PIB Headquarters
azadi ka amrit mahotsav

വളർച്ചയുടെ ചാലകശക്തികളായി സർഗാത്മക വ്യവസായങ്ങൾ

പോസ്റ്റഡ് ഓണ്‍: 16 FEB 2026 11:44AM by PIB Thiruvananthpuram

സാമ്പത്തിക ശക്തിയുടെ കേന്ദ്രസ്ഥാനത്ത് സർഗ്ഗാത്മകത

രുപത്തിയൊന്നാം നൂറ്റാണ്ട്, വ്യവസായത്തെ പോലെ തന്നെ ഭാവനയും കൂടിച്ചേർന്ന് രൂപപ്പെട്ടതാണ്. സാമ്പത്തിക ശക്തി ഇനി മുതൽ അളക്കപ്പെടുന്നത് ഫാക്ടറികളിലും ചരക്ക് ഇടനാഴികളിലും മാത്രമല്ല, ബൗദ്ധിക സ്വത്ത്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സാംസ്‌കാരിക സ്വാധീനം എന്നിവയിലും കൂടിയാണ്. ആശയങ്ങൾ സാധനങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു, ആഖ്യാനങ്ങൾ വിപണികളെ ചലിപ്പിക്കുന്നു, സൃഷ്ടിപരമായ ആവാസവ്യവസ്ഥകൾ ആഗോളതലത്തിൽ രാഷ്ട്രങ്ങൾ എങ്ങനെ കാണപ്പെടുകയും കേൾക്കപ്പെടുകയും പങ്കാളിത്തം പുലർത്തപ്പെടുകയും ചെയ്യുന്നു എന്നതിനെ കൂടുതലായി നിർണ്ണയിക്കുന്നു. ഈ പരിതസ്ഥിതിയിൽ, വളർച്ചയുടെയും കാര്യനയപരമായ സാന്നിധ്യത്തിന്റെയും ഒരു നിർവചനീയ മേഖലയായി സർഗാത്മക സമ്പദ്വ്യവസ്ഥ ഉയർന്നുവന്നിട്ടുണ്ട്.

പ്രധാനമായും സർഗ്ഗാത്മകത, സംസ്‌കാരം, സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്ത് എന്നിവയിൽ നിന്ന് മൂല്യം രൂപപ്പെടുന്ന വ്യവസായങ്ങൾ സർഗാത്മക സമ്പദ്വ്യവസ്ഥയിൽ ഉൾപ്പെടുന്നു. മാധ്യമങ്ങളും വിനോദവും, ആനിമേഷനും വിഷ്വൽ ഇഫക്ടുകളും , ഗെയിമിങ്, തത്സമയ സാംസ്‌കാരിക അവതരണങ്ങൾ, അതിർത്തികൾക്കപ്പുറം വലിയതോതിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഉള്ളടക്ക പ്ലാറ്റ്ഫോമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയൊന്നും ഉപരിപ്ലവമായ സാംസ്‌കാരിക ലക്ഷ്യങ്ങളല്ല. ആധുനിക സേവന സമ്പദ്വ്യവസ്ഥകളിലും അന്താരാഷ്ട്ര മൂല്യ ശൃംഖലകളിലും ഉൾച്ചേർന്നിരിക്കുന്ന സാങ്കേതികവിദ്യയ്ക്ക് മുൻതൂക്കമുള്ളതും ആഗോളതലത്തിൽ വ്യാപാരം ചെയ്യാവുന്നതുമായ മേഖലകളാണ് ഇവ..

ആഗോളതലത്തിൽ, സർഗാത്മക വ്യവസായങ്ങൾ സാംസ്‌കാരികമായ അരികുകളിൽ നിന്ന് സാമ്പത്തിക മുഖ്യധാരയിലേക്ക് മാറിയിരിക്കുന്നു. രാജ്യങ്ങളിലുടനീളം, അവ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി)ത്തിന്റെ 0.5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിൽ സംഭാവന ചെയ്യുന്നതിനൊപ്പം വിനോദ സഞ്ചാരത്തിലും നഗര സേവനങ്ങളിലും തത്സമയ വിനോദം ശക്തമായ സ്വാധീനം ചെലുത്തുന്നു. ഈ ആഗോള പരിവർത്തനത്തിനുള്ളിൽ, വളർച്ച, തൊഴിൽ, മൂല്യോത്പാദനം എന്നിവയുടെ ഒരു പ്രധാന സ്തംഭമായി ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥ ഉയർന്നുവരുന്നു.


ഇന്ത്യയുടെ ബൃഹത്തായ തോത്:

* 2024 ൽ മാധ്യമ, വിനോദ മേഖലയുടെ മൂല്യം ഏകദേശം 2.5 ട്രില്യൺ രൂപയായിരുന്നു.

* മേഖലയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഡിജിറ്റൽ മീഡിയയിൽ നിന്നാണ്, ഇത് ഉത്പാദന, വിതരണ മാതൃകകൾ പുനർനിർമ്മിക്കുന്നു.

*ഉയർന്ന വളർച്ചാനിരക്കുള്ള വിഭാഗങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു.

> ആനിമേഷനും വിഷ്വൽ ഇഫക്ടുകളും: 103 ബില്യൺ രൂപ.

> ഗെയിമിങ്: 232 ബില്യൺ രൂപ.

> തത്സമയ വിനോദം: 100 ബില്യൺ രൂപയിലധികം

* ഈ മേഖല നേരിട്ടും അല്ലാതെയും 10 ദശലക്ഷത്തിലധികം ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നു.

* വാർഷിക ഉത്പാദനം ഏകദേശം 3 ലക്ഷം കോടി രൂപയാണ്.

 

ഈ സഞ്ചാരപഥം, മേഖലയിലെ വികാസത്തെക്കാൾ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന പ്ലാറ്റ്ഫോം അധിഷ്ഠിത ലോകത്ത് സാമ്പത്തിക വളർച്ചയെ ആഗോള സ്വാധീനവുമായി ബന്ധിപ്പിക്കുന്ന ഒരു തന്ത്രപരമായ കാര്യക്ഷമതയായി സർഗ്ഗാത്മകതയുടെ ഏകീകരണത്തെ ഇത് സൂചിപ്പിക്കുന്നു.
 
സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളായി മാധ്യമങ്ങളും വിനോദവും:

ഭാഗം

2024

2025

2026

2027

ഡിജിറ്റൽ മീഡിയ

802

903

1,004

1,104

ടെലിവിഷൻ

679

676

671

667

പ്രിന്റ് 

260

262

264

267

ഓൺലൈൻ ഗെയിമിങ് 

232

260

288

316

ചിത്രീകരിച്ച വിനോദം 

187

196

204

213

ആനിമേഷനും വി.എഫ്.എക്‌സും 

103

113

130

147

തത്സമയ പരിപാടികൾ

101

119

142

167

പുറംവാതിൽ മാധ്യമങ്ങൾ
(ഔട്ട് ഓഫ് ഹോം മീഡിയ) 

59

66

73

79

സംഗീതം 

53

60

68

78

റേഡിയോ

25

27

28

30

ആകെ

2,502

2,682

2,873

3,067

 

ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല സ്ഥിരമായ വികാസ പാതയിലാണ്, 2027 വരെ വരുമാനം പ്രതിവർഷം ഏകദേശം ഏഴു ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം മേഖലയുടെ വലുപ്പം 2024 ൽ 2,502 ബില്യണിൽ നിന്ന് 2027 ൽ 3,067 ബില്യൺ രൂപയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് സേവന സമ്പദ്വ്യവസ്ഥയിൽ ഒരു സുസ്ഥിര വളർച്ചാ ചാലകശക്തിയായി അതിന്റെ പങ്ക് അടിവരയിടുന്നു.

എ.വി.ജി.സി-എക്‌സ്.ആർ-
ഡിജിറ്റൽ സർഗ്ഗാത്മകതയുടെയും നൂതനത്വത്തിന്റെയും ചാലകശക്തികൾ

ആനിമേഷൻ, വിഷ്വൽ ഇഫക്ടുകൾ, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയെല്ലാം ഒരുമിച്ച് എ.വി.ജി.സി- എക്‌സ്. ആർ എന്ന് വിശേഷിക്കപ്പെടുന്നു, സർഗാത്മക സമ്പദ്വ്യവസ്ഥയുടെ ഏറ്റവും സാങ്കേതികവിദ്യാധിഷ്ഠിതമായ അതിരിനെയാണ് ഇവ പ്രതിനിധീകരിക്കുന്നത്.

ഓരോ അത്ഭുത വിജയം നേടിയ വിഷ്വൽ ഇഫക്ടിനും, തന്മയത്വമുള്ള ഗെയിം ലോകത്തിനും, അല്ലെങ്കിൽ സംവേദനാത്മക ഡിജിറ്റൽ അനുഭവത്തിനും പിന്നിൽ ഭാവനയുടെയും നൂതന കമ്പ്യൂട്ടിംഗിന്റെയും സംഗമസ്ഥാനത്ത് കലാകാരന്മാരുടെയും, കോഡർമാരുടെയും, ഡിസൈനർമാരുടെയും, എഞ്ചിനീയർമാരുടെയും ഒരു തലമുറയുണ്ട്.
ഈ വ്യവസായങ്ങൾ സർഗ്ഗാത്മക കഴിവുകളെ തത്സമയ ആവിഷ്‌കരണം,  പൂർണമായി ഉൾക്കൊള്ളുന്ന രൂപരേഖ, ഡിജിറ്റൽ ഉത്പാദനോപകരണങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്നു, അവ ഇപ്പോൾ ആഗോള ചലച്ചിത്രം, പ്രക്ഷേപണ പ്ലാറ്റ്ഫോമുകൾ, പരസ്യ കാമ്പയിനുകൾ, വെർച്വൽ പ്രൊഡക്ഷൻ പൈപ്പ്ലൈനുകൾ (ഡിജിറ്റൽ സാങ്കേതികവിദ്യയും തത്സമയ ചിത്രീകരണവും സംയോജിപ്പിക്കുന്ന രീതി) എന്നിവയ്ക്ക് ശക്തി പകരുന്നു.

ഗെയിമിങ് എന്നത് ദൈനംദിന ജീവിതത്തിൽ ഇഴചേർന്ന ഒരു മുഖ്യധാരാ ഡിജിറ്റൽ മാധ്യമമായി പരിണമിച്ചിരിക്കുന്നു. അതേസമയം ആനിമേഷനും വി.എഫ്.എക്‌സും ആഗോള വിനോദത്തിന്റെ ദൃശ്യഭാഷയെ രൂപപ്പെടുത്തുന്നു. ഈ മേഖലകൾ ഒരുമിച്ച് സർഗ്ഗാത്മകതയെ വിപുലീകരിക്കാവുന്ന ബൗദ്ധിക സ്വത്താക്കി മാറ്റുന്നു. ആഗോള സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ അടുത്ത ഘട്ടത്തിന്റെ ഹൃദയഭാഗത്ത് എ.വി.ജി.സി- എക്‌സ്.ആറിനെയും ഗെയിമിങ്ങിനെയും പ്രതിഷ്ഠിക്കുന്നു.

ആനിമേഷൻ, വിഷ്വൽ ഇഫക്ടുകൾ, കോമിക്‌സ്, എക്‌സ്.ആർ

 



ഇന്ത്യയുടെ ആനിമേഷൻ, ദൃശ്യ പ്രഭാവങ്ങൾ, ഹാസ്യ ചിത്രങ്ങൾ, എക്‌സ്. ആർ
ആവാസ വ്യവസ്ഥ എന്നിവ ഇപ്പോൾ ആഗോളതലത്തിൽ സംയോജിതമായ ഒരു ഉത്പാദന അടിത്തറയായി പ്രവർത്തിക്കുന്നു.

അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ, സ്ട്രീമിംഗ് ഉള്ളടക്കം, പരസ്യം ചെയ്യൽ, തന്മയത്വമുള്ള അനുഭവങ്ങൾ എന്നിവയിൽ ഇന്ത്യൻ സംഘങ്ങൾ സംഭാവന നൽകുകയും ആഗോളതലത്തിൽ കർശനമായി സംയോജിപ്പിച്ച പ്രവർത്തന ക്രമങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വളർന്നുവരുന്ന ആഴത്തിലുള്ള സാങ്കേതിക അറിവും സൃഷ്ടിപരമായ ആത്മവിശ്വാസവും ഈ മേഖല പ്രതിഫലിപ്പിക്കുന്നു.

ശക്തവും വിവിധ തലങ്ങളിലുള്ളതുമായ ഒരു പ്രതിഭാ സംഘം ഈ വികാസത്തിന് അടിത്തറയിടുന്നു. വികാസത്തിൽ സുസ്ഥിരത കൈവരിക്കാൻ പ്രാപ്തിയുള്ള വിശാലമായ മധ്യ തലത്തിലുള്ള തൊഴിലാളികളുടെ പിന്തുണയോടെ പരിചയസമ്പന്നരായ വിദഗ്ദർ സങ്കീർണ്ണമായ അന്താരാഷ്ട്ര ചുമതലകൾക്ക് നേതൃത്വം നൽകുന്നു. കാര്യക്ഷമതയുടെയും തുടർച്ചയുടെയും ഈ സന്തുലിതാവസ്ഥ ഇന്ത്യയെ ആഗോള എ.വി.ജി.സി-എക്സ് ആർ ഭൂപ്രകൃതിയിൽ ഒരു വിശ്വസനീയമായ സർഗ്ഗാത്മക സഹകാരിയായി സ്ഥാനപ്പെടുത്തുന്നു.


ഗെയിമിങ്:

 


ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഏറ്റവും ദൃശ്യമായ പ്രകടനങ്ങളിലൊന്നായി ഗെയിമിംഗ് മാറിയിരിക്കുന്നു. മെട്രോ നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും, ദശലക്ഷക്കണക്കിന് ആളുകൾ മത്സരിക്കാനും സഹകരിക്കാനും തങ്ങളുടേതായ വെർച്വൽ ലോകങ്ങൾ നിർമ്മിക്കാനും ഓരോ ദിവസവും ലോഗിൻ ചെയ്യുന്നു. മൊബൈൽ ഉപകരണങ്ങൾ വേദികളായും സാമൂഹിക ഇടങ്ങളായും ഇരട്ടിക്കുന്നു, വിനോദത്തിനും ഇടപെടലിനും ഇടയിലുള്ള അതിർവരമ്പ് മങ്ങിക്കുന്നു. ഡിജിറ്റൽ സ്വഭാവമുള്ള ഒരു തദ്ദേശീയ തലമുറയ്ക്ക്, ഗെയിമിങ് എന്നത് ഒരു ക്ഷണിക പ്രവണതയല്ല. അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.

ആ പങ്കാളിത്തത്തിന്റെ തോത് ഘടനാപരമായ വിപണി വളർച്ചയിലേക്ക് നയിച്ചു. വിപുലവും ആഴത്തിൽ ഇടപഴകുന്നതുമായ ഉപയോക്തൃ അടിത്തറയുടെ പിന്തുണയോടെ, ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ് വിപണികളിൽ ഒന്നാണ്. വർദ്ധിച്ചുവരുന്ന ധനസമ്പാദനം, വികസിക്കുന്ന ആഭ്യന്തര സ്റ്റുഡിയോകൾ, ആഗോള പ്ലാറ്റ്ഫോമുകളുമായുള്ള ശക്തമായ സംയോജനം എന്നിവ ഗെയിമിങ്ങിനെ ബഹുജന ഇടപെടൽ എന്നതിൽ നിന്ന് വിപുലമായ ഡിജിറ്റൽ വ്യവസായമാക്കി മാറ്റുന്നു. ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയിൽ ഉപഭോക്തൃ മനോഭാവം, സാങ്കേതികവിദ്യാ സ്വാംശീകരണം, സർഗാത്മക ശേഷി എന്നിവ എങ്ങനെ ഒരു പുതിയ വളർച്ചാ അതിർത്തി രൂപപ്പെടുത്തുന്നതിനായി ഒത്തുചേരുന്നുവെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു.



നയങ്ങളും സ്ഥാപനങ്ങളും:
എ.വി.ജി.സി- എക്‌സ്.ആർ ആവാസവ്യവസ്ഥയുടെ ക്രമീകരണം

എ.വി.ജി.സി-എക്‌സ്.ആറിൽ ഇന്ത്യയുടെ മുന്നേറ്റമെന്നത് കേവലമൊരു വ്യവസായം കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല. യുവ രൂപകല്പനാവിദഗ്ധർ, ആനിമേറ്റർമാർ, കോഡർമാർ, കഥാകാരന്മാർ എന്നിവർക്ക് സൃഷ്ടിപരമായ കഴിവുകളെ സ്ഥിരതയുള്ളതും ആഗോളവുമായ കരിയറുകളാക്കി മാറ്റുന്നതിനുള്ള വഴികൾ സൃഷ്ടിക്കുകയും കൂടിയാണ്.
പ്രതിഭാ വികസനം, യഥാർത്ഥ ബൗദ്ധിക സ്വത്ത്, വ്യവസായ സഹകരണം, അന്താരാഷ്ട്ര വിപണി അഭിഗമ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സമർപ്പിത ദേശീയ രൂപരേഖ ഇപ്പോൾ നിലവിലുണ്ട്. അടുത്ത ദശകത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന വിലയിരുത്തലോടെ, ഡിജിറ്റൽ തലമുറയ്ക്ക് അർത്ഥവത്തായ ഒരു തൊഴിൽദായക ചാലകശക്തിയായി ഈ മേഖല സ്ഥാനം പിടിക്കുന്നു.

എ.വി.ജി.സി-എക്‌സ്. ആർ, ഗെയിമിങ് എന്നിവയ്ക്കായുള്ള മികവിന്റെ ദേശീയ കേന്ദ്രമായി സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (ഐ.ഐ.സി.ടി) ആണ് ഈ ശ്രമത്തിന്റെ കാതൽ. ഘടനാപരമായ പരിശീലനം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ സഹകരണം എന്നിവ ഐ.ഐ.സി.ടി, ഒരു കുടക്കീഴിൽ കൊണ്ടുവരുകയും ക്ലാസ്‌റൂം പഠനവും യഥാർത്ഥ ലോക ഉത്പാദന ആവശ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുകയും ചെയ്യുന്നു. വളർന്നു വരാൻ ആഗ്രഹിക്കുന്ന സ്രഷ്ടാക്കൾക്ക് അംഗീകാരം നൽകൽ മാത്രമല്ല, ഇത്  ആഗോള പ്രവർത്തന രീതികളിലേക്കുള്ള  പ്രവേശനവും വാഗ്ദാനം ചെയ്യുന്നു.

 



 

രാജ്യത്തുടനീളമുള്ള വിശാലമായ പരിശീലന ആവാസവ്യവസ്ഥയും വളർന്നുവരുന്ന മേഖലാ കേന്ദ്രങ്ങളും ഈ ശ്രമത്തെ ശാക്തീകരിക്കുന്നു. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങൾ വ്യവസായത്തെ ശക്തിപ്പെടുത്തുന്നു, അതേസമയം വളർന്നുവരുന്ന നഗരങ്ങൾ അവരുടേതായ സർഗ്ഗാത്മക കൂട്ടായ്മകൾ നിർമ്മിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള പ്രതിഭകൾക്ക് ദ്രുതഗതിയിൽ പരിണാമവിധേയമാവുന്ന ആഗോള സർഗാത്മക സമ്പദ്യവ്യവസ്ഥയിൽ ഭാഗഭാക്കാവാനും സംഭാവനയേകാനും അവസരം നൽകിക്കൊണ്ട്, ഈ ശൃംഖലകൾ ഒന്നിച്ച്, അവസരങ്ങളെ ഏതാനും മെട്രോ പൊളിറ്റൻ നഗരപ്രദേശങ്ങളിൽ മാത്രമൊതുങ്ങാതെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു


തത്സമയ വിനോദവും അനുഭവ സമ്പദ് വ്യവസ്ഥയും


ഇന്ത്യയുടെ തത്സമയ വിനോദ മേഖല, ഇടയ്ക്കിടെയുള്ള ഏതാനും കാഴ്ചകൾക്ക് അപ്പുറത്തേക്ക് വളരെയധികം വളർന്നിരിക്കുന്നു. നഗരങ്ങളെ ജീവസുറ്റതാക്കുന്ന പങ്കിട്ട അനുഭവങ്ങളെക്കുറിച്ചുള്ളതാണിത്. അഹമ്മദാബാദിലെയും നവി മുംബൈയിലെയും സ്റ്റേഡിയം രാത്രികൾ മുതൽ മുംബൈയിലെയും ഡൽഹിയിലെയും ഉത്സവ വാരാന്ത്യങ്ങൾ വരെ, സംഗീത പരിപാടികൾ ഇപ്പോൾ യാത്രാ പദ്ധതികൾ രൂപപ്പെടുത്തുകയും സാംസ്‌കാരിക കലണ്ടറുകൾ അവതരിപ്പിക്കുകയും, വലിയ ഒത്തുചേരലുകളെ കൂട്ടായ ഓർമ്മകളാക്കി മാറ്റുകയും ചെയ്യുന്നു. ഒരുകാലത്ത് സ്‌പോൺസർഷിപ്പ് വലയങ്ങളെ ആശ്രയിച്ചിരുന്നത്, ഇന്ന് സജീവമായി പങ്കെടുക്കാനും ചെലവഴിക്കാനും തിരിച്ചുവരാനും ആളുകൾ തിരഞ്ഞെടുക്കുന്ന, പ്രേക്ഷകരെ മാത്രം ആശ്രയിക്കുന്ന ഒരു ആവാസവ്യവസ്ഥയായി പരിണമിച്ചു.

 



 

മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലുടനീളം അന്താരാഷ്ട്ര കലാകാരന്മാരും തദ്ദേശീയ കലാകാരന്മാരും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഇക്കാലത്ത്, ഇന്ത്യ ആഗോള വിനോദസഞ്ചാര പാതകളിൽ പതിവായി ഇടം പിടിക്കുന്നു.

ടിക്കറ്റ് വരികളിൽ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ വികാസത്തിലും ഈ വളർച്ച ദൃശ്യമാണ്. വിദഗ്ദ നിർമാണ ശൃംഖലകളുടെയും ആഗോള നിലവാരത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ഇവന്റ് കമ്പനികളുടെയും പിന്തുണയോടെ നരേന്ദ്ര മോദി സ്റ്റേഡിയം മുതൽ എൻ.എം.എ.സി.സി പോലുള്ള പ്രീമിയം ഇടങ്ങൾ വരെയുള്ള വേദികളിൽ അത് പ്രകടമാവുന്നു.

ഓരോ പ്രധാന പ്രകടനത്തിനു പിന്നിലും, ഷോയുടെ താളത്തിനനുസരിച്ച് നീങ്ങുന്ന വിദഗ്ദ തൊഴിലാളികൾ, സ്റ്റേജ് രൂപകല്പന ചെയ്യുന്നവർ, ലോജിസ്റ്റിക്‌സ് സംഘങ്ങൾ, അതിഥി സൽക്കാര തൊഴിലാളികൾ, പ്രാദേശിക വ്യാപാരങ്ങൾ എന്നിവരുടെ ഒരു ആവാസവ്യവസ്ഥയുണ്ട്.

അതിനാൽ തത്സമയ വിനോദപരിപാടി എന്നത് ഒരു സാംസ്‌കാരിക ഉപാധി എന്നതിലുപരിയായി മാറിയിരിക്കുന്നു. ഇത് നഗര സമ്പദ്വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്നു, വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നു, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, ലോക വേദിയിൽ ഇന്ത്യയുടെ സാംസ്‌കാരിക സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ആഗോള സാംസ്‌കാരിക യാത്രാപഥത്തിൽ വലിയ തോതിൽ ഒത്തുചേരുന്നതിലും പങ്കെടുക്കുന്നതിലും വർദ്ധിച്ചുവരുന്ന ആത്മവിശ്വാസമുള്ള ഒരു സമൂഹത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

ഓറഞ്ച് സമ്പദ്വ്യവസ്ഥ: നയം, പ്ലാറ്റ് ഫോമുകൾ, ആഗോള സംയോജനം

ഓറഞ്ച് സമ്പദ്വ്യവസ്ഥ സംസ്‌കാരത്തെയും സർഗ്ഗാത്മകതയെയും യഥാർത്ഥ സാമ്പത്തിക മൂല്യത്തിന്റെ ഉറവിടങ്ങളായി കണക്കാക്കുന്നു. സാംസ്‌കാരിക വ്യവസായങ്ങൾ, സൃഷ്ടിപരമായ സേവനങ്ങൾ, പൈതൃക അധിഷ്ഠിത പ്രവർത്തനങ്ങൾ, അനുഭവാധിഷ്ഠിത മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, അവിടെ ആശയങ്ങളും ബൗദ്ധിക സ്വത്തും വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ലോകമെമ്പാടും, തൊഴിൽ സൃഷ്ടിക്കുന്നതിനും കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനും നഗരങ്ങളിലും വിനോദ സഞ്ചാരത്തിലും വളർച്ച കൈവരിക്കുന്നതിനും ഈ വ്യവസായങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഓറഞ്ച് സമ്പദ്വ്യവസ്ഥയ്ക്ക് ആഴമേറിയ അർത്ഥമുണ്ട്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, വൈവിധ്യം, സൃഷ്ടിപരമായ കഴിവുകൾ എന്നിവയെ സാമ്പത്തിക അവസരമായും ആഗോള ദൃശ്യപരതയായും ഇത് മാറ്റുന്നു. പാരമ്പര്യത്തെ ആധുനിക പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ കഥകൾ, കഴിവുകൾ, സൃഷ്ടിപരമായ ഉൽപ്പന്നങ്ങൾ എന്നിവ അതിർത്തികൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനും ദേശീയ വളർച്ചയ്ക്ക് സംഭാവന നൽകാനും ഇത് അനുവദിക്കുന്നു.

പ്ലാറ്റ്ഫോമുകളും വിപണി പ്രവേശനവും:
ഓറഞ്ച് സമ്പദ്വ്യവസ്ഥയെ പ്രവർത്തനക്ഷമമാക്കൽ

ഓറഞ്ച് സമ്പദ്വ്യവസ്ഥ വളർത്തുന്നതിനുള്ള ഇന്ത്യയുടെ സമീപനം അത് വ്യാപിപ്പിക്കുന്നതിനും ആഗോളതലത്തിൽ എത്തിക്കുന്നതിനുമുള്ള വഴികൾ ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്രഷ്ടാക്കളെ പ്രാദേശികതല അംഗീകാരത്തിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് മാറ്റാൻ സഹായിക്കുന്നതിനും, നിക്ഷേപകരുമായും, നിർമ്മാതാക്കളുമായും, ആഗോള പ്രേക്ഷകരുമായും പ്രതിഭകളെ ബന്ധിപ്പിക്കുന്നതിനും പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഈ ആവാസവ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി എന്ന വേവ്‌സ് പ്രവർത്തിച്ചു. സംഭാഷണത്തെ ഇടപാടുകളിലേക്കും സഹകരണത്തിലേക്കും മാറ്റിക്കൊണ്ട്, ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ നേതാക്കൾ, നയരൂപകർത്താക്കൾ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവന്നു.

ഈ ശ്രമത്തെ പിന്തുണച്ചുകൊണ്ട്, നിക്ഷേപക ഇടപെടലിലൂടെയും പ്രാരംഭ മാർഗനിർദേശങ്ങളിലൂടെയും സ്റ്റാർട്ടപ്പുകളിലെ നവീന ആശയങ്ങളെ വേവ് എക്‌സ് പ്രാപ്തമാക്കുന്നു, അതേസമയം വേവ്‌സ് ബസാർ സ്‌ക്രിപ്റ്റുകൾ, സംഗീതം, കോമിക്‌സ്, ശ്രാവ്യ-ദൃശ്യ അവകാശങ്ങൾ എന്നിവയുടെ ഒരു വിപണിയായി പ്രവർത്തിക്കുന്നു, ഇത് സഹ-നിർമ്മാണങ്ങളും അതിർത്തി കടന്നുള്ള പങ്കാളിത്തങ്ങളും സാധ്യമാക്കുന്നു.

സ്രഷ്ടാവിനെ കണ്ടെത്തുന്നതും ഒരുപോലെ കേന്ദ്രബിന്ദുവായിരുന്നു. ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പോലുള്ള സംരംഭങ്ങൾ ഉയർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയുകയും അവരെ ആഗോള പ്ലാറ്റ്ഫോമുകളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് പ്രാദേശികമായി വികസിപ്പിച്ചെടുത്ത ആശയങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ മത്സരിക്കാനും സഹകരിക്കാനും വാണിജ്യവൽക്കരിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു. പ്ലാറ്റ്ഫോമുകൾ ഒന്നിച്ച് ഓറഞ്ച് സമ്പദ്വ്യവസ്ഥയെ അഭിലാഷത്തിൽ നിന്ന് നിർവ്വഹണത്തിലേക്ക് നയിച്ചു.



 

വിദ്യാഭ്യാസം, വൈദഗ്ധ്യം, സ്ഥാപനപരമായ അടിത്തറകൾ

ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ വികാസം വിദ്യാഭ്യാസം, വൈദഗ്ധ്യം, സ്ഥാപനങ്ങൾ എന്നിവയിലെ ബോധപൂർവമായ നിക്ഷേപത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സൃഷ്ടിപരമായ വ്യവസായങ്ങൾ അടിസ്ഥാനപരമായി കഴിവുകളാൽ നയിക്കപ്പെടുന്നവയാണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ, സ്‌കൂൾ തലം മുതലുള്ള ഇൻക്യുബേഷൻ, പ്രത്യേക പരിശീലനങ്ങൾ, നവീന ആശയങ്ങളിലൂന്നിയ സംരംഭകത്വം എന്നിവ ഉൾക്കൊള്ളുന്ന ഒരു സംവിധാനം കെട്ടിപ്പടുക്കുകയാണ്.

ഈ ശ്രമത്തിന്റെ കേന്ദ്രബിന്ദു ഐ.ഐ.സി.ടി യാണ്. വ്യവസായവുമായി പൊരുത്തപ്പെടുന്ന പരിശീലനം, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, നൂതന അടിസ്ഥാന സൗകര്യങ്ങൾ, ആഗോള സാങ്കേതിക പങ്കാളികളുമായുള്ള സഹകരണം എന്നിവ ഇത് പ്രദാനം ചെയ്യുന്നു. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, ഇമ്മേഴ്സീവ് മീഡിയ എന്നിവയിലൂടെ പഠനത്തിൽ നിന്ന് യഥാർത്ഥ ലോക നിർമ്മാണത്തിലേക്ക് മാറാൻ സ്രഷ്ടാക്കളെയും ഡെവലപ്പർമാരെയും പ്രാപ്തരാക്കുന്നു.

15,000 സെക്കൻഡറി സ്‌കൂളുകളിലും 500 കോളേജുകളിലും എ.വി.ജി.സി ഉള്ളടക്ക നിർമാണ ലാബുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതിയിലൂടെ ഈ സ്ഥാപനപരമായ മുന്നേറ്റം ശക്തിപ്പെടുത്തുകയാണ്. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ സൃഷ്ടിപരമായ കഴിവുകൾ ഉൾപ്പെടുത്തുന്നതിലൂടെയും മേഖലകളിലുടനീളം പ്രവേശനം വിപുലീകരിക്കുന്നതിലൂടെയും, 2030 ആകുമ്പോഴേക്കും എ.വി.ജി.സി മേഖലയ്ക്ക് ഏകദേശം രണ്ട് ദശലക്ഷം പ്രൊഫഷണലുകൾ ആവശ്യമായി വരുമെന്ന വിലയിരുത്തലുകൾക്ക് അനുസൃതമായി, ഈ സംരംഭം പ്രതിഭകളുടെ ഒരു പുതിയ തലമുറയെ തയ്യാറാക്കുകയാണ്.

തന്ത്രപരമായ കാഴ്ചപ്പാട്: 
ഇന്ത്യയും സർഗാത്മക ശക്തിയുടെ അടുത്ത ദശകവും

ക്ലാസ് മുറികൾ, കോഡിങ് ലാബുകൾ, ചലച്ചിത്ര സെറ്റുകൾ, പരിപാടികളുടെ വേദികൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലുടനീളം, ഒരു പുതിയ സൃഷ്ടിപരമായ ആവാസവ്യവസ്ഥ ഒത്തുചേരുന്നു. ഈ ഇടങ്ങളെ ബന്ധിപ്പിക്കുന്നത് കഴിവ് മാത്രമല്ല, അവയുടെ ലക്ഷ്യവുമാണ്. സ്ഥാപനങ്ങൾ ശക്തിപ്പെടുകയും,  വിപണികൾ സംഘടിപ്പിക്കപ്പെടുകയും, സ്രഷ്ടാക്കൾ മൂലധനവുമായും ആഗോള പ്രേക്ഷകരുമായും ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. നയം ഇനി പ്രായോഗികതയിൽ നിന്ന് വേറിട്ടതല്ല; ഭാവനയെ ഉപജീവനമാർഗ്ഗമായും സംരംഭങ്ങളായും അന്താരാഷ്ട്ര പങ്കാളിത്തമായും മാറ്റാൻ അനുവദിക്കുന്ന സാഹചര്യങ്ങളെ അത് രൂപപ്പെടുത്തുന്നു.

ഇതിന്റെ സ്വാധീനം ഇതിനകം തന്നെ ദൃശ്യമാണ്. യുവ കലാകാരന്മാർ ആഗോള ഉത്പാദന മേഖലകളിലേക്ക് പ്രവേശിക്കുന്നു. സ്റ്റാർട്ടപ്പുകൾ അതിർത്തികൾക്കപ്പുറത്തെ പ്രേക്ഷകരിലേക്ക് എത്തുന്ന ബൗദ്ധിക ആസ്തികൾ നിർമ്മിക്കുന്നു. നഗരങ്ങൾ അന്താരാഷ്ട്ര യാത്രാപഥങ്ങളെ ആകർഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സേവനങ്ങൾ കയറ്റുമതി ചെയ്യുന്നതിനും, ആഗോളതല സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയെ സഹായിക്കുന്ന പ്രധാന മാർഗങ്ങളായി സർഗാത്മക വ്യവസായങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.

നൈപുണ്യങ്ങൾ, പ്ലാറ്റ്ഫോമുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ തുടർച്ചയായ നിക്ഷേപം സർഗ്ഗാത്മകത എത്രത്തോളം ഫലപ്രദമായി നിലനിൽക്കുന്ന സാമ്പത്തിക ശക്തിയായി മാറുന്നു എന്ന് നിർണ്ണയിക്കും. സംസ്‌കാരം, ഉള്ളടക്കം, ഡിജിറ്റൽ ആവാസവ്യവസ്ഥ എന്നിവയിലൂടെ ആഗോള മത്സരം വർദ്ധിച്ചുവരുന്നതിനാൽ, ഇന്ത്യ അതിന്റെ സർഗാത്മക സമ്പദ്വ്യവസ്ഥയെ ഒരു ഉപമേഖലയായിട്ടല്ല, മറിച്ച് ഒരു തന്ത്രപരമായ കാര്യക്ഷമതയായി സ്ഥാപിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഭാവന പ്രകടിപ്പിക്കപ്പെടുക മാത്രമല്ല, സംഘടിതമാകുകയും ചെയ്യുന്നുവെന്നും വരും ദശകത്തിൽ വളർച്ചയുടെയും ആഗോള ഇടപെടലിന്റെയും സ്ഥിരമായ ഒരു ചാലകശക്തിയായി സർഗ്ഗാത്മകത മാറുന്നുവെന്നും ഇത് ഉറപ്പാക്കുന്നു.

അവലംബം:

Click here to see PDF

****

 


( റിലീസ് ഐ.ഡി: 2229132) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Tamil