പ്രധാനമന്ത്രിയുടെ ഓഫീസ്
നവ സംവത്സരത്തിന്റെ സവിശേഷ വേളയിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
19 MAR 2026 8:03AM by PIB Thiruvananthpuram
സമൃദ്ധി നിറഞ്ഞ ഒരു വർഷത്തിനും രാജ്യപുരോഗതിക്കായുള്ള പുനരർപ്പണത്തിനും ആശംസകൾ നേർന്നുകൊണ്ട്, നവ സംവത്സരത്തിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി രാജ്യത്തിന് തന്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.
നവ സംവത്സരത്തിന്റെ ഈ സവിശേഷ വേളയിൽ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്, വരാനിരിക്കുന്ന പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സേവനത്തിന്റെയും ചൈതന്യം ശക്തിപ്പെടുത്തട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു. ഈ മൂല്യങ്ങൾ രാഷ്ട്രനിർമ്മാണത്തിനായുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് പുതിയ വേഗത പകരുമെന്ന് പ്രത്യാശിച്ച ശ്രീ മോദി, എല്ലാ പൗരന്മാർക്കും അതിരറ്റ സന്തോഷവും വിജയവും നല്ല ആരോഗ്യവും നേർന്നു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
"देशवासियों को नव संवत्सर की अनंत शुभकामनाएं। मेरी कामना है कि यह नया साल आप सभी के जीवन में साहस, आत्मविश्वास और सेवा की भावना को और सशक्त करे, जो राष्ट्र निर्माण के प्रयासों को भी नई मजबूती दे।"
"നവ സംവത്സരത്തിന്റെ ഈ സവിശേഷ വേളയിൽ എല്ലാവർക്കും ആശംസകൾ. എല്ലാവർക്കും അതിരറ്റ സന്തോഷവും വിജയവും നല്ല ആരോഗ്യവും ഉണ്ടാകട്ടെ. വരാനിരിക്കുന്ന ഈ പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സേവനത്തിന്റെയും ചൈതന്യം കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. രാഷ്ട്രനിർമ്മാണത്തിനായുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് ഇത് പുതിയ വേഗത പകരട്ടെ."
***
SK
( റിലീസ് ഐ.ഡി: 2245561)
സന്ദര്‍ശക കൗണ്ടര്‍ : 21
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada