വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

അഭിമാനകരമായ "ഭാരത് 2026 - റഫറൻസ് വാർഷിക പതിപ്പ്" പബ്ലിക്കേഷൻ ഡിവിഷൻ പുറത്തിറക്കി; നാല് വർണ്ണങ്ങളിലുള്ള രൂപകൽപ്പന, പുതുക്കിയ ഡാറ്റ, മെച്ചപ്പെടുത്തിയ വായനാക്ഷമത എന്നിവ സവിശേഷതകൾ

പോസ്റ്റഡ് ഓണ്‍: 12 MAR 2026 7:50PM by PIB Thiruvananthpuram

കേന്ദ്രഗവൺമെന്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം, അഭിമാനകരമായ റഫറൻസ് പ്രസിദ്ധീകരണമായ "ഭാരത് 2026 - റഫറൻസ് വാർഷിക പതിപ്പ്"  ഇംഗ്ലീഷിലും ഹിന്ദിയിലുമായി പുറത്തിറക്കി. പ്രസിദ്ധീകരണ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോള ഇന്ന് പുസ്തകം പ്രകാശനം ചെയ്തു .

 

"ഭാരത് 2026 - റഫറൻസ് വാർഷിക പതിപ്പ്" രൂപകല്പനയിലും അവതരണത്തിലും നാഴികക്കല്ലായ സുപ്രധാന മുന്നേറ്റം കൈവരിച്ചിരിക്കുന്നു. ആദ്യമായി, പുസ്തകം  നാല് നിറങ്ങളിൽ അച്ചടിച്ചിരിക്കുന്നു. വ്യത്യസ്ത കളർ കോഡിംഗിലൂടെ ഓരോ വിഭാഗവും അധ്യായവും അവതരിപ്പിക്കുന്നു. ഇത് കൂടുതൽ സൗഹാർദ്ദപരമായ വായന അനുഭവവും ദൃശ്യപരമായി ആകർഷണീയതയും നൽകുന്നു . കളർ ഫോട്ടോഗ്രാഫുകൾ, ഇൻഫോഗ്രാഫിക്സ്, പുതുക്കിയതും ആധികാരികവുമായ ഡാറ്റ, വായനാക്ഷമതയും റഫറൻസ് മൂല്യവും വർദ്ധിപ്പിക്കുന്ന നൂതന ലേഔട്ട് എന്നിവയും പ്രസിദ്ധീകരണത്തിന്റെ സവിശേഷതയാണ്. മെച്ചപ്പെട്ട രൂപകൽപ്പനയും ഉള്ളടക്കനിലവാരവും ഉണ്ടെങ്കിലും പുസ്തകത്തിന്റെ വില കഴിഞ്ഞ വർഷത്തെ പതിപ്പിൽ നിന്നും മാറ്റമില്ലാതെ നിലനിർത്തിയത്, വായനക്കാരെ ആകർഷിക്കുന്നു.

 

  ഭാരത് 2026 ന്റെ എഡിറ്റിംഗ്, നിർമ്മാണം, രൂപകൽപ്പന എന്നിവയിൽ ഭാഗമായ മുഴുവൻ പേരെയും ശ്രീ ഭൂപേന്ദ്ര കൈന്തോള ഈ അവസരത്തിൽ അഭിനന്ദിച്ചു. അനുബന്ധ ജീവനക്കാരുടെ സംഭാവനയെയും അദ്ദേഹം അഭിനന്ദിച്ചു. പുസ്തകത്തിനുള്ള ഉള്ളടക്ക ശേഖരണത്തിനായുള്ള ബൃഹത്തായ പരിശ്രമത്തെയും സമാഹരിച്ച വിവരങ്ങൾ പുതുക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും ആവശ്യമായ സൂക്ഷ്മമായ എഡിറ്റോറിയൽ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

അത് വസ്തുതകളെ കൃത്യവും സ്ഥിരതയുള്ളതും പരസ്പര പൂരകവുമാക്കുന്നു. 

കേന്ദ്രഗവൺമെന്റിന്റെ നയങ്ങളും നേട്ടങ്ങളും എടുത്തുകാണിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായി ഈ റഫറൻസ് പുസ്തകം വർത്തിക്കുന്നു. ഭാരത് റഫറൻസിന്റെ ഓരോ പതിപ്പും പ്രസിദ്ധീകരണത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളും രാജ്യത്തിന്റെ വികസനം മനസ്സിലാക്കാൻ താൽപ്പര്യമുള്ളവരും മാത്രമല്ല, ഇന്ത്യയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ തേടുന്ന വിദേശ വായനക്കാരും ഈ പുസ്തകം വ്യാപകമായി വായിക്കുന്നുണ്ടെന്ന് പുസ്തകത്തിന്റെ വമ്പിച്ച ജനപ്രീതി പരാമർശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

  ജോയിന്റ് ഡയറക്ടർ ശ്രീ ഹമീദ് ഹുസൈൻ, ചീഫ് എഡിറ്റർ ശ്രീ കുൽശ്രേഷ്ഠ കമൽ, ബിസിനസ് മാനേജർ (ഇൻചാർജ്) ശ്രീമതി ഇസ്മീത് കൗർ, ഹിന്ദി പതിപ്പിന്റെ എഡിറ്റർ ശ്രീമതി സീമ റാണി, എഡിറ്റോറിയൽ, പ്രൊഡക്ഷൻ ടീമിലെ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആധുനിക രൂപകൽപ്പനയും ആധികാരിക റഫറൻസ് മൂല്യവും കൊണ്ട്, ഭാരത് 2026 - വാർഷിക റഫറൻസ് ഗ്രന്ഥം വായനക്കാർ, പണ്ഡിതർ, ഗവേഷകർ എന്നിവരുടെ പ്രശംസ പിടിച്ചുപറ്റി.

****

 


( റിലീസ് ഐ.ഡി: 2239283) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati