വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഭാരത് ബോധൻ AI കോൺക്ലേവ് 2026 ന് ഭാരത് മണ്ഡപത്തിൽ സമാരംഭം, രാജ്യവ്യാപക എഡ്യൂഎഐ സഹകരണത്തിന് വേദിയൊരുക്കി

പോസ്റ്റഡ് ഓണ്‍: 12 FEB 2026 4:47PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ഭാരത് മണ്ഡപത്തിൽ ഭാരത് ബോധൻ AI കോൺക്ലേവ് 2026 അഭിസംബോധന ചെയ്തു. വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ശ്രീ സുകാന്ത മജുംദാറും ചടങ്ങിൽ പങ്കെടുത്തു.

 

 

ബോധൻ AI മികവ് കേന്ദ്രം ശ്രീ പ്രധാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലുടനീളം നിർമ്മിത ബുദ്ധി (AI)യുടെ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിൽ കോൺക്ലേവ് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. സ്കൂൾ വിദ്യാഭ്യാസ -സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി (DoHE), ഡോ. വിനീത് ജോഷി; ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ; ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി; വിദ്യാഭ്യാസ. മേഖലയിൽ AI ഉപയോഗിക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള അക്കാദമിക വിദഗ്ധർ, ഗവേഷകർ, സ്ഥാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

AI- അധിഷ്ഠിത വിദ്യാഭ്യാസത്തിന് അനുയോജ്യമായ മേഖലകൾ കണ്ടെത്തൽ, തന്ത്രപരമായ വിന്യാസം, പങ്കാളിത്തം സൃഷ്ടിക്കൽ എന്നിവയ്ക്കുള്ള ഒരു ദേശീയ വേദിയായി ഭാരത് ബോധൻ AI കോൺക്ലേവ് 2026 വിഭാവനം ചെയ്തിരിക്കുന്നു.

 

 കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യം ഇവയാണ്:

•പോരായ്മകളും അവസരങ്ങളും തിരിച്ചറിയുന്നതിന് മേഖലകൾ കണ്ടെത്തലും ആവാസവ്യവസ്ഥയുടെ മാപ്പിംഗും പ്രാപ്തമാക്കുക

•ഗവൺമെന്റ്, അക്കാദമിക്, സ്റ്റാർട്ടപ്പുകൾ, വ്യവസായം എന്നിവയിലുടനീളം തന്ത്രപരമായ പങ്കാളിത്തങ്ങളെ പിന്തുണയ്ക്കുക

•ഇന്ത്യയിലുടനീളം AI- അടിസ്ഥാനമാക്കിയുള്ള പഠന മാതൃകകൾ നിർമ്മിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും തുറന്നതും പരസ്പര പ്രവർത്തനക്ഷമവുമായ അടിസ്ഥാന സൗകര്യമായ ഭാരത് എഡ്യൂഎഐ സ്റ്റാക്കിന്റെ വികസനത്തിന് തുടക്കം കുറിക്കുക.

 

സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള AI, ഉന്നത വിദ്യാഭ്യാസത്തിനായുള്ള AI, നൈപുണ്യത്തിനും തൊഴിൽസേന സന്നദ്ധതയ്ക്കുമുള്ള AI, AI ഗവേഷണവും ആഴത്തിലുള്ള സാങ്കേതികവിദ്യയും എന്നിങ്ങനെ നാല് മുൻഗണനാ മേഖലകളിലെ പരിഹാരങ്ങൾ കോൺക്ലേവ് പ്രദർശിപ്പിക്കും.

 

അക്കാദമിക്, വ്യവസായം, നയരൂപകർത്താക്കൾ സ്റ്റാർട്ടപ്പുകൾ, നൂതനാശയവിദഗ്ധർ , ശാസ്ത്ര പ്രമുഖർ , നൈപുണ്യ വികസനം എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന് വിദ്യാഭ്യാസത്തിൽ AI സമന്വയിപ്പിക്കുന്നതിനും 'ഭാരത് എഡ്യൂഎഐ സ്റ്റാക്ക്' വികസിപ്പിക്കുന്നതിനുമായി രണ്ട് ദിവസത്തെ കോൺക്ലേവ് ലക്ഷ്യമിടുന്നതായി ചടങ്ങിൽ സംസാരിച്ച ശ്രീ ധർമ്മേന്ദ്ര പ്രധാൻ, പറഞ്ഞു.

 

ഇന്ത്യയെ AI- സാധ്യതകൾക്ക് അനുയോജ്യമാക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമായ ആഹ്വാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധാർമ്മികവും ഉത്തരവാദിത്വമുള്ളതും ഉൾക്കൊള്ളുന്നതുമായ AI വികസിപ്പിക്കേണ്ടതിന്റെയും നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഊന്നൽ നൽകിയിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഇന്ത്യയുടെ ഐ, രൂപകൽപ്പനയിൽ സമഗ്രവും, ഘടനയിൽ പരസ്പര പ്രവർത്തനക്ഷമവും, കഴിവിൽ ദൃഢത ഉള്ളതുമായിരിക്കണമെന്ന് ശ്രീ പ്രധാൻ എടുത്തുപറഞ്ഞു. വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനും അധ്യാപകരെ പിന്തുണയ്ക്കുന്നതിനും വിദ്യാഭ്യാസത്തിൽ AI ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനും വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിപുലീകരിക്കാവുന്നതും ഉത്തരവാദിത്വമുള്ളതും ധാർമ്മികവും ഇന്ത്യാ കേന്ദ്രീകൃതവുമായ ദൃഢമായ AI മാതൃകകൾ നിർമ്മിക്കാൻ എല്ലാ പങ്കാളികളോടും ആഹ്വാനം ചെയ്തു. കോൺക്ലേവിന്റെ കൂട്ടായ ജ്ഞാനം ഇന്ത്യയുടെ AI ശേഷി വർദ്ധിപ്പിക്കുന്നതിനും, AI-യിൽ ഇന്ത്യയുടെ നേതൃമികവ് ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസത്തിൽ ഒരു DPI നിർമ്മിക്കുന്നതിനും, ഏവർക്കും AI ഉറപ്പാക്കുന്നതിനും വഴിയൊരുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026-ലേക്ക് നീങ്ങുമ്പോൾ, സമഗ്ര പുരോഗതിക്കു വേണ്ടി സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനായി സുരക്ഷിതവും, ഉത്തരവാദിത്വപൂർണവും, നീതിയുക്തവും ശാക്തീകൃതവുമായ (SAFE) നിർമിത ബുദ്ധിക്ക് നാം പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ശ്രീ സുകാന്ത മജുംദാർ പറഞ്ഞു.

 

സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യം എന്നിവയിൽ എഐ അധിഷ്ഠിതമായ നൂതനാശയങ്ങളുടെ ഒരു പ്രദർശനവും ഉദ്ഘാടനം ചെയ്തു. ഇത് നയരൂപകർത്താക്കളും നൂതനാശയ വിദഗ്ധരും തമ്മിലുള്ള ആശയവിനിമയത്തിന് വേദിയായി മാറി.

 

 

സെഷനിൽ ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പങ്കാളിത്തങ്ങളും പ്രഖ്യാപിച്ചു:

•ഐഐടി ബോംബെയിൽ ഉൽപാദനത്തിനായി ഒരു എഐ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഐഐടി ബോംബെയും കൊളംബിയ സർവകലാശാലയും തമ്മിലുള്ള ധാരണപത്രം കൈമാറ്റം

•ഐഐഎം ലഖ്‌നൗവിന്റെ എഐ പ്രോഗ്രാമിന്റെ സമാരംഭം

•ഐഐഎം ജമ്മുവും എഐടി ബാങ്കോക്കും തമ്മിലെ സ്ഥാപന സഹകരണം

•ഐഐഎം റാഞ്ചിയിൽ - എഐ അധിഷ്ഠിത അധ്യാപനം സമാരംഭം

 

ഐഐടി മദ്രാസിലെ എഐ വിദ്യാഭ്യാസത്തിനായുള്ള മികവ് കേന്ദ്ര- bodhan.ai യെക്കുറിച്ച് ഒരു പ്രത്യേക സെഷൻ കോൺക്ലേവിൽ നടന്നു. ഒരു ഓപ്പൺ ഭാരത് എഡ്യൂഎഐ സ്റ്റാക്ക് നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ, സംരംഭത്തെക്കുറിച്ച് വിശദമായ ഒരു അവതരണം നടത്തി. സർവം എഐ സിഇഒ ശ്രീ. പ്രത്യുഷ് കുമാർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വിദ്യാഭ്യാസത്തിൽ എഐയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.

 

തുടർന്ന് രണ്ട് സാങ്കേതിക സെഷനുകൾ നടന്നു:

ടെക്നിക്കൽ സെഷൻ 1: സ്കൂൾ വിദ്യാഭ്യാസവും ക്ലാസ്റൂം പ്രതിവിധികളും 

ഇൻഫ്ലെക്ഷൻ. എ ഐ യുടെ സിടിഒ വിഭു മിത്തൽ സെഷൻ മോഡറേറ്റ് ചെയ്തു. റോക്കറ്റ് ലേണിംഗിലെ പോളിസി ലീഡ് രാധിക മാത്തൂർ; സികെ-12 ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നീരു ഖോസ്ല; ഖാൻ അക്കാദമി കൺട്രി ഡയറക്ടർ സ്വാതി വാസുദേവൻ; വേദാന്തു സഹസ്ഥാപക പുൽകിത് ജെയിൻ; ഐഡ്രീം എഡ്യൂക്കേഷന്റെ സഹസ്ഥാപക പുനീത് ഗോയൽ; ലീഡ് ഗ്രൂപ്പ് സിഇഒ സുമിത് മേത്ത; അരിവിഹാൻ സിഇഒ റിതേഷ് സിംഗ് ചന്ദേൽ; ലേണിംഗ് മാറ്റേഴ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ രാമമൂർത്തി ജി; എക്കോവേഷൻ സ്ഥാപകനും സിഇഒയുമായ റിതേഷ് സിംഗ് എന്നിവർ ഈ സെഷനിൽ പ്രധാന പ്രഭാഷകരായിരുന്നു.

****


( റിലീസ് ഐ.ഡി: 2227278) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Telugu