പ്രധാനമന്ത്രിയുടെ ഓഫീസ്
ഭൂട്ടാൻ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
പോസ്റ്റഡ് ഓണ്‍:
18 FEB 2026 7:12PM by PIB Thiruvananthpuram
2026 ലെ ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
2025 നവംബറില്‍ പ്രധാനമന്ത്രി മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി യോഗത്തില്‍ ഇരുനേതാക്കളും അവലോകനം ചെയ്തു. ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കും ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ പദ്ധതിക്കും ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി ടോബ്ഗെ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. ഊര്‍ജ്ജം, സമ്പര്‍ക്കസൗകര്യം, വികസന പങ്കാളിത്തം എന്നീ മുന്‍ഗണനാ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രിമാര്‍ ആവര്‍ത്തിച്ചു.
വളര്‍ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യയും ഭൂട്ടാനും നല്‍കുന്ന ഉയര്‍ന്ന ഊന്നല്‍ അനുസരിച്ച്, പരസ്പര അനുഭവവും വൈദഗ്ധ്യവും പങ്കിടുന്നതിലൂടെയും നിര്‍മ്മിതബുദ്ധി പരിഹാരങ്ങളുടെ സംയുക്ത വികസനത്തിലൂടെയും നിര്‍മ്മിതബുദ്ധി, ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രിമാര്‍ ധാരണയായി.
ഇന്ത്യയും ഭൂട്ടാനും തമ്മില്‍ വിശ്വാസം, സൗഹാര്‍ദ്ദം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അതുല്യമായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റങ്ങളുടെ പാരമ്പര്യത്തിന് അനുസൃതമായാണ് ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം..
എക്സിലെ പ്രത്യേക പോസ്റ്റുകളില്‍ ശ്രീ മോദി ഇപ്രകാരം കുറിച്ചു:
“പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. ആഗോള നന്മയ്ക്കും സുസ്ഥിരതയുടെ തത്വങ്ങളുമായി യോജിച്ച് നിര്‍മ്മിതബുദ്ധിയുടെ ശക്തി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
പരസ്പര വിശ്വാസം, സൗഹാര്‍ദ്ദം, നമ്മുടെ രണ്ട് ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം എന്നിവയില്‍ വേരൂന്നിയ നമ്മുടെ നിലനില്‍ക്കുന്ന ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദം, നമ്മുടെ പങ്കാളിത്തത്തെ പുതിയതും പരിവര്‍ത്തനാത്മകവുമായ മേഖലകളിലേക്ക് നയിക്കുന്നത് തുടരുകയാണ്.
@tsheringtobgay”
"བློན་ཆེན་ཚེ་རིང་སྟོབས་རྒྱས་དང་གཅིག་ཁར་ཕྱད་མི་འདི་ མཆོག་ཏུ་གྱུར་པ་ཅིག་ཨིན་མས། ང་བཅས་ཀྱིས་ ཡུན་བརྟན་གཞི་རྩ་དང་གཅིག་ཁར་ ཞི་བདེ་དང་ལྡནམ་སྦེ་ རྒྱལ་སྤྱིའི་ཁེ་ཕན་གྱི་དོན་ལུ་ བཅོས་རིག་གི་ནུས་པ་འདི་ ག་དེ་སྦེ་ལག་ལེན་འཐབ་ནི་ཨིན་ན་ གྲོས་བསྡུར་འབད་ཡི།
རྒྱ་གར་དང་འབྲུག་གི་བར་ན་ མཐུན་ལམ་ཡུན་བརྟན་སྦེ་གནས་མི་དང་ ཕན་ཚུན་གྱི་བློ་གཏད་དང་ མཐུན་ལམ་ལེགས་ཤོམ་ དེ་ལས་ མི་སེར་གཉིས་ཀྱི་བར་ན་ མཐུན་ལམ་དམ་ཟབ་སྦེ་ཡོད་མི་གིས་ ང་བཅས་རའི་མཉམ་འབྲེལ་འདི་ གནས་སྟངས་གསརཔ་ཅིག་ལུ་འགྱུར་ཚུགས་པའི་ལམ་སྟོན་འབད་དེ་ར་ཡོད།
@tsheringtobgay"
-NK-
( റിലീസ് ഐ.ഡി: 2229944)
സന്ദര്‍ശക കൗണ്ടര്‍ : 7