ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തെ നാരീശക്തിക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഊഷ്മളമായ ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 08 MAR 2026 3:52PM by PIB Thiruvananthpuram
അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നമ്മുടെ നാരീശക്തിക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഊഷ്മളമായ ആശംസകൾ നേർന്നു.
 
"അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമ്മുടെ നാരീശക്തിക്ക് ഊഷ്മളമായ ആശംസകൾ. സമൂഹത്തിൽ അനുപമമായ ചുമതല വഹിക്കുന്ന നാരീശക്തിയോട് മനുഷ്യരാശി കടപ്പെട്ടിരിക്കുന്നു. തലമുറകളെ വളർത്തുകയും ശാസ്ത്രീയവും സാമ്പത്തികവുമായ പുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്യുന്ന അവർ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭാവന നൽകുന്നു. ഇതാണ് സ്ത്രീകൾ നയിക്കുന്ന വികസനത്തെക്കുറിച്ചുള്ള മോദി ജിയുടെ ദർശനത്തിന് കരുത്ത് പകരുന്നത്. അവിടെ സ്ത്രീകൾ പുരോഗതിയ്ക്ക് സാക്ഷ്യം വഹിക്കുന്നവരല്ല, മറിച്ച് മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വഴിയൊരുക്കുന്ന മാറ്റത്തിന്റെ വക്താക്കൾ കൂടിയാണ് "എന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ എക്സ്പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

*****

( റിലീസ് ഐ.ഡി: 2236612) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil