വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ വിമാന യാത്രാ സാഹചര്യം MoCA സൂക്ഷ്മമായി നിരീക്ഷിക്കുന്നു: റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ പുനരാരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 12 MAR 2026 8:31PM by PIB Thiruvananthpuram

പശ്ചിമേഷ്യ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യവും ഇന്ത്യയും ആ മേഖലയിലെ രാജ്യങ്ങളും തമ്മിലുള്ള വിമാന യാത്രയെ അത് ബാധിക്കുന്ന വിധവും സിവിൽ വ്യോമയാന മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്, യാത്രക്കാരുടെ സുരക്ഷയും വിമാന പ്രവർത്തനങ്ങളുടെ ക്രമമായ നടത്തിപ്പും ഉറപ്പാക്കുന്നതിന് വിമാനക്കമ്പനികൾ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നു.

ഈ സാഹചര്യത്തിൽ, 2026 മാർച്ച് 12 മുതൽ റിയാദിലേക്കും തിരിച്ചും ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസ് പുനരാരംഭിച്ചു. ഈ ദിവസം, എയർ ഇന്ത്യയും ഇൻഡിഗോയും മുംബൈയിലേക്ക് മൂന്ന് സർവീസുകളും, എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് ഒരു സർവീസും നടത്തുന്നതിന് പദ്ധതിയുണ്ട് . അതുവഴി ഇന്ത്യയും സൗദി അറേബ്യയിലെ റിയാദും തമ്മിലുള്ള പ്രധാനപ്പെട്ട വ്യോമ ബന്ധം പുനഃസ്ഥാപിക്കുന്നു.

2026 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയുള്ള കാലയളവിൽ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ആകെ 1,50,457 പേർ വിമാനയാത്ര ചെയ്തു.

 കൂടാതെ, പ്രവർത്തന സാധ്യതയ്ക്കും നിലവിലുള്ള സാഹചര്യങ്ങൾക്കും വിധേയമായി, അബുദാബി, ദുബായ്, ഫുജൈറ, ജിദ്ദ, മസ്കറ്റ്, റാസൽഖൈമ, റിയാദ്, ഷാർജ എന്നിവയുൾപ്പെടെ പശ്ചിമേഷ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് 2026 മാർച്ച് 12 ന് ഇന്ത്യൻ വിമാനക്കമ്പനികൾ 57 ഇൻബൗണ്ട് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

യാത്രക്കാരുടെ സുഗമമായസഞ്ചാരം സാധ്യമാക്കുന്നതിന് മന്ത്രാലയം വിമാനക്കമ്പനികളുമായും മറ്റ് ബന്ധപ്പെട്ട പങ്കാളികളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നു . ടിക്കറ്റ് നിരക്കുകൾ ന്യായമായി തുടരുന്നുണ്ടെന്നും ഈ കാലയളവിൽ അനാവശ്യമായ വർധന ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാൻ വിമാനടിക്കെറ്റ്നിരക്കുകളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

വിമാന ഷെഡ്യൂളുകളെയും യാത്രാ ക്രമീകരണങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി സമ്പർക്കം പുലർത്താൻ നിർദ്ദേശിക്കുന്നു.

മന്ത്രാലയം സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നത് തുടരുകയും ആവശ്യാനുസരണം കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും.
 
SKY
 
******

( റിലീസ് ഐ.ഡി: 2239489) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi