ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിക്ക് ഉപരാഷ്ട്രപതി വിജയാശംസകള്‍ നേര്‍ന്നു
പോസ്റ്റഡ് ഓണ്‍:
16 FEB 2026 2:01PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ആരംഭിച്ച ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിക്ക് ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.
ജനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നതും ജനാധിപത്യപരവുമായ ഒരു എഐ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് ഒരു സമൂഹ മാധ്യമ പോസ്റ്റില്‍ ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാവരുടേയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടിയുള്ള എഐയെ സൂചിപ്പിക്കുന്ന 'സര്‍വ്വജന ഹിതായ, സര്‍വ്വജന സുഖായ' എന്ന ഉച്ചകോടിയുടെ പ്രമേയത്തില്‍ ഈ ദര്‍ശനം ഉചിതമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
നിര്‍മിത ബുദ്ധിയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, പൊതുനന്മ, ലഭ്യത, ആഗോള സഹകരണം എന്നിവ എഐയുടെ പരിണാമത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നതിലൂടെ, ഗ്ലോബല്‍ നോര്‍ത്തിന്റെ സാങ്കേതിക കരുത്തും ഗ്ലോബല്‍ സൗത്തിന്റെ വിപുലമായ സാധ്യതകളും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പറഞ്ഞു. ഇതിലൂടെ ലോകമെമ്പാടും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും പങ്കിട്ടതുമായ പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന എഐ ആക്ഷന്‍ ഉച്ചകോടിയിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഇപ്രകാരം ഉദ്ധരിച്ചു: 'യന്ത്രങ്ങള്‍ മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയുള്ളവരായി മാറുന്നതിനെക്കുറിച്ച് ചിലര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ മനുഷ്യരായ നമുക്കല്ലാതെ മറ്റാര്‍ക്കും നമ്മുടെ കൂട്ടായ ഭാവിയുടേയും പങ്കിട്ട വിധിയുടേയും താക്കോല്‍ കൈവശമില്ല.' നിര്‍മിത ബുദ്ധി എപ്പോഴും മനുഷ്യകേന്ദ്രീകൃതമായിരിക്കണമെന്നും ഉത്തരവാദിത്തബോധത്തോടെ നയിക്കപ്പെടണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിക്ക് ഉപരാഷ്ട്രപതി വിജയാശംസകള്‍ നേര്‍ന്നു.
***
( റിലീസ് ഐ.ഡി: 2228819)
സന്ദര്‍ശക കൗണ്ടര്‍ : 8