രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ജയ്‌സാല്‍മേര്‍ വ്യോമസേനാ സ്റ്റേഷനില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡില്‍ രാഷ്ട്രപതി യാത്ര ചെയ്തു.

പോസ്റ്റഡ് ഓണ്‍: 27 FEB 2026 12:39PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (2026 ഫെബ്രുവരി 27) രാജസ്ഥാനിലെ ജയ്‌സാല്‍മേര്‍ വ്യോമസേനാ സ്റ്റേഷനില്‍, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത  ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡില്‍ പറന്നു. നേരത്തെ, 2023-ല്‍ സുഖോയ് 30 MKI-യിലും 2025-ല്‍ റഫാലിലും രാഷ്ട്രപതി ഇത്തരത്തില്‍ പറന്നിരുന്നു.
 


 
രണ്ട് എല്‍.സി.എച്ച് വിമാനങ്ങളുടെ ഫോര്‍മേഷന്‍ ആയിട്ടാണ് ഈ ദൗത്യം നടന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ നയന്‍ ശാന്തിലാല്‍ ബഹുവയ്ക്കൊപ്പം ലീഡ് എയര്‍ക്രാഫ്റ്റിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ചത്. അതേസമയം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ എ. മഹേന്ദ്ര എന്നിവര്‍ രണ്ടാമത്തെ വിമാനത്തില്‍ അനുഗമിച്ചു. ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന ദൗത്യത്തിനിടെ അവര്‍ ഗാഡിസര്‍ തടാകത്തിനും ജയ്‌സാല്‍മേര്‍ കോട്ടയ്ക്കും മുകളിലൂടെ പറക്കുകയും ഒരു ടാങ്ക് ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയും ചെയ്തു.
 


 
പിന്നീട് സന്ദര്‍ശക പുസ്തകത്തില്‍ രാഷ്ട്രപതി തന്റെ വികാരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പെഴുതി: 'ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ 'പ്രചണ്ഡിലെ' യാത്ര എനിക്ക് സമ്പന്നമായ ഒരു അനുഭവമാണ് സമ്മാനിച്ചത്. ഈ യാത്ര രാജ്യത്തിന്റെ പ്രതിരോധ ശേഷിയില്‍ എന്നില്‍ പുതിയൊരു അഭിമാനബോധം നിറച്ചു. ഈ പറക്കല്‍ വിജയകരമായി സംഘടിപ്പിച്ചതിന് ഇന്ത്യന്‍ വ്യോമസേനയേയും ജയ്‌സാല്‍മേര്‍ വ്യോമസേനാ കേന്ദ്രത്തിലെ  മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.'
 


 
വൈകുന്നേരം, ജയ്‌സാല്‍മേറില്‍ നടക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വായുശക്തി അഭ്യാസത്തിന് രാഷ്ട്രപതി സാക്ഷ്യം വഹിക്കും.
 
 
***

( റിലീസ് ഐ.ഡി: 2233509) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada