സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
എംഎസ്എംഇ സഹകരണം ശക്തമാക്കാനും ഹരിത പരിവർത്തനം ത്വരിതപ്പെടുത്താനും ഇന്ത്യയും ബ്രസീലും ധാരണാപത്രം ഒപ്പുവെച്ചു
പോസ്റ്റഡ് ഓണ്‍:
21 FEB 2026 6:08PM by PIB Thiruvananthpuram
ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൻ്റെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ബ്രസീൽ സൂക്ഷ്മ ചെറുകിട സംരംഭകത്വ മന്ത്രാലയവും തമ്മിൽ 2026 ഫെബ്രുവരി 21-ന് ധാരണാപത്രം ഒപ്പുവെച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഇരുരാജ്യങ്ങളിലെയും എംഎസ്എംഇ-കളുടെ പരസ്പര പ്രയോജനത്തിന് സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്താനും ധാരണാപത്രം വേദിയൊരുക്കും. ഇരുരാജ്യങ്ങളിലെയും എംഎസ്എംഇ-കൾക്ക് പരസ്പരം കരുത്തും വിപണികളും സാങ്കേതികവിദ്യകളും നയങ്ങളും മനസ്സിലാക്കാവുന്ന ചട്ടക്കൂടും അനുകൂല സാഹചര്യവും ഇതുവഴി ഉറപ്പാക്കും.
എംഎസ്എംഇ-കൾക്ക് ഹരിത ധനസഹായം ലഭ്യമാക്കുന്നതടക്കം ഹരിത പരിവർത്തനത്തിന് ആവശ്യമായ സാഹചര്യങ്ങളൊരുക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. ആഗോള വിപണികളുമായും മൂല്യശൃംഖലകളുമായും സംയോജിക്കാനും ഉല്പാദനക്ഷമതയും മത്സരക്ഷമതയും വർധിപ്പിക്കാനും സുസ്ഥിര വികസന ശേഷി ശക്തിപ്പെടുത്താനും ഇത് എംഎസ്എംഇകളെ പ്രാപ്തമാക്കും.
***
( റിലീസ് ഐ.ഡി: 2231431)
സന്ദര്‍ശക കൗണ്ടര്‍ : 3