പ്രധാനമന്ത്രിയുടെ ഓഫീസ്
ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെ പ്ലെൻകോവിച്ചിന്റെ ഇന്ത്യാസന്ദർശനം
പോസ്റ്റഡ് ഓണ്‍:
18 FEB 2026 7:16PM by PIB Thiruvananthpuram
AI ഇംപാക്ട് ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, 2026 ഫെബ്രുവരി 18 മുതൽ 21 വരെ നടക്കുന്ന AI ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ആന്ദ്രെ പ്ലെൻകോവിച്ച് ഇന്ത്യ സന്ദർശിക്കുകയാണ്. ഒരു ക്രൊയേഷ്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ഇന്ത്യാസന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, ശാസ്ത്ര-സാങ്കേതികവിദ്യ, സമ്പർക്കസൗകര്യം, സാംസ്കാരിക വിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷിസഹകരണം കരുത്തുറ്റതാക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ FTA പൂർത്തിയായത് അനുസ്മരിച്ച അവർ, ഉഭയകക്ഷിവ്യാപാരം വർധിപ്പിക്കുന്നതിനായി കരാർ വേഗത്തിൽ നടപ്പാക്കാൻ ആവശ്യപ്പെട്ടു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക- ആഗോള വിഷയങ്ങളിലും നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കായി ഉജ്ജ്വലമായ ഭാവി ഒരുക്കുന്നതിന് നിർമിതബുദ്ധിയും വളർന്നുവരുന്ന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നതിന് ഇരുപക്ഷവും ഊന്നൽ നൽകി.
ഇന്ത്യയുടെ യോഗ, ആയുർവേദം എന്നീ ആരോഗ്യ പാരമ്പര്യങ്ങളിലുള്ള ക്രൊയേഷ്യയുടെ താൽപ്പര്യത്തെയും വിശ്വാസത്തെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
2025 ജൂണിൽ പ്രധാനമന്ത്രി മോദി ക്രൊയേഷ്യയിൽ നടത്തിയ ചരിത്രപരമായ സന്ദർശനം, ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു.
-NK-
( റിലീസ് ഐ.ഡി: 2229951)
സന്ദര്‍ശക കൗണ്ടര്‍ : 7