ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഡാർജിലിംഗിൽ നിന്നുള്ള യുവജന പ്രതിനിധി സംഘവുമായി ഉപരാഷ്ട്രപതി സംവദിച്ചു
പോസ്റ്റഡ് ഓണ്‍:
24 FEB 2026 4:35PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഡാർജിലിംഗിൽ നിന്നുള്ള യുവജന പ്രതിനിധി സംഘവുമായി ഉപരാഷ്ട്രപതി ഭവനിൽ സംവദിച്ചു.
പ്രകൃതി സൗന്ദര്യത്തിനും സമ്പന്നമായ സംസ്കാരത്തിനും രാഷ്ട്രത്തിന് നൽകിയ സംഭാവനകൾക്കും പ്രശസ്തമായ ഇടത്തു നിന്നുള്ള ഊർജ്ജസ്വലരായ യുവാക്കളെ സ്വീകരിക്കുന്നത് വളരെയധികം സന്തോഷകരമാണെന്ന് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ അഭിലാഷങ്ങൾ,ആത്മവിശ്വാസവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ഉള്ള യുവാക്കളിൽ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാംഗം ശ്രീ ഹർഷ് വർധൻ ശൃംഗ്ല ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ ജനസംഖ്യാ ശക്തിയെ രാജ്യത്തിൻ്റെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നായി വിശേഷിപ്പിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, വികസിത ഭാരതം ആത്മനിർഭർ ഭാരതം എന്നിവയുടെ ദർശനം സാക്ഷാത്കരിക്കുന്നതിന് യുവ പൗരന്മാരോട് നൂതനാശയം , സമഗ്രത, സംരംഭകത്വം എന്നിവയിലൂടെ സംഭാവന നൽകാൻ ആഹ്വാനം ചെയ്തു . സ്വയം പര്യാപ്തത,നമ്മുടെ കഴിവുകളിലുള്ള ആത്മവിശ്വാസത്തെയും നമ്മുടെ പൈതൃകത്തിലുള്ള അഭിമാനത്തെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുടിയേറ്റം, സുസ്ഥിര ടൂറിസം, ദുരന്ത പ്രതിരോധശേഷി, ഡാർജിലിംഗ് ചായ, കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ആശയവിനിമയത്തിനിടെ വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിച്ചു. സാമ്പത്തിക അഭിലാഷങ്ങളാൽ നയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണിതെന്നാണ് കുടിയേറ്റത്തെക്കുറിച്ച് ഉപരാഷ്ട്രപതി പറഞ്ഞത്.എന്നാൽ സ്വത്വം, സംസ്കാരം, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സുസ്ഥിര വിനോദസഞ്ചാരത്തിൻ്റെ ആവശ്യകത എടുത്തുകാണിച്ചുകൊണ്ട്, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പരിസ്ഥിതി ഉത്തരവാദിത്വമുള്ള വികസനത്തിന് അദ്ദേഹം ഊന്നൽ നൽകി.
മലയോര പ്രദേശങ്ങളുടെ ദുർബലതയെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ദുരന്തനിവാരണത്തിനുള്ള സഹകരണം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള കൂട്ടായ്മ (CDRI) പോലുള്ള സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഏകോപിത ശ്രമങ്ങൾ എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. ഡാർജിലിംഗ് ചായയുടെ ആഗോള പ്രശസ്തി പരാമർശിച്ച അദ്ദേഹം, മൂല്യവർദ്ധനയും സംരംഭകത്വവും പ്രോത്സാഹിപ്പിച്ചു. കായികരംഗത്ത്, അടിസ്ഥാനതലത്തിലുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് സംയോജിത അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥാപനപരമായ പിന്തുണയുടെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുവാക്കളെ അവരുടെ പരമ്പരാഗത വസ്ത്രധാരണത്തിൽ കാണാനായതിൽ ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു, തനത് സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നവരോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പൈതൃകത്തിലൂന്നിക്കൊണ്ട്, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ അവസരങ്ങൾ സ്വീകരിക്കുന്നതിനായി അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു, രാഷ്ട്രനിർമ്മാണത്തിനും വികസിതവും സ്വയം പര്യാപ്തവുമായ ഇന്ത്യഎന്ന വീക്ഷണത്തിനും യുവാക്കൾ അർത്ഥവത്തായ സംഭാവന നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***
( റിലീസ് ഐ.ഡി: 2232340)
സന്ദര്‍ശക കൗണ്ടര്‍ : 7