രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒല്‍ ചിക്കി(Ol Chiki) ലിപിയുടെ ശതാബ്ദി ആഘോഷങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഇന്ന് (2026 ഫെബ്രുവരി 16) ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.

प्रविष्टि तिथि: 16 FEB 2026 7:24PM by PIB Thiruvananthpuram
സന്താള്‍ സമൂഹത്തിന് തനതായ ഭാഷയും സാഹിത്യവും സംസ്‌കാരവുമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നാല്‍, സ്വന്തമായി ലിപിയില്ലാതിരുന്നതിനാല്‍ സന്താളി ഭാഷ ആദ്യം റോമന്‍, ദേവനാഗരി, ഒറിയ, ബംഗാളി ലിപികളിലായിരുന്നു എഴുതിയിരുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍ താമസിക്കുന്ന സന്താള്‍ വംശജരും ആ രാജ്യങ്ങളില്‍ നിലവിലുള്ള ലിപികളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ ലിപികള്‍ക്കൊന്നും സന്താളി ഭാഷയിലെ വാക്കുകള്‍ കൃത്യമായി ഉച്ചരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 


 
1925ല്‍ പണ്ഡിറ്റ് രഘുനാഥ് മുര്‍മു ഒല്‍ ചിക്കി ലിപി കണ്ടുപിടിച്ചു. അന്നുമുതല്‍ സന്താളി ഭാഷയ്ക്കായി ഈ ലിപി ഉപയോഗിച്ചു വരുന്നു. ഇന്ന് ഈ ലിപി ലോകമെമ്പാടുമുള്ള സന്താള്‍ സ്വത്വത്തിന്റെ ശക്തമായ അടയാളമാണ്.
 


 
 കുട്ടികള്‍ ഹിന്ദി, ഇംഗ്ലീഷ്, ഒറിയ, ബംഗാളി തുടങ്ങിയ ഏത് ഭാഷയില്‍ വിദ്യാഭ്യാസം നേടിയാലും, ഒല്‍ ചിക്കി ലിപിയിലൂടെ തങ്ങളുടെ മാതൃഭാഷയായ സന്താളിയും പഠിക്കണമെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. അനേകം എഴുത്തുകാര്‍ സന്താളി സാഹിത്യത്തെ സമ്പന്നമാക്കുന്നതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. എഴുത്തിലൂടെ ജനങ്ങളെ ഉണര്‍ത്താന്‍ രാഷ്ട്രപതി  എഴുത്തുകാരെ ഉപദേശിച്ചു.
 ഇന്ത്യ വിവിധ ഭാഷകളുള്ള ഒരു പൂന്തോട്ടം പോലെയാണെന്ന് രാഷ്ട്രപതി വിശേഷിപ്പിച്ചു. വിവര്‍ത്തനത്തിലൂടെ സന്താളി സാഹിത്യം മറ്റ് ഭാഷകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണമെന്ന് ശ്രീമതി മുര്‍മു  നിര്‍ദ്ദേശിച്ചു.
 

 
 
ഒല്‍ ചിക്കിയുടെ നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ രാഷ്ട്രപതി സ്മരണിക നാണയവും തപാല്‍ സ്റ്റാമ്പും പ്രകാശനം ചെയ്തു. കൂടാതെ, ഒല്‍ ചിക്കി ലിപിയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ച സന്താള്‍ സമൂഹത്തിലെ 10 പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്തു.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
****

(रिलीज़ आईडी: 2228895) आगंतुक पटल : 47
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Bengali , Gujarati