രാജ്യരക്ഷാ മന്ത്രാലയം
ആത്മനിർഭർ ഭാരത്: ബൈ (ഇന്ത്യൻ) വിഭാഗത്തിൽ 2,312 കോടി രൂപ ചെലവിൽ എട്ട് ഡോർണിയർ 228 വിമാനങ്ങൾ സ്വന്തമാക്കുന്നതിനായി HAL മായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പുവച്ചു
പോസ്റ്റഡ് ഓണ്‍:
12 FEB 2026 4:15PM by PIB Thiruvananthpuram
ഇന്ത്യൻ തീര സംരക്ഷണ സേനയ്ക്ക് (Indian Coast Guard -ICG) വേണ്ടി ബൈ (ഇന്ത്യൻ) വിഭാഗത്തിൽ 2,312 കോടി രൂപ ചെലവിൽ എട്ട് ഡോർണിയർ 228 വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും സ്വന്തമാക്കുന്നതിനായി കാൻപൂരിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഡിവിഷനുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പുവച്ചു. 2026 ഫെബ്രുവരി 12-ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.
HAL ന്റെ ഉത്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും വിശാലമായ ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെയും പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പരിപാലനം, അറ്റകുറ്റപ്പണി, നവീകരണം, ലൈഫ് സൈക്കിൾ സാങ്കേതിക പിന്തുണ എന്നിവയിൽ സുസ്ഥിരമായ അവസരങ്ങളും ഇത് സൃഷ്ടിക്കും.
ഇന്ത്യയുടെ സമുദ്രസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം, ആത്മനിർഭർ ഭാരത്, മെയ്ക്ക്-ഇൻ-ഇന്ത്യ എന്നിവയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെയും ഈ കരാർ ഊട്ടിയുറപ്പിക്കുന്നു.
GL6H.JPG)
***
( റിലീസ് ഐ.ഡി: 2227225)
സന്ദര്‍ശക കൗണ്ടര്‍ : 10