ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഗോതമ്പ് കയറ്റുമതിക്ക് ഗവണ്മെന്റ് അംഗീകാരം നല്‍കി; ഗോതമ്പ് ഉല്‍പന്നങ്ങളുടെയും പഞ്ചസാരയുടെയും അധിക കയറ്റുമതിയ്ക്കും അനുമതി
പോസ്റ്റഡ് ഓണ്‍:
13 FEB 2026 3:39PM by PIB Thiruvananthpuram
ആഭ്യന്തര വിപണികളെ സ്ഥിരപ്പെടുത്തുന്നതിനും ഉല്‍പാദകര്‍ക്ക് ലാഭകരമായ വരുമാനം ഉറപ്പാക്കുന്നതിനുമായി നിര്‍ണ്ണായകവും കര്‍ഷക കേന്ദ്രീകൃതവുമായ ഒരു നടപടിയില്‍, 25 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും 5 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കി. നിലവിലെ ലഭ്യതയും വില സാഹചര്യവും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ണായക തീരുമാനം എടുത്തത്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ഇത് സ്ഥിരീകരിക്കുന്നു
2025-26 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഗോതമ്പ് സംഭരണ ലഭ്യത ഏകദേശം 75 ലക്ഷം മെട്രിക് ടണ്‍ ആണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 32 ലക്ഷം മെട്രിക് ടണ്‍ കൂടുതലാണ്. ഈ ഗണ്യമായ വാര്‍ഷിക വര്‍ദ്ധന രാജ്യത്ത് സുഗമമായ ഗോതമ്പ് വിതരണ നിലയെ സൂചിപ്പിക്കുന്നു. കൂടാതെ, 2026 ഏപ്രില്‍ 1 ലെ കണക്കനുസരിച്ച്, കേന്ദ്ര പൂളില്‍ എഫ്സിഐയിലെ മൊത്തം ഗോതമ്പ് ലഭ്യത ഏകദേശം 182 ലക്ഷം മെട്രിക് ടണ്‍ ആയി കണക്കാക്കപ്പെടുന്നു. അതായത് കയറ്റുമതിയ്ക്ക് അനുമതി നല്‍കിയത്, ആഭ്യന്തര ഭക്ഷ്യസുരക്ഷാ ആവശ്യകതകളെ ബാധിക്കില്ലെന്ന് ഇത് ഉറപ്പാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ 328.04 ലക്ഷം ഹെക്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ 2026 റാബി കാലയളവില്‍ ഗോതമ്പ് കൃഷിയുടെ ഭൂവിസ്തീര്‍ണ്ണം ഏകദേശം 334.17 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചു. ഉറപ്പായ എംഎസ്പിയും സംഭരണ സംവിധാനങ്ങളും വഴി ഗോതമ്പ് കൃഷിയില്‍ കര്‍ഷകരുടെ ശക്തമായ ആത്മവിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇത് വീണ്ടും ശക്തമായ വിളവെടുപ്പിനുള്ള സാധ്യതയും സൂചിപ്പിക്കുന്നു.
ഉയര്‍ന്ന സംഭരണ ലഭ്യത, കുറഞ്ഞ വിലകള്‍, പ്രതീക്ഷിക്കുന്ന ഉയര്‍ന്ന ഉല്‍പാദനം, ഉയര്‍ന്ന വരവ് സമയത്തുണ്ടായേക്കാവുന്ന വില്‍പ്പന പ്രതിസന്ധി തടയേണ്ടതിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് 25 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും 5 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കാനുള്ള തീരുമാനം ഗവണ്മെന്റ് കൈക്കൊണ്ടത്. ആഭ്യന്തര വിലകള്‍ സ്ഥിരപ്പെടുത്തുക, വിപണിയിലെ പണമിടപാട് മെച്ചപ്പെടുത്തുക, കാര്യക്ഷമമായ സംഭരണ നീക്കം ഉറപ്പാക്കുക, കര്‍ഷകരുടെ വരുമാനം കൂടുതല്‍ ശക്തിപ്പെടുത്തുക, ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്ക് ഈ നടപടികള്‍ സഹായിക്കും.
ii.ഇതോടൊപ്പം, പഞ്ചസാര കയറ്റുമതി സുഗമമാക്കുന്നതിന്, 2025-26 ലെ പഞ്ചസാര സീസണില്‍ സന്നദ്ധരായ പഞ്ചസാര മില്ലുകള്‍ക്ക് 5 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കൂടി കയറ്റുമതി ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. നേരത്തെ, 2025-26 ലെ പഞ്ചസാര സീസണില്‍ 15 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര മാത്രം കയറ്റുമതി ചെയ്യാന്‍ 14.11.2025 ലെ ഉത്തരവ് പ്രകാരം ഗവണ്മെന്റ് അനുമതി നല്‍കിയിരുന്നു.
പഞ്ചസാര മില്ലുകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, 31.01.2026 വരെ ഏകദേശം 1. 97 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്തിട്ടുള്ളൂ. ഇതിനുപുറമെ, ഇന്നുവരെ ഏകദേശം 2.72 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതിക്കായി കരാര്‍ ഏറ്റെടുത്തിട്ടുണ്ട്. 2026 ജൂണ്‍ 30-നകം അവര്‍ക്ക് അനുവദിച്ച അളവിന്റെ കുറഞ്ഞത് 70% കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി, 5 ലക്ഷം മെട്രിക് ടണ്‍ അധിക കയറ്റുമതിയ്ക്കുള്ള അനുമതി സന്നദ്ധരായ പഞ്ചസാര മില്ലുകള്‍ക്ക് ലഭ്യമാക്കും. സന്നദ്ധരായ പഞ്ചസാര മില്ലുകള്‍ക്കിടയില്‍ കയറ്റുമതി ക്വാട്ട ആനുപാതികമായി അനുവദിക്കും. കൂടാതെ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ മില്ലുകള്‍ അവരുടെ സന്നദ്ധത സമര്‍പ്പിക്കണം. അങ്ങനെ അനുവദിച്ച കയറ്റുമതി ക്വാട്ട മറ്റേതെങ്കിലും പഞ്ചസാര മില്ലുമായി കൈമാറ്റം ചെയ്യുന്നതിന് അനുവദിക്കുന്നതല്ല .
ഈ തീരുമാനം ഉയര്‍ന്ന പഞ്ചസാര കയറ്റുമതിക്ക് സഹായകമാകുമെന്നും രാജ്യത്ത് പഞ്ചസാര ലഭ്യതയിലെ അധിക അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
***
( റിലീസ് ഐ.ഡി: 2227777)
സന്ദര്‍ശക കൗണ്ടര്‍ : 16