വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇമ്മേഴ്‌സീവ് സ്റ്റുഡിയോകളും ആധുനിക ക്ലാസ് മുറികളുമായി IICT സജ്ജം ; 18 വ്യത്യസ്ത കോഴ്‌സുകളിലായി 136 വിദ്യാർത്ഥികൾ
ഐഐസിടിയിൽ AVGC-XR നൈപുണ്യപരിശീലനത്തിന് ആഗോള സാങ്കേതിക പ്രഗത്ഭരുമായുള്ള സഹകരണം; ഇൻകുബേഷൻ സംരംഭങ്ങളുടെ കീഴിൽ 11 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ
പോസ്റ്റഡ് ഓണ്‍:
11 MAR 2026 3:07PM by PIB Thiruvananthpuram
ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (AVGC-XR) മേഖലയിലെ നൂതനാശയങ്ങളും ശേഷിവികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മഹാരാഷ്ട്ര ഗവണ്മെന്റ് , ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്‌ഐസിടി), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവയുമായി സഹകരിച്ച് ദേശീയതലത്തിൽ സ്ഥാപിച്ച ഒരു മികവ് കേന്ദ്രമാണ് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT). നിലവിൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎഫ്‌ഡിസി) കാമ്പസിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. മുംബൈയിലെ ഗോരേഗാവിലുള്ള ഫിലിം സിറ്റിയിൽ ഒരു സ്ഥിരം കാമ്പസിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അക്കാദമിക് പഠനത്തിനും വ്യവസായ സഹകരണത്തിനും പിന്തുണ ഉറപ്പാക്കിക്കൊണ്ട്, ആധുനിക ക്ലാസ് മുറികൾ, ഇമ്മേഴ്‌സീവ് സ്റ്റുഡിയോകൾ, ശബ്ദത്തിനും എഡിറ്റിംഗിനുമുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയോടെ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പ്രവർത്തിക്കുന്നു. ഇന്നുവരെ, AVGC-XR മേഖലയിലെ വിവിധ വിഭാഗങ്ങളിലായി 18 വ്യത്യസ്ത കോഴ്‌സുകൾ അവതരിപ്പിച്ചിട്ടുണ്ട്. 136 വിദ്യാർത്ഥികൾ ഈ പ്രോഗ്രാമുകളിൽ ചേർന്നിട്ടുണ്ട് . കൂടാതെ, 15 പേർ 'ട്രെയിൻ-ദി-ട്രെയിനർ' സംരംഭം വിജയകരമായി പൂർത്തിയാക്കി.
AVGC-XR മേഖലയിലെ നൈപുണ്യ വികസനവും സാങ്കേതിക ശേഷിയും ശക്തിപ്പെടുത്തുന്നതിനായി IICT ആഗോള സാങ്കേതിക പ്രഗത്ഭരുമായി സഹകരിക്കുന്നു. IICT-യിൽ ചേർന്നിട്ടുള്ള ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ഈ സഹകരണങ്ങൾ പ്രയോജനപ്പെടും. കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻകുബേഷൻ സംരംഭങ്ങളിലൂടെ പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തിൽ 11 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നുണ്ട്.
പുരോഗതി അവലോകനം ചെയ്യുന്നതിനും തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി, അക്കാദമിക സമിതി , വ്യവസായ വികസന സമിതി , ഗവേഷണ& വികസന സമിതി, നൈപുണ്യ സമിതി എന്നിങ്ങനെ വ്യവസായ വിദഗ്ധരെ ഉൾപ്പെടുത്തി ഉപദേശക സമിതികളും IICT രൂപീകരിച്ചിട്ടുണ്ട് .
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ ഇന്ന് ലോക്‌സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
***
( റിലീസ് ഐ.ഡി: 2238351)
സന്ദര്‍ശക കൗണ്ടര്‍ : 4