പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
16 FEB 2026 8:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’ ഉദ്ഘാടനം ചെയ്തു.
നൂതനാശയങ്ങൾ വികസിപ്പിക്കുന്നവർക്കും ഗവേഷകർക്കും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവർക്കുമൊപ്പം ആയിരിക്കുന്നത് നിർമിതബുദ്ധി, ഇന്ത്യയിലെ പ്രതിഭകൾ, നവീകരണം എന്നിവയുടെ അസാധാരണമായ കരുത്തു വിളിച്ചോതുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നിർമിതബുദ്ധി രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം രാജ്യത്തിനാവശ്യമായ പരിവർത്തനപരമായ പ്രതിവിധികൾ രൂപപ്പെടുത്തുക മാത്രമല്ല, ആഗോള പുരോഗതിക്കു വലിയ സംഭാവനകൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
എക്സ് പോസ്റ്റിൽ ശ്രീ മോദി ഇപ്രകാരം കുറിച്ചു:
“ഭാരത് മണ്ഡപത്തിൽ ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’ ഉദ്ഘാടനം ചെയ്തു.
നൂതനാശയങ്ങൾ വികസിപ്പിക്കുന്നവർക്കും ഗവേഷകർക്കും സാങ്കേതികവിദ്യാപ്രേമികൾക്കും ഇടയിൽ ആയിരിക്കുന്നത് നിർമിതബുദ്ധിയുടെയും ഇന്ത്യൻ പ്രതിഭകളുടെയും നവീകരണത്തിന്റെയും അസാധാരണമായ കരുത്തു വിളിച്ചോതുന്നു. നാമൊന്നിച്ച് ഇന്ത്യക്കുവേണ്ടി മാത്രമല്ല, ലോകത്തിനാകെ ആവശ്യമായ പ്രതിവിധികൾ രൂപപ്പെടുത്തും!”
***
( റിലീസ് ഐ.ഡി: 2228918)
സന്ദര്‍ശക കൗണ്ടര്‍ : 6