പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 MAR 2026 8:50AM by PIB Thiruvananthpuram
രാജ്യത്തെ യുവാക്കളുടെ കരുത്ത് വ്യക്തമാക്കുന്ന ഒരു സന്ദേശത്തിൽ, ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രാധാന്യം അടിവരയിടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു.
ഭാരതത്തിന്റെ യുവശക്തിയുടെ നിശ്ചയദാർഢ്യം സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നമ്മുടെ യുവ സുഹൃത്തുക്കൾ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് പൂർത്തിയാക്കുമെന്നും അതുകൊണ്ടാണ് രാജ്യം ഇന്ന് അതിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു;
"भारतवर्ष की युवाशक्ति का दृढ़ संकल्प अतुलनीय है। हमारे युवा साथी जो ठान लेते हैं, वो करके दिखाते हैं। यही वजह है कि आज हमारा देश अपने सपनों को साकार कर रहा है।
न वा उ मां वृजने वारयन्ते न पर्वतासो यदहं मनस्ये।
मम स्वनात् कृधुकर्णो भयात एवेदनु द्यून्किरणः समेजात्।।"
"നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ കരുത്ത് അഗാധമാണ്. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ ആർക്കും കഴിയില്ല. ഒരു വൻ പർവതത്തിന്റെ വലിപ്പമുള്ള വലിയ തടസ്സങ്ങൾക്ക് പോലും നിങ്ങളുടെ പാത തടയാൻ കഴിയില്ല. നിങ്ങൾക്ക് ഇച്ഛാശക്തിയുടെ കരുത്തുണ്ടെങ്കിൽ, നിങ്ങൾ സൂര്യനേക്കാൾ ശക്തനാണ്."
***
Sk
( റിലീസ് ഐ.ഡി: 2234357)
സന്ദര്‍ശക കൗണ്ടര്‍ : 5