പഞ്ചായത്തീരാജ് മന്ത്രാലയം
സശക്ത പഞ്ചായത്ത്-നേത്രി അഭിയാന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ ദേശീയ സമ്മേളനത്തിന് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം 2026 മാർച്ച് 11 ന് ആതിഥ്യമരുളും
പോസ്റ്റഡ് ഓണ്‍:
10 MAR 2026 1:27PM by PIB Thiruvananthpuram
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം 2026 മാർച്ച് 11 ന് ന്യൂഡൽഹിയിൽ സശക്ത് പഞ്ചായത്ത്-നേത്രി അഭിയാന് കീഴിൽ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ ഒരു ഏകദിന ദേശീയ സമ്മേളനം സംഘടിപ്പിക്കും. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി ശ്രീ. രാജീവ് രഞ്ജൻ സിങ് അഥവാ ലാലൻ സിങ്; കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി. അന്നപൂർണ ദേവി; കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിങ് ബാഗേൽ, കേന്ദ്ര യുവജനകാര്യ കായിക സഹമന്ത്രി ശ്രീമതി. രക്ഷ നിഖിൽ ഖഡ്സെ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. വിവേക് ഭരദ്വാജ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾ, യു.എൻ ഏജൻസികളുടെ പ്രതിനിധികൾ തുടങ്ങി 700 ഓളം പേർ പരിപാടിയിൽ പങ്കെടുക്കും. സശക്ത് പഞ്ചായത്ത്-നേത്രി അഭിയാന്റെ സമാരംഭത്തിന്റെ ഒരു വർഷം അടയാളപ്പെടുത്തുന്ന ഈ സമ്മേളനം, ഇന്ത്യയിലെ സ്ത്രീകൾ നയിക്കുന്ന അടിസ്ഥാനതല ഭരണനിർവഹണം ആഘോഷിക്കുന്നതിനും ശാക്തീകരിക്കുന്നിനുള്ള ഒരു ദേശീയ വേദിയായി ഇത് പ്രവർത്തിക്കും.
സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ തിരഞ്ഞെടുത്ത മികച്ച മാതൃകകളായ വനിതാ പഞ്ചായത്ത് നേതാക്കളെ ചടങ്ങിൽ ആദരിക്കും. കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിർഭയ സംരംഭങ്ങൾക്കൊപ്പം മാതൃകാ സ്ത്രീ-സൗഹൃദ ഗ്രാമപഞ്ചായത്തുകളുടെ മികച്ച പ്രവർത്തനങ്ങളുടെ ഒരു സമാഹാരവും പരിവർത്തനത്തിന്റെ കഥകളും (തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്കുള്ള പ്രത്യേക പരിശീലന മൊഡ്യൂളിനെ അടിസ്ഥാനമാക്കിയുള്ള ഗ്രാമീണ ഭരണത്തിലെ മാറ്റത്തിന്റെ ഏജന്റ്) പുറത്തിറക്കും 'ഗ്രാമീണ ഭരണത്തിൽ സ്ത്രീ നേതൃത്വവും തീരുമാനമെടുക്കലും' എന്ന വിഷയത്തിലും 'മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ വികസിപ്പിക്കൽ' എന്ന വിഷയത്തിലും രണ്ട് സാങ്കേതിക സെഷനുകൾ സമ്മേളനത്തിലുണ്ടാവും.
പശ്ചാത്തലം: 2025 മാർച്ച് നാലിന്, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം ന്യൂഡൽഹിയിൽ സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ ആരംഭിച്ചു. ഒരു ലക്ഷ്യബോധമുള്ള ശേഷി വികസന സംരംഭമായി വിഭാവനം ചെയ്ത അഭിയാൻ, അടിസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ (ഡബ്ല്യു.ഇ.ആർ) നേതൃത്വം, തീരുമാനമെടുക്കൽ അധികാരം, ഭരണപരമായ പങ്ക് എന്നിവ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. നവീകരിച്ച രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ.ജി.എസ്.എ) പ്രകാരം, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം 2025-26 ൽ 7,18,434 വനിതാ പ്രതിനിധികൾക്ക് പരിശീലനം നൽകി. കൂടാതെ പ്രാദേശിക ഭരണത്തിലും അതിനപ്പുറവും വനിതാ നേതാക്കളെ ശാക്തീകരിക്കുന്നതിനുമായി ചാമ്പ്യനിംഗ് ചേഞ്ച് എന്ന പ്രത്യേക മൊഡ്യൂളിന് കീഴിൽ വിദഗ്ധ പരിശീലകർ (മാസ്റ്റർ ട്രെയിനർമാർ) ഉൾപ്പെടെ 1,21,512 വനിതാ പ്രതിനിധികൾക്ക് കാര്യക്ഷമതയേകുകയും ചെയ്തു. ഇതിനുപുറമെ, ഭരണത്തിലെ പങ്കാളിത്തം, ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസവും നൈപുണ്യ വികസനവും, സാമ്പത്തിക അവസരങ്ങൾ, ഭദ്രത, സുരക്ഷിതത്വം തുടങ്ങിയ പ്രധാന സൂചകങ്ങളിലെ പുരോഗതി നിരീക്ഷിക്കുന്നതിനായി സമർപ്പിതമായ വിവരപട്ടികകൾ (ഡാഷ്ബോർഡുകൾ) സഹിതം, 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 744 മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തിട്ടുണ്ട്.

SKY
*****
( റിലീസ് ഐ.ഡി: 2237721)
സന്ദര്‍ശക കൗണ്ടര്‍ : 8