പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെല്ലുവിളികളെ അതിജീവിക്കാൻ ധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും കരുത്ത് ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 17 MAR 2026 8:41AM by PIB Thiruvananthpuram

ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തടസ്സങ്ങളെ കീഴടക്കുന്നതിൽ ആത്മവിശ്വാസത്തിനും ആന്തരിക കരുത്തിനുമുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ധൈര്യവും നിശ്ചയദാർഢ്യവുമുള്ള ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും കരുത്തിൽ നമുക്ക് ഏറ്റവും കഠിനമായ വെല്ലുവിളികളെപ്പോലും അതിജീവിക്കാൻ കഴിയുമെന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
"जो व्यक्ति साहस और संकल्प से भरा हो, उसके लिए जीवन में कुछ भी असंभव नहीं। आत्मविश्वास और इच्छाशक्ति के बल पर हम कठिन से कठिन चुनौतियों को पार कर सकते हैं।
एकोऽपि सिंहः साहस्रं यूथं मथ्नाति दन्तिनाम् ।
तस्मात् सिंहमिवोदारमात्मानं वीक्ष्य सम्पतेत्॥"
"ആയിരം ആനകളെ തോൽപ്പിക്കാൻ ഒരു സിംഹത്തിന് കരുത്തുള്ളതുപോലെ തന്നെ ഒരാൾ സിംഹത്തെ പോലെ ധൈര്യത്തോടും ആത്മവിശ്വാസത്തോടും ആന്തരിക കരുത്തോടും കൂടി ഭയമില്ലാതെ ഉത്തമമായ പ്രവൃത്തികളിൽ ഏർപ്പെടണം."

 

-SK-

( റിലീസ് ഐ.ഡി: 2245190) സന്ദര്‍ശക കൗണ്ടര്‍ : 16