പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ൽ കേന്ദ്ര മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 17 FEB 2026 4:31PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ൽ കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു.

 

 

അടിസ്ഥാനതല ഭരണത്തിൽ സുതാര്യത, കൃത്യത, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായി മന്ത്രാലയം വികസിപ്പിച്ചെടുത്ത എഐ- അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പവലിയൻ അവതരിപ്പിക്കുന്നു. 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി & എക്സ്പോയിൽ സഭാസാർ, പ്രമാൺ , ഇ ഗ്രാം സാഥി എന്നിവയുടെ തത്സമയ പ്രദർശനങ്ങളും ഉണ്ടായിരിക്കും .

“സർപഞ്ച് കി ചൗപൽ, എഐ കാ കമാൽ” എന്ന തെരുവ് നാടകം ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു. ഘടനാപരമായ ഡോക്യുമെന്റേഷനിലൂടെയും സുതാര്യമായ പ്രക്രിയകളിലൂടെയും ഗ്രാമസഭയുടെ പ്രവർത്തനത്തെ നിർമിതബുദ്ധി എങ്ങനെ ശക്തിപ്പെടുത്തുമെന്ന് ഈ നാടകം ചിത്രീകരിക്കുന്നു. “സർവജന ഹിതായ, സർവജന സുഖായ” എന്ന ഉച്ചകോടി പ്രമേയത്തിൽ, ഗ്രാമസഭാ നടപടികളുടെ ആധികാരിക ഡിജിറ്റൽ രേഖകൾ സൃഷ്ടിക്കുക , ആസ്തി നിരീക്ഷണത്തിൽ ആധികാരികത ഉറപ്പാക്കുക, തത്സമയം ഭരണ പിന്തുണ പ്രാപ്തമാക്കുക എന്നിവയിൽ മന്ത്രാലയത്തിന്റെ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

 

¹ഗ്രാമസഭാ യോഗങ്ങളുടെ ഘടനാപരമായ മിനിറ്റ്‌സിന്റെ എഐ അടിസ്ഥാനമാക്കിയുള്ള റെക്കോർഡിംഗ്, വിവർത്തനം , ഓട്ടോമേറ്റഡ് തയ്യാറാക്കൽ എന്നിവ പ്രാദേശിക ഭാഷകളിൽ നിർവഹിക്കാൻ സഭാസാർ സഹായിക്കുന്നു. വിവിധ പദ്ധതികൾക്ക് കീഴിലുള്ള ആസ്തി ഫോട്ടോഗ്രാഫുകളുടെ ഓട്ടോമേറ്റഡ് മൂല്യനിർണയത്തിനും ഗുണനിലവാര പരിശോധനയ്ക്കും പ്രമാൺ ഇമേജ് അനലിറ്റിക്സ് സഹായിക്കുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും എഐ അധിഷ്ഠിത, തത്സമയ വിവര പിന്തുണ ഇ ഗ്രാം സാഥി നൽകുന്നു. പങ്കാളിത്ത ജനാധിപത്യം കൂടുതൽ ആഴത്തിലാക്കാനും രാജ്യത്തുടനീളമായി എല്ലാ കോണിലും ഭരണം ശക്തിപ്പെടുത്താനും ഡിജിറ്റൽ നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ ദർശനവുമായി ഈ സാങ്കേതികവിദ്യ അധിഷ്ഠിത സംരംഭങ്ങൾ പൊരുത്തപ്പെടുന്നു . 

2026 ഫെബ്രുവരി 20 വരെ ഭാരത് മണ്ഡപത്തിൽ (ഹാൾ 5, ബൂത്ത് 5F5 & 5F9) പഞ്ചായത്തിരാജ് മന്ത്രാലയ പവലിയൻ സന്ദർശിക്കാൻ കഴിയും. AI- അധിഷ്ഠിത തീരുമാനമെടുക്കൽ പ്രവർത്തനരീതി പ്രദർശിപ്പിക്കുന്ന "സർപഞ്ച് ആകുക" എന്ന സംവേദനാത്മക മാതൃക, പരമ്പരാഗത തെരുവ് നാടക രീതിയിലൂടെ പവലിയനിൽ പ്രദർശിപ്പിക്കും. കൂടാതെ മന്ത്രാലയത്തിന്റെ AI പ്ലാറ്റ്‌ഫോമുകളുടെ തൽസമയ പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.

****

 


( റിലീസ് ഐ.ഡി: 2229250) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil , Telugu