നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഗുജറാത്തി, തമിഴ് ഭാഷകളിലുള്ള പുതുക്കിയ പതിപ്പും ഏറ്റവും പുതിയ നിയമ പദാവലിയും (ഇംഗ്ലീഷ്–ഹിന്ദി) പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 21 FEB 2026 7:53PM by PIB Thiruvananthpuram

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ (2026 ഫെബ്രുവരി 21), ഇന്ത്യൻ ഭരണഘടനയുടെ ഗുജറാത്തി, തമിഴ് ഭാഷകളിലുള്ള പുതുക്കിയ പതിപ്പും ഏറ്റവും പുതിയ നിയമ പദാവലിയും (ഇംഗ്ലീഷ്–ഹിന്ദി), വൈസ് പ്രസിഡൻ്റ്സ് എൻക്ലേവിൽ നടന്ന ചടങ്ങിൽ വച്ച്, ആദരണീയ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി. ഈ പരിപാടി രാജ്യത്തിൻ്റെ അടിസ്ഥാന പ്രമാണമായ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് കൂടുതൽ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിലെ പ്രധാനപ്പെട്ട മുന്നേറ്റമായി മാറി.

ഭരണഘടനയും നിയമങ്ങളും പൗരന്മാർക്ക് സുഗമമായി ലഭ്യമാക്കുന്നതിനൊപ്പം ഭാഷാപരമായ ഉൾക്കൊള്ളലിൻ്റെ പ്രാധാന്യവും ചടങ്ങിനോടനുബന്ധിച്ച് വായിച്ചുകേൾപ്പിച്ച സന്ദേശത്തിൽ ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തു പറഞ്ഞു. ഗുജറാത്തി, തമിഴ്  ഭാഷകളിൽ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കുന്നതിനും ലളിതമായ ഹിന്ദി വാക്കുകൾ ഉപയോഗിച്ച് ഏറ്റവും പുതിയ നിയമ പദാവലി (ഇംഗ്ലീഷ്–ഹിന്ദി) പ്രസിദ്ധീകരിക്കുന്നതിനുമുള്ള നിയമനിർമ്മാണ വകുപ്പിൻ്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

വകുപ്പിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച നിയമ (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൻ്റെ പശ്ചാത്തലം വിശദീകരിച്ചു. ഉറുദു അടിച്ചേൽപ്പിക്കുന്നതിനെതിരെയും ബംഗാളി ഭാഷ സംരക്ഷിക്കുന്നതിനായും 1952-ൽ കിഴക്കൻ പാകിസ്ഥാൻ നടത്തിയ പോരാട്ടം അദ്ദേഹം അനുസ്മരിച്ചു. യുനെസ്കോ പ്രമേയവും ഐക്യരാഷ്ട്രസഭ പൊതുസഭാ പ്രമേയവും 2008- നെ അന്താരാഷ്ട്ര ഭാഷാ വർഷമായി പ്രഖ്യാപിച്ചതും അദ്ദേഹം പരാമർശിച്ചു. 2025 ഡിസംബർ 25-ന് ആദരണീയ രാഷ്ട്രപതി ഭരണഘടനയുടെ ആദ്യ സന്താലി പതിപ്പ് പുറത്തിറക്കിയതും, സംരംഭത്തെ അവർ അഭിനന്ദിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലീഗൽ ഗ്ലോസറിയുടെ (ഇംഗ്ലീഷ്-ഹിന്ദി) എട്ടാം പതിപ്പിനൊപ്പം ഗുജറാത്തി, തമിഴ് ഭാഷകളിൽ ഭരണഘടന പുറത്തിറക്കുന്നതിനായി വകുപ്പ് നടത്തിയ ശ്രമങ്ങൾ നിയമനിർമ്മാണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് മണി വിശദീകരിച്ചു. പരിഷ്‌ക്കരിച്ചും വിവർത്തനം ചെയ്തും ഭരണഘടന പുറത്തിറക്കിയ ഭാഷകളുടെ പട്ടികയും അദ്ദേഹം നൽകി. സന്താലി ഭാഷ പ്രത്യേകം പരാമർശിക്കപ്പെട്ടു. പ്രദേശിക ഭാഷാ യൂണിറ്റിൻ്റെയും ഔദ്യോഗിക ഭാഷാ വിഭാഗത്തിൻ്റെയും, നിയമനിർമ്മാണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. 

 

***


( റിലീസ് ഐ.ഡി: 2231385) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati