യു.പി.എസ്.സി
സിവിൽ സർവീസസ് പരീക്ഷ, 2025
പോസ്റ്റഡ് ഓണ്‍:
06 MAR 2026 3:48PM by PIB Thiruvananthpuram
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ഓഗസ്റ്റിൽ നടത്തിയ സിവിൽ സർവീസസ് എഴുത്തുപരീക്ഷയുടെയും, 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ നടന്ന അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ, താഴെ പറയുന്ന സർവീസുകളിലേക്ക് നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ മെറിറ്റ് പട്ടിക ചുവടെ ചേർക്കുന്നു:
i. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്;
ii. ഇന്ത്യൻ ഫോറിൻ സർവീസ്;
iii. ഇന്ത്യൻ പോലീസ് സർവീസ്;
iv. സെൻട്രൽ സർവീസസ്, ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’.
2. വിവിധ വിഭാഗങ്ങളിലായി ആകെ 958 ഉദ്യോഗാർത്ഥികളെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്.
|
GENERAL
|
EWS
|
OBC
|
SC
|
ST
|
TOTAL
|
|
317
(incl.
07 PwBD-1,
09 PwBD-2,
06 PwBD-3 &
06 PwBD-5)
|
104
(incl.
Nil PwBD-1,
01 PwBD-2,
Nil PwBD-3 & 01
PwBD-5)
|
306
(incl.
03 PwBD-1,
04 PwBD-2,
03 PwBD-3 &
01 PwBD-5)
|
158
(incl.
Nil PwBD-1,
Nil PwBD-2,
Nil PwBD-3 & 01
PwBD-5)
|
73
(incl.
Nil PwBD-1,
Nil PwBD-2,
Nil PwBD-3 & Nil
PwBD-5)
|
958
(incl.
10 PwBD-1,
14 PwBD-2,
09 PwBD-3 &
09 PwBD-5)
|
3.1. സിവിൽ സർവീസസ് പരീക്ഷാ ചട്ടങ്ങൾ 2025-ലെ റൂൾ 20 (4), (5) എന്നിവ അനുസരിച്ച്, കമ്മീഷൻ ഒരു ഏകീകൃത റിസർവ് ലിസ്റ്റ് സൂക്ഷിക്കുന്നുണ്ട്.
|
GENERAL
|
EWS
|
OBC
|
SC
|
ST
|
PwBD-1
|
PwBD-2
|
TOTAL
|
|
129
|
26
|
86
|
08
|
06
|
01
|
02
|
258
|
3.2. ഈ ഏകീകൃത റിസർവ് ലിസ്റ്റിനൊപ്പം, സിവിൽ സർവീസസ് പരീക്ഷാ ചട്ടങ്ങൾ 2025, റൂൾ 20 (4), (5) പ്രകാരം കമ്മീഷൻ ഒരു 'എക്സ്റ്റൻഡഡ് ലിസ്റ്റും' സൂക്ഷിക്കുന്നുണ്ട്.
4. ലഭ്യമായ ഒഴിവുകളുടെ എണ്ണം അനുസരിച്ചും പരീക്ഷാ ചട്ടങ്ങളിലെ വ്യവസ്ഥകൾ പരിഗണിച്ചുമായിരിക്കും വിവിധ സർവീസുകളിലേക്കുള്ള നിയമനം നടക്കുക. സർക്കാർ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം താഴെ പറയുന്ന പ്രകാരമാണ്:
|
SERVICES
|
GEN
|
EWS
|
OBC
|
SC
|
ST
|
Total
|
|
I.A.S.
|
74
|
18
|
47
|
28
|
13
|
180
|
|
I.F.S.
|
22
|
06
|
15
|
08
|
04
|
55
|
|
I.P.S.
|
60
|
15
|
42
|
22
|
11
|
150
|
|
Central Services Group ‘A’
|
211
|
48
|
141
|
73
|
34
|
507
|
|
Group ‘B’ Services
|
79
|
17
|
61
|
27
|
11
|
195
|
|
Total
|
446
|
104
|
306
|
158
|
73
|
1087*
|
5. ഇഡബ്ലുഎസ്/ഒബിസി/എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള സംവരണ ആനുകൂല്യങ്ങൾ ഉദ്യോഗാർത്ഥികൾ ഉന്നയിച്ചിട്ടുള്ളത് ബന്ധപ്പെട്ട അധികാരികളുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും.
6. ശുപാർശ ചെയ്യപ്പെട്ട 348 ഉദ്യോഗാർത്ഥികളുടെ അവസരം താൽക്കാലികമായി നിലനിർത്തിയിട്ടുണ്ട്.
7. 02 ഉദ്യോഗാർത്ഥികളുടെ ഫലം മാറ്റിവെച്ചിരിക്കുകയാണ്.
8. യു.പി.എസ്.സി ക്യാമ്പസിലെ പരീക്ഷാ ഹാളിന് സമീപം ഒരു "ഫെസിലിറ്റേഷൻ കൗണ്ടർ" പ്രവർത്തിക്കുന്നുണ്ട്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ നേരിട്ടോ അല്ലെങ്കിൽ 23385271 / 23381125 / 23098543 എന്നീ ടെലിഫോൺ നമ്പറുകൾ വഴിയോ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെക്കുറിച്ചോ നിയമനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങളും വിശദീകരണങ്ങളും തേടാവുന്നതാണ്. പരീക്ഷാ ഫലം യു.പി.എസ്.സി വെബ്സൈറ്റിൽ http://www.upsc.gov.in ലഭ്യമാണ്. ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനുള്ളിൽ മാർക്കുകൾ വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷാ ഫലം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക:
****
( റിലീസ് ഐ.ഡി: 2236135)
സന്ദര്‍ശക കൗണ്ടര്‍ : 44