പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫെബ്രുവരി 17-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തും


ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യും.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ചേർന്ന് 'ഇന്ത്യ-ഫ്രാൻസ്-ഇയർ ഓഫ് ഇന്നൊവേഷൻ 2026' (India-France Year of Innovation 2026) ഉദ്ഘാടനം ചെയ്യും.

പോസ്റ്റഡ് ഓണ്‍: 16 FEB 2026 9:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 17-ന് മുംബൈ സന്ദർശിക്കും. അവിടെ അദ്ദേഹം, ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ്, ആദരണീയനായ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച്, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 'AI ഇംപാക്ട് ഉച്ചകോടിയിൽ ' (AI Impact Summit) പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായി 2026 ഫെബ്രുവരി 17 മുതൽ 19 വരെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്; മാത്രമല്ല അദ്ദേഹത്തിന്റെ ആദ്യ മുംബൈ സന്ദർശനം കൂടിയാണിത്.

 നാളെ (ഫെബ്രുവരി 17-ന്) ഉച്ചകഴിഞ്ഞ് ഏകദേശം 3:15-ഓടെ മുംബൈയിലെ ലോക് ഭവനിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഈ കൂടിക്കാഴ്ചയിൽ ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതി അവർ അവലോകനം ചെയ്യും. തന്ത്രപ്രധാനമായ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയതും വളർന്നുവരുന്നതുമായ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുമായിരിക്കും ചർച്ചകളിൽ മുൻഗണന നൽകുന്നത്. പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ആശയവിനിമയം നടത്തും.

വൈകുന്നേരം 5:15-ഓടെ ഇരു നേതാക്കളും ചേർന്ന് 'ഇന്ത്യ-ഫ്രാൻസ്  ഇയർ ഓഫ് ഇന്നൊവേഷൻ  2026' (India-France Year of Innovation 2026) ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ബിസിനസ്സ് പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, മറ്റ് നവീനാശയ വികസിതാക്കൾ (innovators) എന്നിവരുടെ സമ്മേളനത്തെ ഇരുവരും  അഭിസംബോധന ചെയ്യും.

***

NK


( റിലീസ് ഐ.ഡി: 2228614) സന്ദര്‍ശക കൗണ്ടര്‍ : 13