ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീര്‍ത്ഥ്' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 13 FEB 2026 6:01PM by PIB Thiruvananthpuram

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്ത് പൊതുസേവനത്തിന് ഉന്നതമായ സ്ഥാനം നല്കുന്ന  ചരിത്രപരമായ ദിനമാണിതെന്ന് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ  'സേവാ തീര്‍ത്ഥ്'  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനെ വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു.

'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവായി പൊതുസേവനത്തെ പ്രതിഷ്ഠിക്കുന്ന ചരിത്രപരമായ ദിനമാണിന്ന്, കാരണം പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ  'സേവാ തീര്‍ത്ഥ്' പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തെ മോദിജിയുടെ നേതൃത്വത്തിന് കീഴിലുള്ള സേവനത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ 'സേവാ തീര്‍ത്ഥ്' പ്രതീകപ്പെടുത്തുന്നു. വികസനക്ഷേമ പദ്ധതികള്‍ ഓരോ പൗരനിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ, വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിലെ ഒരു നാഴികക്കല്ലായി ഇത് മാറും.' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

***

 


( റിലീസ് ഐ.ഡി: 2227855) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati