പ്രധാനമന്ത്രിയുടെ ഓഫീസ്
പുരോഗതിയുടെ പാതയെ നയിക്കുന്ന ശുഭചിന്തകൾക്ക് ഊന്നൽ നൽകുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
13 MAR 2026 11:22AM by PIB Thiruvananthpuram
പുരോഗതിയുടെ പാതയെ നയിക്കുന്ന ശുഭചിന്തകൾക്ക് ഊന്നൽ നൽകുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“आ नो भद्राः क्रतवो यन्तु विश्वतोऽदब्धासो अपरीतास उद्भिदः।
देवा नो यथा सदमिद् वृधे असन्नप्रायुवो रक्षितारो दिवे दिवे॥”
നമുക്ക് ആവേശം, ഊർജ്ജം, മുന്നേറാനുള്ള കരുത്ത് എന്നിവ നൽകുന്ന ശുഭകരവും പ്രചോദനാത്മകവുമായ ചിന്തകൾ എല്ലാ ദിശകളിൽ നിന്നും നമുക്ക് ലഭിക്കട്ടെയെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു. ആ ചിന്തകൾ അചഞ്ചലവും അജയ്യവും പുരോഗതിയുടെ പാത തുറക്കാൻ കഴിവുള്ളതുമാകട്ടെ. ദിവ്യശക്തികൾ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ വളർച്ചയും പുരോഗതിയും പുതുവീര്യവും പകരുകയും ഒപ്പം ഓരോ ദിവസവും നമ്മെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“आ नो भद्राः क्रतवो यन्तु विश्वतोऽदब्धासो अपरीतास उद्भिदः।
देवा नो यथा सदमिद् वृधे असन्नप्रायुवो रक्षितारो दिवे दिवे॥”
***
SK
( റിലീസ് ഐ.ഡി: 2239432)
സന്ദര്‍ശക കൗണ്ടര്‍ : 14