രപരമായ പ്രാധാന്യം, പ്രത്യേകിച്ച് അസംസ്കൃത എണ്ണ, ഗ്യാസ്, വളം എന്നിവയുടെ ഗതാഗതത്തിന്, എടുത്തുപറഞ്ഞ പ്രധാനമന്ത്രി, യുദ്ധം തുടങ്ങിയത് മുതൽ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും എവിടെ നിന്നൊക്കെ സാധ്യമാണോ അവിടെ നിന്നൊക്കെ എണ്ണയും ഗ്യാസും ഇന്ത്യയിലെത്തുന്നുവെന്ന് ഉറപ്പാക്കുക എന്ന ഏക ലക്ഷ്യത്തോടെ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ബദൽ മാർഗങ്ങൾ കണ്ടെത്താൻ ​ഗവൺമെന്റ് പരിശ്രമിച്ചിട്ടുണ്ട്. "ഇത്തരത്തിലുള്ള ഓരോ ശ്രമങ്ങളുടെയും ഫലം രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്; കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിലും എൽ.പി.ജിയും കയറ്റിയ കപ്പലുകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്, വരും ദിവസങ്ങളിലും ഈ ദിശയിലുള്ള നമ്മുടെ ശ്രമങ്ങൾ തടസ്സമില്ലാതെ തുടരും," എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിലുള്ള അപകടസാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, എണ്ണയോ ഗ്യാസോ വളമോ ആകട്ടെ, ഓരോ അവശ്യവസ്തുക്കളും വഹിച്ചുകൊണ്ടുള്ള കപ്പലുകൾ സുരക്ഷിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ശ്രമമെന്നും എന്നാൽ ഈ യുദ്ധം മൂലമുണ്ടാകുന്ന ആഗോള തടസ്സങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നത് അനിവാര്യമായും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. "അതുകൊണ്ട് തന്നെ, കഴിഞ്ഞ വർഷങ്ങളിൽ കൈക്കൊണ്ടിട്ടുള്ള പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും ഇന്ത്യ വേഗത്തിലാക്കുകയാണ്" എന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഇന്ത്യയുടെ ദശകങ്ങൾ നീണ്ട തന്ത്രപരമായ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കവെ, ഓരോ പ്രതിസന്ധിയും ഒരു രാജ്യത്തിന്റെ നിശ്ചയദാർഢ്യത്തെയും പരിശ്രമങ്ങളെയും പരീക്ഷിക്കുമെന്നും ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പാക്കാൻ കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ സുസ്ഥിരവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു. ഊർജ്ജ ഇറക്കുമതിയിലെ വൈവിധ്യവൽക്കരണത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ക്രൂഡ് ഓയിൽ, എൽ.എൻ.ജി (LNG), എൽ.പി.ജി (LPG) എന്നിവയ്ക്കായി നേരത്തെ 27 രാജ്യങ്ങളെ ആശ്രയിച്ചിരുന്നത് ഇന്ന് 41 രാജ്യങ്ങളായി ഉയർത്തിയെന്നും കൃത്യമായി ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾക്കായി ക്രൂഡ് ഓയിൽ ശേഖരം നിർമ്മിക്കുന്നതിന് ഇന്ത്യ മുൻഗണന നൽകിയിട്ടുണ്ടെന്നും സഭയെ അറിയിച്ചു. എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ഗണ്യമായ ശേഖരം നിലനിർത്തുന്നുണ്ടെന്നും കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ 53 ലക്ഷം മെട്രിക് ടണ്ണിലധികം ശേഷിയുള്ള സ്ട്രാറ്റജിക് പെട്രോളിയം റിസർവുകൾ (തന്ത്രപരമായ പെട്രോളിയം ശേഖരം) വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടൊപ്പം ഇന്ത്യയുടെ ശുദ്ധീകരണ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനൊപ്പം 65 ലക്ഷം മെട്രിക് ടണ്ണിലധികം ശേഷിയുള്ള ശേഖരം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്. "ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ സംഭരണമുണ്ടെന്നും തുടർച്ചയായതും തടസ്സമില്ലാത്തതുമായ വിതരണത്തിനായി ശക്തമായ ക്രമീകരണങ്ങൾ ഉണ്ടെന്നും ഈ സഭയ്ക്കും രാജ്യത്തിനും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു," എന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ഏതെങ്കിലും ഒരു ഇന്ധന സ്രോതസ്സിനെ മാത്രം അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ​ഗവൺമെന്റിന്റെ തന്ത്രത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിനായി LPGയോടൊപ്പം PNG നൽകുന്ന ഊന്നൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ PNG കണക്ഷനുകളുടെ കാര്യത്തിൽ അഭൂതപൂർവമായ പ്രവർത്തനങ്ങളാണ് നടന്നതെന്നും സമീപദിവസങ്ങളിൽ ഈ ശ്രമം കൂടുതൽ തീവ്രമാക്കിയതായും അദ്ദേഹം പറഞ്ഞു. "അതോടൊപ്പം, എൽ.പി.ജിയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനായി വൻതോതിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട്, എല്ലാ മേഖലകളിലും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ​ഗവൺമെന്റിന്റെ നിരന്തര ശ്രമമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ എണ്ണയുടെ 90 ശതമാനത്തിലധികം നിലവിൽ വിദേശ കപ്പലുകളിലാണ് കൊണ്ടുപോകുന്നതെന്നും ഏതൊരു ആഗോള പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന്റെ ദുർബലത വർദ്ധിപ്പിക്കുന്ന സാഹചര്യമാണിതെന്നും അദ്ദേഹം കുറിച്ചു. ഇത് പരിഹരിക്കുന്നതിനായി, 'മെയ്ഡ്-ഇൻ-ഇന്ത്യ' കപ്പലുകൾ നിർമ്മിക്കുന്നതിനായി ഏകദേശം 70,000 കോടി രൂപയുടെ ഒരു മിഷൻ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം കപ്പൽ നിർമ്മാണം, കപ്പൽ പൊളിക്കൽ, അറ്റകുറ്റപ്പണികൾ എന്നീ മേഖലകളിലെ ശേഷികൾ അതിവേഗം വികസിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കിയിട്ടുണ്ടെന്നും രാജ്യത്തിന് ആവശ്യമുള്ള മിക്ക ആയുധങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവൻ രക്ഷാ മരുന്നുകൾക്കായി ഒരു ആഭ്യന്തര എ.പി.ഐ (API) ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിലും അപൂർവ്വ ധാതുക്കളുടെ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിലും സുപ്രധാനമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. "ഓരോ നിർണ്ണായക മേഖലയിലും കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് മാത്രമാണ് മുന്നോട്ടുള്ള വഴി, ഈ ഓരോ തലത്തിലും പ്രധാനപ്പെട്ട നടപടികൾ സ്വീകരിച്ചുവരികയാണ്," പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

നിലവിലെ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതത്തെക്കുറിച്ച് വിലയിരുത്തിയ പ്രധാനമന്ത്രി, ഈ സംഘർഷം ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെ ഉലച്ചിട്ടുണ്ടെന്നും പശ്ചിമേഷ്യയിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്നുള്ള തിരിച്ചുവരവിന് ഗണ്യമായ സമയമെടുക്കുമെന്നും അംഗീകരിച്ചു. ഇന്ത്യയിലുണ്ടാകുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഗവൺമെന്റിന്റെ മുഴുവൻ സമയ നിരീക്ഷണവും ഒരു പ്രതിരോധ കവചമായി വർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനുമായി പതിവായി യോഗം ചേരുന്ന ഒരു അന്തർ-മന്ത്രാലയ ഗ്രൂപ്പിന്റെ  രൂപീകരണത്തെക്കുറിച്ചും കോവിഡ്-19 മഹാമാരിയുടെ സമയത്ത് രൂപീകരിച്ചതിന് സമാനമായി വിതരണ ശൃംഖലകൾ, പെട്രോൾ-ഡീസൽ, വളങ്ങൾ, ഗ്യാസ്, പണപ്പെരുപ്പം എന്നിവയിൽ ദ്രുതഗതിയിലുള്ളതും ദൂരവ്യാപകവുമായ നടപടികൾ സ്വീകരിക്കുന്നതിന് ഏഴ് പുതിയ ശാക്തീകരണ ഗ്രൂപ്പുകൾ രൂപീകരിച്ചതിനെക്കുറിച്ചും അദ്ദേഹം സഭയെ അറിയിച്ചു. "ഈ കൂട്ടായതും ഏകോപിതവുമായ ശ്രമങ്ങളിലൂടെ ഈ സാഹചര്യങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക മേഖലയെക്കുറിച്ച് സംസാരിക്കവേ, വരാനിരിക്കുന്ന വിതയുടെ സമയത്ത് കർഷകർക്ക് ആവശ്യത്തിന് വളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ​ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി രാജ്യത്തിന് ഉറപ്പുനൽകി. "ഓരോ വെല്ലുവിളിക്കും പരിഹാരം കാണുന്നതിൽ ഗവൺമെന്റ് കർഷകർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഈ രാജ്യത്തെ കർഷകർക്ക് ഒരിക്കൽ കൂടി ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. യാതൊരുവിധ പ്രതിസന്ധികളുടെയും ആഘാതം അവരുടെ ചുമലിൽ വീഴില്ല എന്നത് ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയായി തുടരുന്നു," എന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

സംസ്ഥാനങ്ങളുടെ കൗൺസിൽ എന്ന നിലയിൽ സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വരാനിരിക്കുന്ന കാലം രാജ്യത്തിന് വലിയൊരു പരീക്ഷണമായിരിക്കുമെന്നും വിജയത്തിനായി സംസ്ഥാനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും നിരീക്ഷിച്ചു. പ്രതിസന്ധികൾ പാവപ്പെട്ടവരെയും തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും ആനുപാതികമല്ലാത്ത വിധം ബാധിക്കുമെന്നതിനാൽ പി.എം ഗരീബ് കല്യാൺ അന്ന യോജനയുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം എല്ലാ സംസ്ഥാന ​ഗവൺമെന്റുകളോടും അഭ്യർത്ഥിച്ചു. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സജീവമായ നടപടികളും സംസ്ഥാന സർക്കാരുകൾ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇത്തരമൊരു സാഹചര്യത്തിൽ കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും സജീവമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും അത്തരം പരാതികൾ ഉയരുന്നിടത്തെല്ലാം ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. "അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഓരോ സംസ്ഥാനത്തിന്റെയും ഏറ്റവും ഉയർന്ന മുൻഗണനയായിരിക്കണം, ഇത് ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഞാൻ എല്ലാ സംസ്ഥാന ഗവൺമെന്റുകളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു," പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

സഹകരണ ഫെഡറലിസത്തിന്റെ സ്പിരിറ്റ് ഉയർത്തിപ്പിടിച്ചുകൊണ്ട്, പ്രതിസന്ധിയുടെ വ്യാപ്തി എത്രത്തോളമായാലും ഇന്ത്യയുടെ ശക്തമായ വളർച്ചാ പാത നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും പരിഷ്കാരങ്ങളും വേഗത്തിൽ നടപ്പിലാക്കാനും പ്രധാനമന്ത്രി എല്ലാ സംസ്ഥാന ഗവൺമെന്റുകളോടും ആഹ്വാനം ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളാൽ ഭരിക്കപ്പെടുമ്പോഴും പരിശോധനകൾ, വാക്സിനേഷൻ, അവശ്യസാധനങ്ങളുടെ വിതരണം എന്നിവയിൽ തടസ്സമില്ലാതെ സഹകരിച്ച കോവിഡ്-19 മഹാമാരിയുടെ സമയത്ത് പ്രകടിപ്പിച്ച മാതൃകാപരമായ 'ടീം ഇന്ത്യ' സ്പിരിറ്റ് അനുസ്മരിച്ചുകൊണ്ട്, അതേ മനോഭാവം തന്നെയായിരിക്കണം ഇപ്പോൾ രാജ്യത്തെ നയിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "എല്ലാ സംസ്ഥാന ഗവൺമെന്റുകളുടെയും കേന്ദ്ര ഗവൺമെന്റിന്റെയും സംയുക്ത പരിശ്രമത്തിലൂടെ, ഈ ഗുരുതരമായ ആഗോള പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ രാജ്യത്തിന് സാധിക്കും; ആ പഴയ ടീം ഇന്ത്യ സ്പിരിറ്റ് തന്നെ നാം മുന്നോട്ട് കൊണ്ടുപോകണം," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

വെല്ലുവിളിയുടെ സവിശേഷ സ്വഭാവത്തെക്കുറിച്ച് വിവരിക്കവെ, ഈ പ്രതിസന്ധി വ്യത്യസ്തമായ ഒന്നാണെന്നും അതിന് അതിനനുസരിച്ചുള്ള സവിശേഷമായ പരിഹാരങ്ങളാണ് ആവശ്യമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. "ക്ഷമയോടും ആത്മസംയമനത്തോടും ശാന്തമായ മനസ്സോടും കൂടി നാം ഓരോ വെല്ലുവിളിയെയും നേരിടണം," പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

തന്റെ പ്രസംഗം നിശ്ചയദാർഢ്യത്തോടെ അവസാനിപ്പിച്ചുകൊണ്ട്, സാഹചര്യം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അംഗീകരിക്കുകയും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കാൻ ഇന്ത്യൻ പൗരന്മാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നതോടൊപ്പം, അദ്ദേഹം രാജ്യത്തിന് ശക്തമായ ഒരു ഉറപ്പും നൽകി. "ഗവൺമെന്റ് അതീവ ജാഗ്രതയിലാണ്, അത് സജ്ജമാണ്, ഓരോ തീരുമാനവും തന്ത്രവും ഗവൺമെന്റ് അതീവ ഗൗരവത്തോടെയാണ് രൂപീകരിക്കുന്നത്; ഈ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ പരമമായ മുൻഗണന; ഇതാണ് ഞങ്ങളുടെ സവിശേഷത, ഇതാണ് ഞങ്ങളുടെ കരുത്ത്," പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉറപ്പിച്ചുപറഞ്ഞു.

Speaking in the Rajya Sabha. https://t.co/NAcbZLZq7P

— Narendra Modi (@narendramodi) March 24, 2026

होर्मुज़ स्ट्रेट में दुनिया के अनेक जहाज़ फंसे हैं, उनमें बहुत बड़ी संख्या में भारतीय क्रू मेंबर्स हैं।

ये भी भारत के लिए एक बड़ी चिंता का विषय है।

ऐसी विकट परिस्थिति में आवश्यक है कि भारत की संसद के इस उच्च सदन से शांति और संवाद की एकजुट आवाज़ पूरे विश्व में जाए: PM…

— PMO India (@PMOIndia) March 24, 2026

गल्फ देशों में करीब एक करोड़ भारतीय रहते हैं, वहां काम करते हैं।

उनके जीवन और आजीविका की सुरक्षा भी भारत के लिए बहुत बड़ी चिंता है: PM @narendramodi

— PMO India (@PMOIndia) March 24, 2026

पश्चिम एशिया में चल रहे इस युद्ध को तीन सप्ताह से अधिक का समय हो चुका है।

इस युद्ध ने पूरे विश्व में गंभीर ऊर्जा संकट पैदा कर दिया है: PM @narendramodi

— PMO India (@PMOIndia) March 24, 2026

कमर्शियल जहाजों पर हमला और होर्मुज स्ट्रेट जैसे अंतर्राष्ट्रीय जलमार्ग में रुकावट अस्वीकार्य है।

भारत ने नागरिकों पर, सिविल इंफ्रास्ट्रक्चर पर, एनर्जी और ट्रांसपोर्ट से जुड़े इंफ्रास्ट्रक्चर पर हमलों का विरोध किया है: PM @narendramodi

— PMO India (@PMOIndia) March 24, 2026

युद्ध की शुरुआत के बाद से मैंने पश्चिम एशिया के ज्यादातर देशों के राष्ट्राध्यक्षों के साथ दो राउंड फोन पर बात की है।

हम गल्फ के सभी देशों के साथ लगातार संपर्क में हैं।

हम ईरान, इजरायल और अमेरिका के साथ भी संपर्क में हैं।

हमारा लक्ष्य डायलॉग और डिप्लोमेसी के माध्यम से क्षेत्र…

— PMO India (@PMOIndia) March 24, 2026

भारत डिप्लोमेसी के ज़रिए, युद्ध के इस माहौल में भी भारतीय जहाज़ों के सुरक्षित आवागमन के लिए सतत प्रयास कर रहा है: PM @narendramodi

— PMO India (@PMOIndia) March 24, 2026

युद्ध के बाद से ही होर्मुज स्ट्रेट में जहाजों का आना जाना बहुत चुनौतीपूर्ण हो गया है।

लेकिन विपरीत परिस्थितियों के बावजूद, हमारी सरकार ने संवाद से, कूटनीति के माध्यम से...रास्ते बनाने का प्रयास किया है: PM @narendramodi

— PMO India (@PMOIndia) March 24, 2026

प्रयास ये है कि जहां से भी संभव हो, वहां से तेल और गैस की सप्लाई भारत पहुंचे।

ऐसी हर कोशिश के नतीजे भी देश देख रहा है।

बीते कुछ दिनों में दुनिया के अनेक देशों से कच्चा तेल और LPG से भरे जहाज़ भारत आए हैं।

इस दिशा में हमारे प्रयास, आने वाले दिनों में भी जारी रहेंगे: PM…

— PMO India (@PMOIndia) March 24, 2026

हमारी economy के fundamentals मज़बूत हैं।

और सरकार पल-पल बदलते हालात पर नज़र रखे हुए है।

सरकार, इसके short-term, medium-term और long-term,ऐसे हर प्रभाव के लिए एक रणनीति के साथ काम कर रही है: PM @narendramodi

— PMO India (@PMOIndia) March 24, 2026

सरकार ने खाद की पर्याप्त सप्लाई के लिए आवश्यक तैयारियां की हैं।

सरकार का निरंतर प्रयास है कि किसानों पर किसी भी संकट का बोझ न पड़े।

मैं देश के किसानों को फिर आश्वस्त करूंगा कि सरकार, हर चुनौती के समाधान के लिए उनके साथ खड़ी है: PM @narendramodi

— PMO India (@PMOIndia) March 24, 2026

 

****

SK


( റിലീസ് ഐ.ഡി: 2245831) സന്ദര്‍ശക കൗണ്ടര്‍ : 7